ഹസാരയുടെ പ്രക്ഷോഭങ്ങളെ പുകഴ്ത്തി രാഷ്ട്രപതി
ദില്ലി: ലോക്പാല്‍ ബില്‍ നിയമമാക്കുന്നതിന് അണ്ണ ഹസാരെ നടത്തി പ്രക്ഷോഭങ്ങളെ പുകഴ്ത്തി രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അഴിമതിക്കെതിരെ അണ്ണ ഹസാരെ നടത്തിയ പ്രക്ഷോഭങ്ങള്‍ ശ്രദ്ധേയമാണ് അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ലോക്പാല്‍ പോലെ ജനപങ്കാളിത്തത്തോടെ ഒരു നിയമം പാര്‍ലമെന്റ് പാസാക്കിയത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. ജനാധിപത്യത്തില്‍ പൗരസമൂഹത്തിന്റെ ഇടപെടലിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും ലോക്പാല്‍ പാര്‍ലമെന്റിന് പുതിയ മാനം നല്‍കിയെന്നും അദ്ദഹം പറഞ്ഞു.

1970 മുതല്‍ ജനങ്ങള്‍ ആഗ്രഹിച്ച കാര്യമാണ് ലോക്പാല്‍ നിയമം. എന്നാല്‍ ഹസാരെയുടെ പ്രക്ഷോഭം ശക്തമാവുകയും ജനങ്ങളില്‍നിന്ന് അതിനനുകൂലമായ പിന്തുണ ലഭിക്കുകയും ചെയ്തപ്പോള്‍ ഒരു ജനാധിപത്യ സര്‍ക്കാറിനും അത് അവഗണിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഉണ്ടായത് -രാഷ്ട്രപതി പറഞ്ഞു.
ജനാധിപത്യമെന്നാല്‍ മൂന്ന് ഡി(D)കള്‍ ഉള്‍ച്ചേര്‍ന്നാണ്. ചര്‍ച്ച (Debate), ഭിന്നാഭിപ്രായങ്ങള്‍ (Dissent), അവസാന തീര്‍പ്പ് (Decision). അല്ലാതെ വേര്‍പിരിക്കലല്ല (Disruption). പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ജനാധിപത്യത്തെ സംബന്ധിച്ച് ലോക്പാല്‍ ഒരു നാഴിക കല്ലായി മാറുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നേരത്തെ പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications