കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് പരിപാടിക്ക് പ്രണബ്; ശക്തമായ പ്രതിഷേധവുമായി മകള്‍, ദൃശ്യങ്ങള്‍ ഒരുകാലത്തും മറക്കില്ല

Google Oneindia Malayalam News

ദില്ലി: ആര്‍എസ്എസ് ആസ്ഥാനത്തെ പരിപാടില്‍ പങ്കെടുക്കുന്നത് മുന്‍ രാഷ്ട്രപതി പ്രണബ്് മുഖര്‍ജി മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തി. പരിപാടിയില്‍ പങ്കെടുക്കരുതെന്നും വിട്ടുനില്‍ക്കണമെന്നും നിരവധി ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതൊന്നും ഗൗനിക്കാതെയാണ് പ്രണബ് നാഗ്പൂരിലെത്തിയത്. എല്ലാത്തിനും താന്‍ നാഗ്പൂരില്‍ മറുപടി പറയുമെന്നാണ് പ്രണബ് വിമര്‍ശനങ്ങളോട് പ്രതികരിച്ചിട്ടുള്ളത്. ഈ ഘട്ടത്തിലാണ് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി ശക്തമായ ഭാഷയില്‍ പ്രണബിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതുവരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഏറ്റവും മൂര്‍ച്ചയേറിയതാണ് മകളുടെ വാക്കുകള്‍. ശര്‍മിഷ്ഠ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് മകള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്...

 ആര്‍എസ്എസിന് അവസരം നല്‍കരുത്

ആര്‍എസ്എസിന് അവസരം നല്‍കരുത്

ആര്‍എസ്എസിന് കഥകളുണ്ടാക്കാന്‍ അവസരം നല്‍കരുതെന്നാണ് ശര്‍മിഷ്ഠ മുഖര്‍ജി പറഞ്ഞത്. ദില്ലി വനിതാ കോണ്‍ഗ്രസ് അധ്യക്ഷയാണ് ശര്‍മിഷ്ഠ. ഇവര്‍ ബിജെപിയില്‍ ചേരുമെന്ന് അടുത്തിടെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതെല്ലാം അവര്‍ നിഷേധിച്ചു. ആര്‍എസ്എസിനെ അടച്ചാക്ഷേപിക്കുകയാണ് ശര്‍മിഷ്ഠ. അവരുടെ വാക്കുകള്‍ ഇങ്ങനെ.

ദൃശ്യങ്ങള്‍ എക്കാലത്തും

ദൃശ്യങ്ങള്‍ എക്കാലത്തും

പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആദര്‍ശത്തെ പിന്തുണയ്ക്കുമെന്ന് ആരും കരുതുന്നില്ല. ആര്‍എസ്എസ് പോലും അങ്ങനെ കരുതുന്നുണ്ടാകില്ല. അദ്ദേഹം നാഗ്പൂരില്‍ നടത്തുന്ന പ്രസംഗം ചിലപ്പോള്‍ മറന്നുപോയേക്കാം. എന്നാല്‍ ആ ദൃശ്യങ്ങള്‍ എക്കാലവും ബാക്കിയാകും. വ്യാജ പ്രസ്താവനകള്‍ക്കൊപ്പം അത് ആര്‍എസ്എസുകാര്‍ പ്രചരിപ്പിക്കുകയും ചെയ്യും- ശര്‍മിഷ്ഠ പറഞ്ഞു.

എന്ത് പ്രസംഗക്കുന്നു എന്നതല്ല പ്രധാനം

എന്ത് പ്രസംഗക്കുന്നു എന്നതല്ല പ്രധാനം

പ്രണബ് മുഖര്‍ജി എന്ത് പ്രസംഗക്കുന്നു എന്നതല്ല പ്രധാനം. ആ ചടങ്ങില്‍ സംബന്ധിക്കുന്നു എന്നതാണ്. ആ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മതി. അത് എല്ലാ കാലത്തും ആര്‍എസ്എസ് പ്രചരിപ്പിച്ചുകൊണ്ടിരിക്കും. അദ്ദേഹം നടത്തുന്ന പ്രസംഗം ജനങ്ങള്‍ മറന്നാലും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടാകും. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെ കുറിച്ച് പ്രണബ് മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ശര്‍മിഷ്ഠ ട്വീറ്റ് ചെയ്തു.

