കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും പ്രകാശ് രാജ്; ഇത്തവണ താജ് മഹല്‍; ഇങ്ങനെ പോയാല്‍ ഓര്‍മയാകും....

  • By Gowthamy
Google Oneindia Malayalam News

താജ്മഹല്‍ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ പ്രകാശ് രാജ് രംഗത്ത്. ഭാവിയില്‍ താജ് മഹല്‍ ഓര്‍മയാകില്ലെ എന്ന ചോദ്യവുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്. താജ് മഹലിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതിനിടെ നമ്മുടെ കുട്ടികളെ അത് വീണ്ടും കാണിച്ചു കൊടുത്തു കൂടെയെന്നും അദ്ദേഹം ചോദിക്കുന്നു.

ടിപ്പു സുൽത്താൻ വിവാദങ്ങൾ‌ തള്ളി രാഷ്ട്രപതി; അത് വീരചരമം, ബിജെപിക്ക് റാംനാഥ് കോവിന്ദിന്റെ 'അടി' ടിപ്പു സുൽത്താൻ വിവാദങ്ങൾ‌ തള്ളി രാഷ്ട്രപതി; അത് വീരചരമം, ബിജെപിക്ക് റാംനാഥ് കോവിന്ദിന്റെ 'അടി'

ട്വിറ്ററിലാണ് പ്രകാശ് രാജിന്റെ പ്രതികരണം. ട്വിറ്ററില്‍ ഏറെ ട്രെന്റിങ് ആയ ജസ്റ്റ് ആസ്‌കിങ് ഹാഷ് ടാഗോടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ഗൗരി ലങ്‌കേഷിന്റെ വധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രകാശ് രാജ് ആഞ്ഞടിച്ചിരുന്നു.

raj

ഉത്തര്‍പ്രദേശിന്റെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് തയ്യാറാക്കിയ കൈപ്പുസ്തകത്തില്‍ നിന്ന് താജ്മഹലിന്റെ പേര് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് താജ് മഹലിനെ ചൊല്ലി വിവാദം ആരംഭിച്ചത്. ബിജെപി സര്‍ക്കാര്‍ മനഃപൂര്‍വം ഒഴിവാക്കിയതെന്നായിരുന്നു പ്രധാന ആരോപണം.

സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍: അവസാന തിയ്യതി 2018 മാര്‍ച്ച് 31 വരെ സമയം! സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍: അവസാന തിയ്യതി 2018 മാര്‍ച്ച് 31 വരെ സമയം!

ഇതിനു പിന്നാലെ താജ് മഹലിനെ കുറിച്ച് ബിജെപി നേതാക്കള്‍ നടത്തിയ മോശം പരാമര്‍ശത്തിലൂടെ വിവാദം കനക്കുകയായിരുന്നു. ബിജെപി നേതാവ് സംഗീത് സോം നടത്തിയ പരാമര്‍ശമായിരുന്നു ഏറെ വിവാദമായത്. രാജ്യ ദ്രോഹികളാണ് താജ് മഹല്‍ നിര്‍മ്മിച്ചതെന്നും താജ് മഹല്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
prakash raj tweet about taj mahal controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X