കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിഎം മെഷീനുകളിലെ ക്രമക്കേടിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ആശങ്ക പങ്കു വെച്ച് പ്രണബ് മുഖര്‍ജി

  • By S Swetha
Google Oneindia Malayalam News

ദില്ലി: വോട്ടെടുപ്പ് അട്ടിമറിക്കാന്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകളില്‍ ആശങ്ക പങ്കു വെച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിധി നിര്‍ണായകമാണെന്നിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യസന്ധത തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച് സംസാരിച്ചതിന് തൊട്ടു പിറകെയാണ് പുതിയ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

ബുദ്ഗാമിലെ ഹെലികോപ്റ്റർ അപകടം; വീഴ്ച വ്യോമസേനയുടേത്... പാക് വിമാനമെന്ന് കരുതി വെടിവെച്ചിട്ടു! ബുദ്ഗാമിലെ ഹെലികോപ്റ്റർ അപകടം; വീഴ്ച വ്യോമസേനയുടേത്... പാക് വിമാനമെന്ന് കരുതി വെടിവെച്ചിട്ടു!

ഇവിഎം മെഷീനുകളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയെ വെല്ലുവിളിക്കുന്ന ഊഹക്കച്ചവടങ്ങള്‍ക്ക് യാതൊരു സാധ്യതയും ഉണ്ടാകാന്‍ പാടില്ല. ജനങ്ങളുടെ ആധിപത്യം ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക് അതീതമായിരിക്കണമെന്നും പ്രണബ് മുഖര്‍ജി പത്രക്കുറിപ്പില്‍ അറിയിച്ചു.

pranab-mukherjee-l

ഒരു സ്ഥാപനം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് ആ സ്ഥാപനത്തിലെ തൊഴിലാളികളാണ്. അവരുടെ തീരുമാനമനുസരിച്ചിരിക്കും ആ സ്ഥാപനത്തിന്റെ പ്രകടനം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കെതിരെയുള്ള പരാതികളില്‍ പക്ഷപാതപരമായി പെരുമാറിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് പ്രണബിന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.


ഉത്തര്‍പ്രദേശ്, ബീഹാര്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സ്വകാര്യ കാറുകളിലേക്ക് കൈമാറ്റം ചെയ്യുന്ന വീഡിയോകളുടെ പരമ്പര പ്രതിപക്ഷ പാര്‍ട്ടികള്‍ പുറത്തു വിട്ടിരുന്നു. ദേശീയ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് ഇവിഎമ്മുകള്‍ ട്രക്കുകളില്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ചന്ദോലി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ഒരു വീഡിയോയിലാണ് ഇവിഎമ്മുകള്‍ ഒരു മുറിയില്‍ കയറ്റിവെക്കുന്നതായി കാണിച്ചിരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ ആളുകള്‍ ഇത് ചോദ്യം ചെയ്യുന്നതായും വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതേസമയം ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

English summary
Pranab Mukherjee seeks clariffication from Election comssion on reports related to EVMs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X