നാഗ്പൂരില്‍ മറുപടി

നാഗ്പൂരില്‍ മറുപടി

ആര്‍എസ്എസ് പരിപാടിയില്‍ പ്രണബ് പങ്കെടുക്കുന്നുണ്ടെന്ന് സംഘടന കഴിഞ്ഞ മാസം അവസാനത്തിലാണ് പ്രഖ്യാപിച്ചത്. ക്ഷണം സ്വീകരിച്ചുവെന്നും അദ്ദേഹം ജൂണ്‍ ഏഴിന് നാഗ്പൂരിലെത്തുമെന്നും ആര്‍എസ്എസ് അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രണബിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എല്ലാത്തിനും താന്‍ നാഗ്പൂരില്‍ മറുപടി നല്‍കുമെന്നാണ് പ്രണബ് പ്രതികരിച്ചത്.

അച്ഛനും മകളും

അച്ഛനും മകളും

ശര്‍മിഷ്ഠ മുഖര്‍ജി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് അടുത്തിടെ പ്രചാരണമുണ്ടായിരുന്നു. അതിനിടെയാണ് പ്രണബ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നുവെന്ന വിവരം പുറത്തുവന്നത്. ഇതോടെ ഈ രണ്ടു കാര്യങ്ങളും ചേര്‍ത്തുവച്ചായി പിന്നീടുള്ള പ്രചാരണം. പ്രചാരണം കൊഴുത്തതോടെ കൊല്‍ക്കത്തയിലായിരുന്ന ശര്‍മിഷ്ഠയെ പാര്‍ട്ടി നേതൃത്വം ഉടന്‍ തിരിച്ചുവിളിച്ചു.

രാഷ്ട്രീയത്തില്‍ വന്നത് കോണ്‍ഗ്രസിനാല്‍

രാഷ്ട്രീയത്തില്‍ വന്നത് കോണ്‍ഗ്രസിനാല്‍

ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ നേരിട്ട് ശര്‍മിഷ്ഠയോട് പ്രതികരണം തേടിയിരുന്നു. തുടര്‍ന്നാണ് അവര്‍ ഇക്കാര്യത്തില്‍ പരസ്യനിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആദര്‍ശമുള്ളതുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തില്‍ വന്നതെന്നു ശര്‍മിഷ്ഠ പറഞ്ഞു. കോണ്‍ഗ്രസ് വിടുക എന്നാല്‍ രാഷ്ട്രീയം വിടുക എന്നാണ് അര്‍ഥമെന്നും സംശയങ്ങള്‍ക്കിടയില്ലാത്ത വിധം ശര്‍മിഷ്ഠ വ്യക്തമാക്കി.

ബിജെപിയുടെ വൃത്തിക്കെട്ട അടവുകള്‍

ബിജെപിയുടെ വൃത്തിക്കെട്ട അടവുകള്‍

ഇന്ന് പ്രണബ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതോടെ ബിജെപിയുടെ വൃത്തിക്കെട്ട അടവുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. അവരുടെ തരംതാണ കളികള്‍ പ്രണബിന് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാജ കഥകള്‍ ഇതോടൊപ്പം ആര്‍എസ്എസും ബിജെപിയും പ്രചരിപ്പിക്കുകയും ചെയ്യും. ഇതൊരു തുടക്കം മാത്രമാണെന്നും ശര്‍മിഷ്ഠ കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല

ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല

പ്രണബില്‍ നിന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സോണിയാ ഗാന്ധിയുടെ വിശ്വസ്തനും രാജ്യസഭാ എംപിയുമായ അഹ്മദ് പട്ടേല്‍ പ്രതികരിച്ചു. 2012 വരെ അഞ്ചുദശാബ്ദക്കാലം കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രണബ്. അദ്ദേഹത്തിന് എല്ലാവിധ പരിഗണനകളും പാര്‍ട്ടി നല്‍കിയിരുന്നു. 2012ലാണ് അദ്ദേഹം രാഷ്ട്രപതിയായത്.

