കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോൺഗ്രസ് തോറ്റതിന് കാരണം സോണിയയും മൻമോഹൻ സിംഗും', കോൺഗ്രസിനെ കുരുക്കി പ്രണബ് മുഖർജി

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഏറ്റവും ഒടുവില്‍ ബീഹാര്‍ തിരഞ്ഞെടുപ്പിലേയും തോല്‍വി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുളളില്‍ ചോദ്യമുനകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. നേതൃത്വം മുതല്‍ താഴേക്ക് സംഘടനയില്‍ വലിയ പൊളിച്ചുപണിയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

നേതൃത്വം ചോദ്യം ചെയ്യപ്പെടുമ്പോള്‍ കോണ്‍ഗ്രസിനെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുകയാണ് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പുസ്തകം. സോണിയാ ഗാന്ധി അടക്കമുളള പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിക്കുന്ന ഉളളടക്കമടങ്ങിയതാണ് പുസ്തകം. വിശദാംശങ്ങള്‍ ഇങ്ങനെ..

വെട്ടിലായി കോൺഗ്രസ്

വെട്ടിലായി കോൺഗ്രസ്

കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രൂപ പുറത്തിറക്കുന്ന ഓര്‍മ്മക്കുറിപ്പുകളിലാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്ന പരാമര്‍ശങ്ങളുളളത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അന്തരിച്ച പ്രണബ് മുഖര്‍ജി, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് സോണിയാ ഗാന്ധിയേയും മന്‍മോഹന്‍ സിംഗിനേയുമാണ് കുറ്റപ്പെടുത്തുന്നത്.

മൻമോഹന് പകരം

മൻമോഹന് പകരം

മന്‍മോഹന്‍ സിംഗിന് പകരം താനായിരുന്നു 2004ല്‍ പ്രധാനമന്ത്രിയെങ്കില്‍ 2014ല്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടില്ലായിരുന്നു എന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത് എന്നാണ് പ്രണബ് മുഖര്‍ജി പറയുന്നത്. എന്നാല്‍ താന്‍ ഈ വിലയിരുത്തലിനോട് യോജിക്കുന്നില്ലെന്നും പ്രണബ് മുഖര്‍ജിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നുണ്ട്.

സോണിയാ ഗാന്ധിക്കെതിരെ

സോണിയാ ഗാന്ധിക്കെതിരെ

താന്‍ രാഷ്ട്രപതിയായി നിയോഗിക്കപ്പെട്ടതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടു എന്നാണ് താന്‍ വിശ്വസിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അധ്യക്ഷയായ സോണിയാ ഗാന്ധിക്ക് കഴിയുന്നുണ്ടായിരുന്നില്ലെന്ന് പ്രണബ് മുഖര്‍ജി കുറ്റപ്പെടുത്തുന്നു.

വിവാദമായ പരാമര്‍ശങ്ങള്‍

വിവാദമായ പരാമര്‍ശങ്ങള്‍

മാത്രമല്ല പ്രധാനമന്ത്രിയായ മന്‍മോഹന്‍ സിംഗ് ദീര്‍ഘകാലം സഭയില്‍ നിന്ന് വിട്ട് നിന്നത് എംപിമാരുമായുളള ബന്ധം തകരാന്‍ കാരണമായി എന്നും പ്രണബ് മുഖര്‍ജി പറയുന്നു. ജനുവരിയിലാണ് വിവാദമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറങ്ങുന്നത്. 2012ല്‍ രാഷ്ട്രപതിയായി നിയോഗിക്കപ്പെടുന്നത് വരെ എല്ലാ കോണ്‍ഗ്രസ് സര്‍ക്കാരുകളിലും മന്ത്രിപദവിയിലുണ്ടായിരുന്ന നേതാവാണ് പ്രണബ് മുഖര്‍ജി.

മോദിയും മൻമോഹനും

മോദിയും മൻമോഹനും

താന്‍ പ്രവര്‍ത്തിച്ച രണ്ട് പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗിനേയും നരേന്ദ്ര മോദിയേയും പ്രണബ് മുഖര്‍ജി താരതമ്യം ചെയ്യുന്നുമുണ്ട്. ഭരണം നടത്താനുളള ധാര്‍മികമായ അധികാരം പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമാണ്. പ്രധാനമന്ത്രിയുടേയും ഭരണകൂടത്തിന്റെയും ആകെയുളള പ്രകടനമാണ് രാജ്യത്തിന്റെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നത്.

കാലം തെളിയിക്കും

കാലം തെളിയിക്കും

സഖ്യത്തെ സംരക്ഷിക്കുന്നതിലായിരുന്നു മന്‍മോഹന്‍ സിംഗിന്റെ ശ്രദ്ധ. ഇത് ഭരണത്തെ കാര്യമായി ബാധിച്ചു. അതേസമയം നരേന്ദ്ര മോദി ഏകാധിപത്യ സ്വഭാവത്തോടെയാണ് ആദ്യത്തെ 5 വര്‍ഷക്കാലം ഭരണം നടത്തിയത്. സര്‍ക്കാരും സഭയും ജുഡീഷ്യറിയും തമ്മിലുളള ബന്ധം കയ്‌പ്പേറിയതായിരുന്നു. രണ്ടാം തവണ അധികാരത്തിലേറുമ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെടുമോ എന്ന് കാലം തെളിയിക്കുമെന്നും പ്രണബ് മുഖര്‍ജി പറയുന്നു.

Recommended Video

cmsvideo
Local Body Election 2020: Suresh Gopi Against State Government | Oneindia Malayalam
ആഴത്തിലുളള വ്യക്തി അനുഭവങ്ങള്‍

ആഴത്തിലുളള വ്യക്തി അനുഭവങ്ങള്‍

2016ലെ നോട്ട് നിരോധനത്തില്‍ തനിക്കുളള പങ്കിനെ കുറിച്ച് പുസ്തകത്തില്‍ പ്രണബ് മുഖര്‍ജി പറയുന്നുണ്ട്. മാത്രമല്ല വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച തന്റെ തീരുമാനങ്ങളെ കുറിച്ചും പറയുന്നു. പ്രണബ് മുഖര്‍ജിയുടെ ആഴത്തിലുളള വ്യക്തി അനുഭവങ്ങള്‍ എന്നാണ് പുസ്തകത്തെ പ്രസാധകര്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് പോസിറ്റീവായതിന് ശേഷം 84ാം വയസ്സിലാണ് പ്രണബ് മുഖര്‍ജി അന്തരിച്ചത്.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

English summary
Pranab Mukherjee blames Sonia and Manmohan for Congress defeat in 2014 in his memoir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X