കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന പുരസ്ക്കാരം

  • By Desk
Google Oneindia Malayalam News

ദില്ലി: ഭാരത രത്ന അവാർഡ് പ്രഖ്യാപിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഉൾപ്പെടെ മൂന്ന് പേർക്കാണ് ഭാരത രത്ന ബഹുമതി.സാമൂഹ്യപരിഷ്കർത്താവ് നാനാജി ദേശ്മുഖ്, ഗായകൻ ഭൂപൻ ഹസാരിക എന്നിവരാണു ഭാരത രത്‍നയ്ക്ക് അർഹരായ മറ്റു രണ്ടുപേർ.

Pranav Mukharjee

ഭൂപന്‍ ഹസാരിക, സാമൂഹികപ്രവര്‍ത്തകനായ നാനാജി ദേശ്മുഖ് എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകുമെന്ന് രാഷ്ടപതി ഭവൻ അറിയിച്ചു.ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാൾ സ്വദേശിയായ പ്രണബ് കുമാർ മുഖർജി.

പശ്ചിമ ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബ് മുഖർജിക്കാണ്. 1969ൽ ആദ്യമായി രാജ്യസഭ അംഗമായിരുന്നു. 2008ൽ പത്മവിഭൂഷൺ ബഹുമതിയും നേടിയിട്ടുണ്ട്. നിരവധി പസ്തകങ്ങളും പ്രണബ് മുഖർജി രചിച്ചിട്ടുണ്ട്.

English summary
Pranab Mukherjee, Nanaji Deshmukh, Bhupen Hazarika Awarded Bharat Ratna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X