കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയിലെ തന്ത്രം ഇനി പശ്ചിമ ബംഗാളിലും... മമതയ്ക്ക് ശക്തി പകരാൻ പ്രശാന്ത് കിഷോർ!!

Google Oneindia Malayalam News

കൊൽക്കത്ത: ആന്ധ്രയിലെ ജഗൻമോഹൻ റെഡ്ഡിയുടെ വിജയത്തിന് തന്ത്രം മെനഞ്ഞ രാഷ്ട്രീയ തന്ത്രജ്ഞൻ ഇനി പശ്ചിമ ബംഗാളിൽ. മമതയ്ക്ക് ശക്തി പകരാൻ പ്രശാന്ത് കിഷോർ എത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് മമതയുടെ തീരുമാനം.

<strong>രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ വയനാടൊരുങ്ങി; മണ്ഡലത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനപരിപാടികള്‍, ഒരു നിയോജകമണ്ഡലത്തില്‍ രണ്ടിടത്ത് സ്വീകരണ പരിപാടികള്‍, എംപി ഫെസിലിറ്റേഷന്‍ സെന്റർ സന്ദർശിക്കും!!</strong>രാഹുല്‍ഗാന്ധിയെ സ്വീകരിക്കാന്‍ വയനാടൊരുങ്ങി; മണ്ഡലത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനപരിപാടികള്‍, ഒരു നിയോജകമണ്ഡലത്തില്‍ രണ്ടിടത്ത് സ്വീകരണ പരിപാടികള്‍, എംപി ഫെസിലിറ്റേഷന്‍ സെന്റർ സന്ദർശിക്കും!!

ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ വിജയനത്തിനു പിന്നില്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളാണെന്ന വിലയിരുത്തലുണ്ടായിരുന്നു. 25 ലോക്‌സഭാ സീറ്റുകളും 175 നിയമസഭാ സീറ്റുകളില്‍ 150ലേറെ സീറ്റുകളും നേടിയ ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രയില്‍ ആദ്യമായി അധികാരത്തിലെത്തിയിരുന്നു.

Mamata Banerjee

കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയും പ്രശാന്ത് കിഷോറും നടത്തിയ രണ്ടു മണിക്കൂര്‍നീണ്ട കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഇരുവരും കൈകൊടുത്തത്. ജനതാദള്‍ യുണൈറ്റഡ് വൈസ് പ്രസിഡന്റ് പദവി സ്വീകരിച്ച് പ്രശാന്ത് കിഷോര്‍ കഴിഞ്ഞ വര്‍ഷം രാഷ്ട്രീയ രംഗപ്രവേശം നടത്തിയിരുന്നു.

2014 ല്‍ നരേന്ദ്ര മോദിക്കുവേണ്ടിയും 2015 ല്‍ നിതീഷ് കുമാറിനു വേണ്ടിയും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് രൂപംനല്‍കിയിരുന്നു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് മമത ബാനർജിയുടെ ലക്ഷ്യം. ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു തൃണമൂൽ കോൺഗ്രസിന് പശ്ചിമ ബംഗാലിൽ ലഭിച്ചത്.

English summary
Prasanth Kishor to work with Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X