രാഷ്ട്രപതിയുടെ മകള്‍ക്ക് അശ്ലീല സന്ദേശം, ശര്‍മ്മിഷ്ഠ പ്രതികരിച്ചതിങ്ങനെ...
ദില്ലി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്സ്ബുക്കില്‍ അശ്ലീല സന്ദേങ്ങള്‍ അയച്ചയാളുടെ മുഖംമൂടി വലിച്ചുകീറി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് വനിത നേതാവുമായ ശര്‍മ്മിഷ്ഠ മുഖര്‍ജി. അശ്ലീല സന്ദേശങ്ങളും അയച്ചയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ശര്‍മ്മിഷ്ഠ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ഫെയ്സ്ബുക്കില്‍ നിരന്തരം അശ്ലീല മെസ്സേജുകള്‍ അയച്ചുകൊണ്ടരിക്കുന്ന പാര്‍ഥ മണ്ഡാള്‍ എന്നയാളുടെ പ്രൊഫൈല്‍ അടക്കമുള്ളവയുടെ സ്‌ക്രീന്‍ഷോട്ടുളാണ് ശര്‍മ്മിഷ്ഠ പോസ്റ്റ് ചെയ്തത്്. ഇയാളെ ബ്ലോക്ക് ചെയ്യുന്നതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമായിരുന്നു എന്ന് പറയുന്ന ശര്‍മ്മിഷ്ഠ ഇത്തരക്കാരുടെ സ്വഭാവം പുറത്തുകൊണ്ടു വരാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്നും കൂട്ടിച്ചേര്‍ക്കുന്നു.

മറ്റുള്ളവര്‍ ആരും അറിയില്ലെന്ന് കരുതി ഇത്തരത്തിലുള്ള മെസേജുകള്‍ സ്ത്രീകള്‍ക്ക് അയക്കുന്നവര്‍ക്ക് ഇതൊരു പാഠമാവട്ടെ എന്നു കരുതിയാണ് താന്‍ ഇത് ചെയ്തത്. അശ്ലീലം കലര്‍ന്ന മെസേജുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നത് ഇവരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ശര്‍മ്മിഷ്ഠ പറയുന്നു.ഇത്തരത്തില്‍ പെരുമാറുന്നവരെ സമൂഹത്തിനു മുന്നില്‍ തുറനനു കാണിക്കുകയാണ് ചെയ്യേണ്ടതെന്നും സ്ത്രീകള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ശര്‍മ്മിഷ്ഠ സ്ത്രീകളോട് ആഹ്വാനം ചെയ്യുന്നു.












Click it and Unblock the Notifications