ആര്‍എസ്എസ് ക്യാംപ്

ആര്‍എസ്എസ് ക്യാംപ്

ആര്‍എസ്എസ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ക്യാംപിലാണ് പ്രണബ് പങ്കെടുക്കുന്നത്. സംഘടനയുടെ പ്രചാരകരാകാനുള്ള യോഗ്യത നേടിയവരാണ് ഈ ക്യാംപില്‍ പങ്കെടുക്കുക. ക്യാംപില്‍ അഭിസംബോധന ചെയ്ത് സംസാരിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നേതൃത്വം പ്രണബ് മുഖര്‍ജിയെ ക്ഷണിക്കുകയായിരുന്നു. പ്രണബ് മുഖര്‍ജി രണ്ടുദിവസം നാഗ്പൂരിലുണ്ടാകും. ജൂണ്‍ എട്ടിന് ദില്ലിയിലേക്ക് തിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു.

ആര്‍എസ്എസ് ബന്ധം

ആര്‍എസ്എസ് ബന്ധം

ധനകാര്യം, പ്രതിരോധം തുടങ്ങിയ കൈകാര്യം ചെയ്ത പ്രണബ് മുഖര്‍ജി നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കുറച്ചുവര്‍ഷങ്ങളായി അടുത്ത ബന്ധമാണ് പ്രണബിനുള്ളതെന്ന് അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായ ശേഷം രണ്ടോ മൂന്നോ തവണ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. രാജ്യത്തെ സംഭവവികാസങ്ങളും, സംസ്‌കാരം, താത്വിക വിഷയങ്ങഅള്‍ എന്നിവ ഇരുവരും ചര്‍ച്ച ചെയ്തിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

നാഗ്പൂരിലെ ക്യാംപിന്റെ പ്രത്യേകത

നാഗ്പൂരിലെ ക്യാംപിന്റെ പ്രത്യേകത

വേനലില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കാറുണ്ട്. ഒന്നും രണ്ടും വര്‍ഷങ്ങളില്‍ നടന്ന ക്യാംപുകളില്‍ പങ്കെടുത്ത് യോഗ്യത നേടിയവരാണ് നാഗ്പൂരില്‍ നടക്കുന്ന മൂന്നാം വാര്‍ഷിക ക്യാംപായ ത്രിതീയ വര്‍ഷ് സംഘ് ശിക്ഷാ വര്‍ഗില്‍ പങ്കെടുക്കുക. ആര്‍എസ്എസിന്റെ പൂര്‍ണസമയ പ്രചാരകരായിരിക്കും ഇവര്‍.

ആര്‍എസ്എസ് നേതാവിന്റെ പ്രതികരണം

ആര്‍എസ്എസ് നേതാവിന്റെ പ്രതികരണം

മൂന്നാം വര്‍ഷത്തില്‍ നടക്കുന്ന ക്യാംപില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ ആര്‍എസ്എസ് പ്രമുഖരെ ക്ഷണിക്കാറുണ്ട്. ഇത്തവണ ക്ഷണിച്ചിരിക്കുന്നത് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ആണ്. അദ്ദേഹം ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ആര്‍എസ്എസ് നേതാവ് പറഞ്ഞു. ആര്‍എസ്എസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ള വ്യക്തിയാണ് പ്രണബ് മുഖര്‍ജിയെന്ന് ആര്‍എസ്എസ് നേതാവ് പറയുന്നു. നേരത്തെ മോഹന്‍ ഭാഗവതുമായി പ്രണബ് ചര്‍ച്ചകള്‍ നടത്തിയ കാര്യവും നേതാവ് സൂചിപ്പിച്ചു.

English summary
Pranab Mukherjee's RSS Speech Will Be Forgotten, Not Visuals: Daughter Sharmishta Mukherjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X