രാജ്യത്തിന്റെ ബഹുസ്വരതയും സഹിഷ്ണുതയും കനത്ത വെല്ലുവിളി നേരിടുന്നു: രാഷ്ട്രപതി
സൈനീകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഷ്ട്രപതിയുടെ റിപ്പബ്ലിക് സന്ദേശം. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തീക ശക്തിയെന്നും രാഷ്ട്രപതി.
ദില്ലി: രാജ്യത്തിന്റെ ബഹുസ്വര സംസ്‌കാരവും സഹിഷ്ണുതയും കനത്ത വെല്ലുവിളി നേരിടുന്നുവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ വ്യക്തമാക്കി. 68ാം റിപ്പബ്ലിക് ദിനം ആചരിക്കുന്ന രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനീകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചാണ് അദ്ദേഹം തന്റെ സന്ദേശം ആരംഭിച്ചത്.

നോട്ട് നിരോധനം രാജ്യത്ത് സാമ്പത്തീക മാന്ദ്യം സൃഷ്ടിച്ചുവെന്നും എന്നാല്‍ ഇത് താല്‍ക്കാലികമാണെന്നും രാജ്യത്തിന്റെ സമ്പദ്ഘടന സുതാര്യമാകാന്‍ ഈ നടപടി വഴിവയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസവും സാങ്കേതിക വിദ്യയും സമന്വയിപ്പിക്കണം. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തീക ശക്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ക്ഷേമ ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഭീകരവാദത്തിന്റെ കറുത്ത ശക്തികളെ അകറ്റി നിറുത്താന്‍ നാം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഭീകരതയെ കടുത്ത രീതിയില്‍ തന്നെ നേരിടണമെന്നും രാഷ്ട്രപതി വ്യക്തമാക്കി. സഹിഷ്ണുത, ക്ഷമ, മറ്റുള്ളവരോടുള്ള ആദരം എന്നീ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications