രാഷ്ട്രീയക്കാരന് അല്ലാത്തവന് ഈ പണിക്ക് വരരുത്: പ്രണബ്
ദില്ലി: രാഷ്ട്രീയക്കാരന് അല്ലാത്തവര്‍ ഒരു രാഷ്ട്രപതി ആകാന്‍ മോഹിക്കരുതെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. വരാന്‍ പോകുന്ന രാഷ്ട്രപതിമാര്‍ക്ക് ഉപദേശവുമായി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി എത്തി. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ രംഗത്തേയ്ക്കു വരുന്നവര്‍ രാഷ്ട്രീയ നേതാക്കള്‍ ആയിരിക്കണമെന്നാണ് പ്രണബ് മുഖര്‍ജിയുടെ നിര്‍ദ്ദേശം.
പാര്‍ലമെന്റിനെ ഒരു രാഷ്ട്രീയ സ്ഥാപനം ആക്കാനാണ് തന്റെ ആഗ്രഹം. ചര്‍ച്ചകള്‍ക്കുള്ള വേദി മാത്രം ആയി പാര്‍ലമെന്റിനെ കാണരുത്. ഒരു നല്ല രാഷ്ട്രീയ നേതാവിനു മാത്രമേ സന്തുലനം പാലിച്ച് പ്രശ്നത്തിനു പരിഹാരം കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള പല രാഷ്ട്രീയ നേതാക്കന്മാര്ക്കും ഇതില്‍ പരാജയം ആണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

നേരിട്ട് പറയാന്‍ ധൈര്യമില്ലാഞ്ഞിട്ടാണോ എന്നറിയില്ല രാഷ്ട്രപതി ഒരു പുസ്തകത്തിലൂടെ ആണ് ഈ കാര്യം വ്യക്തമാക്കിയത്. ദ ഡ്രമാറ്റിക് ഡെക്കേഡ്,ദ ഇന്ദിരാഗാന്ധി ഇയേഴ്സ് എന്ന പുസ്തകത്തിലൂടെ ആണ് അദ്ദേഹം രാഷ്ട്രീയ നേതാക്കന്മാര്ക്ക് ഉപദേശവുമായി എത്തിയത്. രാജ്യത്തിന് താല്പര്യമുള്ള കാര്യങ്ങള്‍ മാത്രം ചര്‍ച്ചചെയ്യണമെന്നും, രാഷ്ട്രീയ ശക്തികളാവണം അതിന് നേതൃത്വം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ മുഴുവന്‍ അധികാരങ്ങളും കൈയ്യിലെടുക്കാമെന്ന് വിചാരിക്കരുത്. നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ രാജ്യസഭ സന്തുലിതമായ പങ്ക് വഹിക്കണം. ഭരണ പാര്‍ട്ടിക്ക് ഭൂരിപക്ഷം ഇല്ലെന്ന കാരണം മുതലെടുത്ത് സര്‍ക്കാരിന്റെ നയങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിക്കരുത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് മനസിലാക്കണമെന്നും പ്രണബ് പറയുന്നു. മുന്‍ ചീഫ് ജസ്റ്റിസ് എം.ഹിദായത്തുള്ളയെ തനിക്ക് ഇഷ്ടമില്ലായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications