കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയക്കാരന്‍ അല്ലാത്തവന്‍ ഈ പണിക്ക് വരരുത്: പ്രണബ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയക്കാരന്‍ അല്ലാത്തവര്‍ ഒരു രാഷ്ട്രപതി ആകാന്‍ മോഹിക്കരുതെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. വരാന്‍ പോകുന്ന രാഷ്ട്രപതിമാര്‍ക്ക് ഉപദേശവുമായി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി എത്തി. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ രംഗത്തേയ്ക്കു വരുന്നവര്‍ രാഷ്ട്രീയ നേതാക്കള്‍ ആയിരിക്കണമെന്നാണ് പ്രണബ് മുഖര്‍ജിയുടെ നിര്‍ദ്ദേശം.

പാര്‍ലമെന്റിനെ ഒരു രാഷ്ട്രീയ സ്ഥാപനം ആക്കാനാണ് തന്റെ ആഗ്രഹം. ചര്‍ച്ചകള്‍ക്കുള്ള വേദി മാത്രം ആയി പാര്‍ലമെന്റിനെ കാണരുത്. ഒരു നല്ല രാഷ്ട്രീയ നേതാവിനു മാത്രമേ സന്തുലനം പാലിച്ച് പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള പല രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കും ഇതില്‍ പരാജയം ആണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

pranab

നേരിട്ട് പറയാന്‍ ധൈര്യമില്ലാഞ്ഞിട്ടാണോ എന്നറിയില്ല രാഷ്ട്രപതി ഒരു പുസ്തകത്തിലൂടെ ആണ് ഈ കാര്യം വ്യക്തമാക്കിയത്. ദ ഡ്രമാറ്റിക് ഡെക്കേഡ്,ദ ഇന്ദിരാഗാന്ധി ഇയേഴ്‌സ് എന്ന പുസ്തകത്തിലൂടെ ആണ് അദ്ദേഹം രാഷ്ട്രീയ നേതാക്കന്‍മാര്‍ക്ക് ഉപദേശവുമായി എത്തിയത്. രാജ്യത്തിന് താല്‍പര്യമുള്ള കാര്യങ്ങള്‍ മാത്രം ചര്‍ച്ചചെയ്യണമെന്നും, രാഷ്ട്രീയ ശക്തികളാവണം അതിന് നേതൃത്വം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ മുഴുവന്‍ അധികാരങ്ങളും കൈയ്യിലെടുക്കാമെന്ന് വിചാരിക്കരുത്. നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ രാജ്യസഭ സന്തുലിതമായ പങ്ക് വഹിക്കണം. ഭരണ പാര്‍ട്ടിക്ക് ഭൂരിപക്ഷം ഇല്ലെന്ന കാരണം മുതലെടുത്ത് സര്‍ക്കാരിന്റെ നയങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിക്കരുത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് മനസിലാക്കണമെന്നും പ്രണബ് പറയുന്നു. മുന്‍ ചീഫ് ജസ്റ്റിസ് എം.ഹിദായത്തുള്ളയെ തനിക്ക് ഇഷ്ടമില്ലായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.

English summary
The offices of President and Vice-President should not be held by people other than politicians, feels incumbent President Pranab Mukherjee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X