കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷം പല കുറ്റവും പറയും: ലോക്സഭ തിരഞ്ഞെടുപ്പ് കുറ്റമറ്റത്, ഇലക്ഷന്‍ കമ്മീഷന് പ്രണബിന്റെ പ്രശംസ

  • By S Swetha
Google Oneindia Malayalam News

ദില്ലി: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയ്തതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വിവിധ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ മികച്ച രീതിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് വഴി ഇന്ത്യയില്‍ ജനാധിപത്യം വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ച 8 ഹിന്ദു മഹാസഭ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു!നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ച 8 ഹിന്ദു മഹാസഭ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു!

സുകുമാര്‍ സെന്‍ മുതല്‍ ഇപ്പോഴത്തെ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ വരെ നടത്തിയ മികച്ച തിരഞ്ഞെടുപ്പുകളാണ് ജനാധിപത്യം വിജയിച്ചതിന് കാരണം. എക്‌സിക്യൂട്ടീവ് നിയമിച്ച മൂന്ന് കമ്മീഷണര്‍മാരും മികച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pranabmukherjee-

'നിങ്ങള്‍ക്ക് അവരെ വിമര്‍ശിക്കാന്‍ കഴിയില്ല, മികച്ച തിരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്' .അദ്ദേഹം പറഞ്ഞു. പെരുമാറ്റച്ചട്ടത്തിന്റെ ലംഘനത്തെക്കുറിച്ച് ലഭിച്ച മിക്ക പരാതികളിലും 'ചെറിയ നടപടിയെടുത്തതില്‍ ഏറെ വിമര്‍ശനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ടിരുന്നു.

ബിജെപിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിച്ചുവെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ കക്ഷികള്‍ കമ്മീഷനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തുമ്പോഴാണ് പ്രണബ് മുഖര്‍ജിയുടെ പ്രതികരണം.

English summary
Pranab Mukherjee lauds Election commission on handling Lok sabha election 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X