കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോഹര്‍ പരീക്കര്‍ പിതൃതുല്യന്‍ എന്ന് ഗോവ മുഖ്യമന്ത്രിയുടെ ഭാര്യ: പരീക്കറിന് സ്മരണ!!

  • By Desk
Google Oneindia Malayalam News

പനാജി: ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ ഒഴിവിലേക്കാണ് പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പരീക്കര്‍ തങ്ങള്‍ക്ക് പിതൃതുല്യനാണെന്ന് പ്രമോദിന്‍റെ ഭാര്യ സുലക്ഷണ സാവന്ത് പറയുന്നു. മനോഹര്‍ പരീക്കറിന്‍റെ ശിക്ഷണത്തിലാണ് ഇദ്ദേഹം രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹത്തിന്‍റെ കരുതലും സ്‌നേഹവുമാണ് പ്രമോദിനെ മുഖ്യമന്ത്രി പദത്തിലെത്തിക്കാന്‍ പ്രേരണയായതെന്നും സുലക്ഷണ പറയുന്നു.

അവസാന നിമിഷം വരെ ആശങ്ക.. അര്‍ധരാത്രി സത്യപ്രതിജ്ഞ.. ഒടുവില്‍ പരീക്കറിന് പകരക്കാരനായി പ്രമോദ് സാവന്ത്

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഞായറാഴ്ച്ചയാണ് ഒരു വര്‍ഷമായ് പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവെ അന്തരിച്ചത്. ഔദ്യോഗിക ബഹുമതികളോടെ മനോഹര്‍ പരീക്കര്‍ക്ക് ഗോവ വിടനല്‍കിയിരുന്നു. ഇന്ന് സമ്മിശ്ര വികാരമുള്ള ദിവസമാണെന്നായിരുന്നു സുലക്ഷണ പറഞ്ഞത്. പരീക്കര്‍ പിതൃതുല്യനാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടാണ് പ്രമോദ് ഈ പദവിയിലെത്തിയതെന്നും സുലക്ഷണ പറയുന്നു. ബിജെപിയുടെ വനിത വിഭാഗം അധ്യക്ഷയാണ് സുലക്ഷണ.

pramodsawanth-

ലഭിച്ച പദവിയില്‍ സന്തോഷിക്കുന്നതിനേക്കാള്‍ അധികാരത്തിന്‍റെ ഉത്തരവാദിത്തങ്ങളോടാണ് ചുമതല എന്ന് സുലക്ഷണ പറഞ്ഞു. 45കാരനായ പ്രമോദ് സാവന്ത് തിങ്കളാഴ്ച്ച രണ്ട് മണിക്കാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മനോഹര്‍ പരീക്കറിന്റെ വിയോഗത്തോടെ അടുത്ത മുഖ്യമന്ത്രിയായി ആര് തിരഞ്ഞെടുക്കുമെന്ന അനിശ്ചിതത്വത്തിനുള്ളില്‍ ബിജെപി ദേശിയ പ്രസിഡന്റ് അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രമോദ് മുഖ്യമന്ത്രിയായത്. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയിലെ രണ്ട് നേതാക്കള്‍ ബിജെപിക്കൊപ്പം ചേര്‍ന്നതോടെയാണ് അനിശ്ചിതത്വങ്ങള്‍ ഒഴിവായത്. 12 മന്ത്രിമാര്‍ക്കൊപ്പമാണ് പ്രമോദ് സാവന്ത് അധികാരത്തിലെത്തിയത്.

English summary
Pramod Sawant sworn in as Goa chief minister, Parrikar is father like figure says Pramod's wife Sulakshna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X