കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസോര്‍ട്ട് മാനേജര്‍മാര്‍ക്കും സർക്കാരുണ്ടാക്കണം.. ഒപ്പം 116 എംഎല്‍എമാർ.. ട്രോളി പ്രകാശ് രാജ്

Google Oneindia Malayalam News

ബെംഗളൂരു: റിസോര്‍ട്ട് രാഷ്ട്രീയത്തിനാണ് കഴിഞ്ഞ കുറേ മണിക്കൂറുകളിലായി കര്‍ണാടക സാക്ഷ്യം വഹിക്കുന്നത്. ഏത് പാളയത്തില്‍ നിന്നു വേണമെങ്കിലും എംഎല്‍എമാര്‍ ചോര്‍ന്ന് പോകാമെന്ന സാഹചര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ജെഡിഎസും ഒരു പോലെ കരുതലില്‍ ആണ്. 104 എംഎല്‍എമാരുടെ മാത്രം പിന്തുണയുള്ള ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കണമെങ്കില്‍ 8 എംഎല്‍എമാരെക്കൂടി കൂടെ കൂട്ടണം.

ആദായനികുതി വകുപ്പിനേയും സിബിഐയേയുമെല്ലാം ഉപയോഗിച്ച് എംഎല്‍എമാരെ ഭയപ്പെടുത്തി മറുകണ്ടം ചാടിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് ജെഡിഎസും കോണ്‍ഗ്രസും ആരോപിക്കുന്നു. തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി സുരക്ഷിതരാക്കാനുളള നീക്കത്തിലാണ് കോണ്‍ഗ്രസും ജെഡിഎസും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ റിസോര്‍ട്ട് രാഷ്ട്രീയത്തെ ട്രോളി നടന്‍ പ്രകാശ് രാജ് രംഗത്ത് എത്തി.

prakash raj

ട്വിറ്ററിലാണ് പ്രകാശ് രാജിന്റെ പരിഹാസം. 'കര്‍ണാടക ബ്രേക്കിംഗ് ന്യൂസ്!!! റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. അവര്‍ക്കൊപ്പം 116 എംഎല്‍എമാരുണ്ടെന്നതാണ് കാരണം. കളി ഇപ്പോള്‍ എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്നു. എല്ലാവരും രാഷ്ട്രീയം കളിക്കുകയാണ്' എന്നാണ് പ്രകാശ് രാജിന്റെ ട്രോള്‍.

ദേശീയ തലത്തിലും കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ചും ബിജെപിക്കെതിരെ പ്രചാരണ രംഗത്ത് പ്രകാശ് രാജ് സജീവമായുണ്ടായിരുന്നു. ബിജെപിയുടേയും ആര്‍എസ്എസിന്റെയും ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് തന്നെ സംസാരിക്കുന്ന വ്യക്തിയാണ് പ്രകാശ് രാജ്. സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഘപരിവാറിനെതിരെ ശക്തമായ ശബ്ദമായി പ്രകാശ് രാജ് കടന്ന് വന്നത്.

Recommended Video

cmsvideo
Karnataka Elections 2018 : മാധ്യമപ്പട ഊണും ഉറക്കവും ഇല്ലാതെ കർണ്ണാടകയിൽ | Oneindia Malayalam

English summary
Prakash Raj trolls Karnataka's post election Resort politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X