കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി വരുന്നെന്നു പറഞ്ഞ് ഇങ്ങനെയുമുണ്ടോ പുകില്‍! ക്രിക്കറ്റ് താരത്തിന് പോലീസ് മര്‍ദനം

കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ക്രിക്കറ്റ് താരത്തിന് ക്രൂര മര്‍ദനം. ഇന്റര്‍സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലോക റെക്കോര്‍ഡിന് ഉടമയായ പ്രണവ് ധനവാഡെയ്ക്കാണ് പോലീസ് മര്‍ദനമേറ്റത്. മുംബൈ

  • By Gowthamy
Google Oneindia Malayalam News

മുംബൈ: കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ക്രിക്കറ്റ് താരത്തിന് ക്രൂര മര്‍ദനം. ഇന്റര്‍സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലോക റെക്കോര്‍ഡിന് ഉടമയായ പ്രണവ് ധനവാഡെയ്ക്കാണ് പോലീസ് മര്‍ദനമേറ്റത്. മുംബൈ കല്യാണിലെ സുഭാഷ് മൈതാനത്താണ് സംഭവം.

കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറുടെ ഹെലികോപ്റ്ററിന് ഇറങ്ങുന്നതിനായി മൈതാനത്തു നിന്ന് മാറാന്‍ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു മര്‍ദനം. പ്രണവിനെയും പിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മന്ത്രി സന്ദര്‍ശനം റദ്ദാക്കി.

കല്യാണിലെ സുഭാഷ് മൈതാനത്തില്‍

കല്യാണിലെ സുഭാഷ് മൈതാനത്തില്‍

ശനിയാഴ്ച കല്യാണിലെ സുഭാഷ് മൈതാനത്തുവച്ചാണ് പ്രണവിന് മര്‍ദനമേറ്റത്. പരിശീലനം നടത്തുകയായിരുന്ന പ്രണവിനോടും സംഘത്തോടും മൈതാനത്തു നിന്ന് മാറാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

 കൂടുതല്‍ സമയം ആവശ്യപ്പെട്ടു

കൂടുതല്‍ സമയം ആവശ്യപ്പെട്ടു

കുറച്ച് സമയം കൂടി കളിക്കാന്‍ അനുവദിക്കമമെന്ന് മൈതാനത്ത് പരിശീലനം നടത്തുകയായിരുന്ന കുട്ടികള്‍ പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് അനുവദിച്ചില്ല. കേന്ദ്രമന്ത്രി എത്താന്‍ സമയം ഒരുപാടുണ്ടെന്നും അതുവരെ കളിക്കട്ടെയെന്നും പ്രണവ് ചോദിച്ചു

 ക്രൂര മര്‍ദനം

ക്രൂര മര്‍ദനം

പോലീസും കുട്ടികളും തമ്മിലുള്ള സംസാരം പരിധി വിട്ടതോടെയാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. പ്രണവിനെയും ഗ്രൗണ്ടിലുണ്ടായിരുന്ന പിതാവിനെയും പോലീസ് വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചെന്നാണ് പരാതി.

അസിസ്റ്റന്റ് കമ്മിഷണര്‍ എത്തി മോചിപ്പിച്ചു

അസിസ്റ്റന്റ് കമ്മിഷണര്‍ എത്തി മോചിപ്പിച്ചു

മര്‍ദനത്തിനു പുറമെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രണവിനെയും പിതാവിനെയും അസഭ്യം പറഞ്ഞതായും വിവരങ്ങളുണ്ട്. അസിസ്റ്റന്റ് കമ്മിഷ്ണര്‍ എത്തിയാണ് മോചിപ്പിച്ചതെന്നും ഇരുവരും പറയുന്നു.

English summary
Record holding cricketer Pranav Dhanawade from Kalyan was in for some rough treatment by police in the city alongwith his father Prashant on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X