കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്‍റെ നീക്കത്തിന് തിരിച്ചടി! പ്രണബ് മുഖര്‍ജി ആര്‍എസ്എസുമായി കൈകോര്‍ക്കുന്നു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പ്രണബ് മുഖര്‍ജി ആര്‍എസ്എസുമായി കൈകോര്‍ക്കുന്നു | Oneindia Malayalam

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്ത പിന്നാലെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് പ്രണബ് മുഖര്‍ജിയുടെ പുതിയ നീക്കം. ഹരിയാനയില്‍ പ്രണബ് മുഖര്‍ജി ഫൗണ്ടേഷന്‍ ആര്‍എസ്എസുമാ.ി ചേര്‍ന്ന് പ്രവര്‍ത്തിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഫൗണ്ടേഷന്‍ ഏറ്റെടുത്ത ഹരിയാനയിലെ ഗ്രാമങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരെ ശക്തമായ കാംപെയിന്‍ നടത്തുന്നതിനിടെയാണ് വീണ്ടും ആര്‍എസ്എസുമായിപ്രണബ് സഹകരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

നാഗ്പൂരില്‍

നാഗ്പൂരില്‍

നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത്
അവസാന വര്‍ഷ സംഘ ശിക്ഷ വര്‍ഗ് പാസിംഗ് ഔട്ട് പരിപാടില്‍ മുഖ്യാതിഥിയായി ജൂണില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്തത് വന്‍ വിമര്‍ശനത്തിന് തിരികൊളുത്തിയിരുന്നു.
ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്നായിരുന്നു അദ്ദേഹം സന്ദര്‍ശനത്തിന് ശേഷം വ്യക്തമാക്കിയത്.

ആര്‍എസ്എസുമായി

ആര്‍എസ്എസുമായി

കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കാലഘട്ടം ആവശ്യപ്പെടുന്ന ഒരു വാക്കുപോലും പറയാതെ പ്രണബ് അവിടെ നിന്ന് മടങ്ങി.പ്രണബ് ആര്‍എസ്എസുമായി അടുക്കുന്നിന്‍റെ സൂചനയായണ് ഇത് വിലയിരുത്തപ്പെട്ടത്.

വീണ്ടും

വീണ്ടും

ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് വീണ്ടും ആര്‍എസ്എസുമായി പ്രണബ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഞായറാഴ്ച ഫൗണ്ടേഷന്‍റെ വിവിധ പരിപാടികള്‍ പ്രഖ്യാപിക്കുന്ന വേദിയില്‍ മനോഹര്‍ ലാല്‍ ഖട്ടാറുമായി പ്രണബ് വേദി പങ്കിടും.

ആര്‍എസ്എസ് പ്രവര്‍ത്തകരും

ആര്‍എസ്എസ് പ്രവര്‍ത്തകരും

പരിപാടിയിലേക്ക് മുതിര്‍ന്ന 15 ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രണബ് ക്ഷണിച്ചിട്ടുണ്ട്. ഇവര്‍ പ്രണബിനെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തി കണ്ടതായും എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.കൂടാതെ സന്ദര്‍ശന വേളയില്‍ ആര്‍എസ്എസിന്‍റെ ചരിത്രം വിവരിക്കുന്ന പുസ്തകങ്ങളും ഇവര്‍ മുന്‍ പ്രസിഡന്‍റിന് കൈമാറിയിരുന്നു.

സ്മാര്‍ട് ഗ്രാമം

സ്മാര്‍ട് ഗ്രാമം

പ്രണബ് ഫൗണ്ടേഷന്‍ നടത്തുന്ന സ്മാര്‍ട് ഗ്രാമം പദ്ധതിയുള്‍പ്പെടെയുള്ള പദ്ധതികളിലാണ് ആര്‍എസ്എസ് സഹകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഗുര്‍ഗോമിലെ ഹര്‍ചന്ദ് പൂര്‍, നയാഗോണ്‍ എന്നീ ഗ്രാമങ്ങളിലും ശുദ്ധജലമുള്‍പ്പെടെ എത്തിക്കുന്ന പരിപാടികളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

സ്വാധീനം

സ്വാധീനം

ആര്‍എസ്എസിന് നല്ല സ്വാധീനമുള്ള മേഖലയാണ് ഹരിയാന. പ്രണബിന് ഏത് വിധ സഹായം ചെയ്യാനും തങ്ങള്‍ ഒരുക്കമാണെന്ന് ആര്‍എസ്എസ് നേതാവ് മാധ്യമങ്ങളെ അറിയിച്ചു. അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകരെ കണ്ടെന്നും എന്നാല്‍ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പ്രണബുമായുള്ള അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ആര്‍എസ്എസ് ബന്ധം

ആര്‍എസ്എസ് ബന്ധം

യുപിഎ സര്‍ക്കാരില്‍ ധനകാര്യം, പ്രതിരോധം തുടങ്ങിയ കൈകാര്യം ചെയ്ത പ്രണബ് മുഖര്‍ജി നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കുറച്ചുവര്‍ഷങ്ങളായി അടുത്ത ബന്ധമാണ് പ്രണബിനുള്ളതെന്ന് അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

മോഹന്‍ ഭാഗവതുമായി

മോഹന്‍ ഭാഗവതുമായി

പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായ ശേഷം രണ്ടോ മൂന്നോ തവണ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. രാജ്യത്തെ സംഭവവികാസങ്ങളും, സംസ്‌കാരം, താത്വിക വിഷയങ്ങഅള്‍ എന്നിവ ഇരുവരും ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് ആ സമയത്ത് വന്ന റിപ്പോര്‍ട്ടുകള്‍

English summary
pranab-mukherjees-foundation-may-collaborate-with-rss-in-haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X