കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ ഐക്യത്തിന്റെ പുതിയ സംഗമമായി രാഹുലിന്റെ ഇഫ്താർ വിരുന്ന്; പ്രണബും വിരുന്നിൽ, സോണിയ ഇല്ല!

  • By Desk
Google Oneindia Malayalam News

ദില്ലി: കർണാടക തിരഞ്ഞെടുപ്പിന് ശേഷം നടന്ന കുമാര സ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ഐക്യം തെളിഞ്ഞതാണ്. എന്നാൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി സംഘടിപ്പിച്ച ഇഫ്താർ വിരുന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ സംഗമവേദിയായി. ഇഫ്താർ വിരുന്നിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ ക്ഷണിച്ചില്ലെന്ന വാൿത്തകൾ നേരത്തെ വന്നിരുന്നു.

എന്നാൽ പ്രണബ് മുഖർജിയിൽ പങ്കെടുത്തിരുന്നു. പക്ഷേ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നില്ല. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ ചൊല്ലിയുള്ള എതിര്‍പ്പുകള്‍ക്കിടയിലാണ് പ്രണബ് ഇഫ്താര്‍ വിരുന്നിനെത്തിയത്. രാഹുലിനൊപ്പമിരുന്ന് അദ്ദേഹം ആഹാരം കഴിച്ചു. ചികിത്സാര്‍ഥം വിദേശത്തായതുകൊണ്ടാണ് സോണിയ ഗാന്ധിക്ക് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നാണ് റിപ്പോർട്ട്.

പ്രതിപക്ഷ നേതാക്കൾ

പ്രതിപക്ഷ നേതാക്കൾ


സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കനിമൊഴി -ഡിഎംകെ, ദിനേശ് ത്രിവേദി -തൃണമൂല്‍ കോണ്‍ഗ്രസ്, ഡിപി ത്രിപാഠി -എന്‍സിപി, ഡാനിഷ് അലി -ജനതാദള്‍ സെക്കുലര്‍, പി.കെ. കുഞ്ഞാലിക്കുട്ടി -മുസ്‌ലിം ലീഗ് തുടങ്ങി വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ വിരുന്നിനെത്തി. അതേസമയം, പ്രമുഖ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ക്കു പകരം, പ്രതിനിധികളാണ് എത്തിയത്. നാഗ്പുരിലെ ആര്‍.എസ്.എസ് പരിപാടിയില്‍ സംബന്ധിച്ച പ്രണബ് മുഖര്‍ജിയെ ഇഫ്താര്‍ വിരുന്നിലേക്ക് ക്ഷണിച്ചില്ലെന്ന പ്രചാരണങ്ങള്‍ കോണ്‍ഗ്രസ് നേരത്തെ തള്ളിയിരുന്നു.

ആർഎസ്എസ് ആശയം

ആർഎസ്എസ് ആശയം

അതേസമയം ആര്‍എസ്എസ് തലവന്റേതും മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടേതും ഒരേ ആശയമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. ആര്‍എസ്എസ് ഒരു വിശാലമായ സംഘടനയാണ്. അതിന്റെ പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയേയും ക്ഷണിച്ചു. അദ്ദേഹം ആര്‍എസ്എസ് അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും അദ്ദേഹത്തിന്റെ ആശയങ്ങള്‍ പകര്‍ന്നു നല്‍കി. അദ്ദേഹത്തിന്റെ ആശയങ്ങളില്‍ പലതും ആര്‍എസ്എസ് തലവന്റേതിന് സമാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

രാഷട്രീയ വൽക്കരിക്കേണ്ടതില്ല

രാഷട്രീയ വൽക്കരിക്കേണ്ടതില്ല

ആര്‍എസ്എസ് ആസ്ഥാനത്ത് വെച്ച് നടന്ന വാര്‍ഷിക പരിപാടിയായ സംഘ് ശിക്ഷ് വര്‍ഗ്ഗില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്തത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം എതിര്‍പ്പ് അറിയിച്ചിട്ടും പ്രണബ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇത് വൻ വിവാദത്തിലാകുയും ചെയ്തു. രാഷ്ട്രപതി ആയതിനു ശേഷം ഒരു പാർട്ടിയുടെ പരിപാടിയിലും പങ്കെടുക്കാതിരുന്നതിനാൽ തന്നെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത് രാഷ്ട്രീയ വൽക്കേണ്ടുന്ന ആവശ്യമില്ലെന്ന് പ്രണബ് മുഖർജി നേരത്തെ പരഞ്ഞിരുന്നു.

കോൺഗ്രസിന് ആശ്വാസം

കോൺഗ്രസിന് ആശ്വാസം


വിവാദങ്ങൾക്ക് മറുപടി പറയാതിരുന്ന പ്രണബ് മുഖർജി, എനിക്ക് പറയാനുള്ളതെല്ലാം ആർഎസ്എസ് പരിപാടിയിൽ സംസാരിക്കുമെന്നാണ് പറഞ്ഞത്. ഇതോടെ മുൻ രാഷ്ട്രപതി ആർഎസ്എസ് വേദിയിൽ എന്ത് സംസാരിക്കുമെന്നായിരുന്നു എല്ലാവരുടെയും ആകാംക്ഷ. എന്നാല്‍ ആര്‍എസ്എസ് ആസ്ഥാനത്ത് പ്രണബ് നടത്തിയ പ്രസംഗം കോണ്‍ഗ്രസിന് ആശ്വാസം പകരുന്നതായിരുന്നു. ആര്‍എസ്എസിന് സത്യത്തിന്റെ കണ്ണാടി പ്രണബ് പ്രസംഗത്തിലൂടെ കാണിച്ചു കൊടുത്തുവെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞത്.

English summary
After two years, the Congress today hosted an Iftar party in Delhi. Party president Rahul Gandhi hosted the Iftar party where politicians from the opposition attended. Former President Pranab Mukherjee was also among the attendees at Rahul Gandhi's Iftar party after reports surfaced that he was not invited.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X