കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ തീരുമാനത്തില്‍ തെറ്റില്ല: പ്രണബ് മുഖര്‍ജിക്ക് കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണ, പ്രണബ് സെക്കുലര്‍

Google Oneindia Malayalam News

Recommended Video

cmsvideo
പ്രണബ് മുഖര്‍ജിക്ക് കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണ | Oneindia Malayalam

നാഗ്പൂര്‍: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. ജൂണില്‍ നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് നടക്കാനിരിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാനുള്ള നീക്കത്തെയാണ് സുശീല്‍ കുമാര്‍ ഷിന്‍ഡെ സ്വാഗതം ചെയ്തിട്ടുള്ളത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ചതില്‍ തെറ്റില്ല. പ്രണാബ് മുഖര്‍ജി സെക്കുലര്‍ ചിന്താഗതിയുള്ള ആളും അതിനൊപ്പം നല്ല ചിന്തകനുമാണെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ക്കുന്നു.

മുന്‍ രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖര്‍ജിയാണ് മതേതര ചിന്താഗതിയുള്ള വ്യക്തിയാണ്. അദ്ദേഹം എപ്പോഴും സെക്കുലര്‍ ചിന്താഗതി പുലര്‍ത്തുന്ന ആളാണ്. അതോസമയം മികച്ച ചിന്തകനുമാണ്. അദ്ദേഹം ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നത് വളരെ പ്രധാനമാണെന്നും സുശീല്‍ ഷിന്‍ഡ‍െ കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ട് പ്രണാബ് മുഖര്‍ജി ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹത്തിന്റെ ചിന്താഗതി ആര്‍എസ്എസില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ഷിന്‍ഡെ ചൂണ്ടിക്കാണിക്കുന്നു.

 പരിപാടി ജൂണ്‍ ഏഴിന്

പരിപാടി ജൂണ്‍ ഏഴിന്

ജൂണ്‍ ഏഴിന് നാഗ്പൂരിലെ ആസ്ഥാനത്ത് വെച്ച് ന
ടക്കുന്ന സംഘ് ശിക്ഷ വര്‍ഗ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ആര്‍എസ്എസ് പ്രണാബ് മുഖര്‍ജിയെ ക്ഷണിച്ചത്. ആര്‍എസ്എസ് വളന്റിയര്‍മാര്‍ക്കുള്ള പരിശീലന ക്യാമ്പിലാണ് ഇതോടെ പ്രണാബ് മുഖര്‍ജി സംസാരിക്കുക. പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമെന്ന വാര്‍ത്ത കോണ്‍ഗ്രസില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നുവെങ്കിലും ഷിന്‍ഡെ മൗനം വെടിയുകയായിരുന്നു.

 വിവാദത്തിന് മറുപടി

വിവാദത്തിന് മറുപടി

തനിക്ക് പറയാനുള്ളത് അത് ഞാന്‍ നാഗ്പൂരില്‍ പറയുമെന്നാണ് . തനിക്ക് ഒരുപാട് കത്തുകളും ഫോണ്‍കോളും ലഭിച്ചുവെന്നും എന്നാല്‍ ഒന്നിനോടും ഞാന്‍ പ്രതികരിച്ചിട്ടില്ലെന്നാണ് പ്രണബ് മുഖർജി പറഞ്ഞത്. ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണബിന്റെ പ്രതികരണം. രാഷ്ട്രപതിയായതിന് ശേഷം ഒരു രാഷ്ട്രിയകക്ഷിയോടും ആഭിമുഖ്യം പ്രകടിപ്പിക്കാത്തതിനാല്‍ ഈ വിഷയത്തിന് രാഷ്ട്രീയ മാനം നൽകേണ്ടതില്ലെന്ന നിലപാടിലാണ് മുൻ രാഷ്ട്രപതി.

 മുഖര്‍ജി രാഷ്ട്രീയത്തിന് വിട നല്‍കി?

മുഖര്‍ജി രാഷ്ട്രീയത്തിന് വിട നല്‍കി?


പ്രസിഡന്റ് സ്ഥാനത്തിരിക്കെ പ്രണാബ് മുഖർജി രാഷ്ട്രീയം ഉപേക്ഷിച്ചുവെന്നാണ് മറ്റൊരു കോണ്‍ഗ്രസ് വക്കാവ് അഭിഷേക് സിങ് വി പ്രതികരിച്ചത്. ഏത് പരിപാ‌ടിയില്‍ പ്രണാബ് മുഖര്‍ജി പ്രസംഗിച്ചാലും അത് വിശ്വാസത്തിന്റെ സൂചനകളാവില്ലെന്നും സിങ് വി പറയുന്നു. എന്താണ് അദ്ദേഹം പറയുന്നതെന്നും കഴിഞ്ഞ 50 വര്‍ഷക്കാലം തന്റെ രാഷ്ട്രീയ ജീവിതത്തില്‍ വിശ്വാസങ്ങള്‍ക്കും അനുസൃതമയാണ് അദ്ദേഹത്തെ വിലയിരുത്തേണ്ടതെന്നുമാണ് സിങ് വി പറയുന്നത്. ആര്‍എസ്എസ് പരിപാടിയില്‍ ദേശീയതയെക്കുറിച്ച് സംസാരിക്കാനാണ് പ്രണബ് മുഖര്‍ജി പറഞ്ഞതെന്ന് ആര്‍ക്കറിയാം. ഹിന്ദുത്വ ക്യാമ്പുമായി ബന്ധപ്പെടുത്തി പ്രണാബ് മുഖര്‍ജിയുടെ നീക്കത്തെ വിമര്‍ശനാത്മകമായി നേരിടുന്നതിനെയും സിങ് വി ചോദ്യം ചെയ്യുന്നു.

 കോണ്‍ഗ്രസിന്റെ സെക്കുലര്‍ പ്രതിച്ഛായക്ക് മങ്ങല്‍

കോണ്‍ഗ്രസിന്റെ സെക്കുലര്‍ പ്രതിച്ഛായക്ക് മങ്ങല്‍

പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസിന്റെ സെക്കുലര്‍ ക്യാമ്പിന്റെ പ്രതിഛായക്കും കാഴ്ചപ്പാടുകള്‍ക്കും മങ്ങലേല്‍പ്പിക്കുമെന്നാണ് കോണ്‍ഗ്രസിനെ അലട്ടിയിരുന്ന വിഷയം. കോണ്‍ഗ്രസ് നേതാവായിരിക്കെ പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിക്കുന്നത് കോണ്‍ഗ്രസും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തൊട്ടുകൂടായ്മയായാണ് കണക്കാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിക്കുന്ന രാഹുല്‍ ഗാന്ധിയ്ക്കും ആര്‍എസ്എസ് ക്യാമ്പിലെ പ്രണാബ് മുഖര്‍ജിയുടെ സാന്നിധ്യം തലവേദന സൃഷ്ടിക്കും.

English summary
Senior Congress leader Sushil Kumar Shinde today said former President Pranab Mukherjee accepting an invite to attend an RSS event was "not wrong" as the latter was a secular person and a very good thinker.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X