റോള്‍ ക്യാമറ.. ആക്ഷന്‍.. ഒരു പഴ്സ് പോലും ഇല്ലാത്ത സന്ന്യാസി! മോദിയുടെ ധ്യാനത്തെ ട്രോളി പ്രകാശ് രാജ്
ദില്ലി: അക്ഷയ് കുമാറിന്റെ 'മാങ്ങ കഴിക്കല്‍' അഭിമുഖത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്ക്ക് വിശ്രമം കൊടുത്തിട്ടേ ഇല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി. റഡാര്‍ തിയറിയും 88ലെ ഡിജിറ്റല്‍ ക്യാമറയും ഇ മെയിലുമെല്ലാം ട്രോളന്മാര്ക്ക് ചാകരയായി. ഏറ്റവും പുതിയത് മോദിയുടെ ഗുഹാധ്യാനമാണ്. കേദാര്‍ നാഥിലെ രുദ്ര ഗുഹയിലെ ധ്യാനവും അതിന് മുന്നോടിയായി നടത്തിയ ഫോട്ടോ ഷൂട്ടുമെല്ലാം വന്‍ പരിഹാസത്തിന് കാരണമായിരിക്കുകയാണ്.
മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും ധ്യാനവും ബിജെപി അനുകൂലികള്‍ ആഘോഷമാക്കുന്നുണ്ട്. എന്നാല്‍ മോദിയെ അടപടലം ട്രോളുകയാണ് എതിരാളികള്‍. നടനും ബെംഗളൂരുവിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പ്രകാശ് രാജും നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് യാത്രയെ ട്രോളി രംഗത്ത് വന്നിട്ടുണ്ട്.

'ദ 'ലൈ' ലാമ.. ഒരു പഴ്സ് പോലും സ്വന്തമായില്ലാത്ത പ്രിയപ്പെട്ട സന്ന്യാസി.. ക്യാമറാ സംഘത്തിനും ഫാഷന്‍ ഷോയ്ക്കും വസ്ത്ര ശേഖരത്തിനും വേണ്ടി പ്രാര്‍ത്ഥന നടത്തുന്നയാള്‍' എന്നാണ് ഫേസ്ബുക്കില്‍ പ്രകാശ് രാജിന്റെ പരിഹാസം. മോദിയുടെ കേദാര്‍നാഥ് യാത്രയിലെ ചിത്രങ്ങളും പ്രകാശ് രാജ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
മോദിയെ പരിഹസിക്കുന്ന മറ്റൊരു പോസ്റ്റും പ്രകാശ് രാജിന്റെ വകയുണ്ട്. മോദി ഗുഹയ്ക്കുളളില്‍ കണ്ണടച്ചിരിക്കുന്ന ചിത്രത്തിനൊപ്പം പ്രകാശ് രാജ് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'റോള്‍ ക്യാമറ.. ആക്ഷന്‍.. ക്യാമറ ഓണ്‍ ചെയ്ത് വെച്ച് ധ്യാനിക്കുന്നു. ഹര് ഹര് മോദി'. കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി ധ്യാനത്തിനായി കേദാര്‍നാഥില്‍ എത്തിയത്. എല്ലാ വിധ സൗകര്യങ്ങളും ഉളള ഗുഹയിലെ ധ്യാനം നാടകം മാത്രമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കേദാര്‍നാഥ് യാത്ര ചട്ടലംഘനമാണ് എന്നാരോപിച്ച് കോണ്‍ഗ്രസും തൃണമൂലും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications