Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഗനെ അധികാരത്തിലേറ്റിയതിന് പിന്നില്‍ പ്രശാന്ത് കിഷോര്‍ മാജിക്! തന്ത്രമൊരുക്കിയത് 2017 മുതല്‍

ഹൈദരാബാദ്: ആന്ധ്രാ നിയനസഭ-ലോക്സഭ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയിരിക്കുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്. ആകെയുള്ള 175 സീറ്റില്‍ 150 ഉം വൈഎസ്ആര്‍ ആണ് നേടിയത്. എന്നാല്‍ ഈ അധികാര വഴിയിലേക്ക് ജഗന്‍ മോഹന്‍ റെഡ്ഡിയെത്തിയതിന് പിന്നില്‍ ചില ചാണക്യ തന്ത്രങ്ങള്‍ കൂടിയുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറാണ് വൈഎസ്ആറിന്‍റെ വിജയത്തിന് വേണ്ടി ഓരോ തന്ത്രങ്ങളും ഒരുക്കിയത്.

 jaganprasanth

2017 മുതലാണ് ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്കും വൈഎസ്ആറിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശാന്ത് കിഷോര്‍ നടത്തി തുടങ്ങിയത്. 35 കാമ്പെയ്നുകളാണ് പാര്‍ട്ടിക്ക് വേണ്ടി രണ്ട് വര്‍ഷത്തിനിടയില്‍ നടത്തിയത്. ഇതില്‍ ഓണ്‍ലൈന്‍ പ്രചരണങ്ങളും ഉണ്ടായിരുന്നു. പ്രശാന്തിന്‍റെ മാസ്റ്റര്‍ സ്ട്രൈക്കായിരുന്നു ജഗന് വേണ്ടി തയ്യാറാക്കിയ പ്രജാ സങ്കല്‍പ പദയാത്ര. 15 മാസം നീണ്ട യാത്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി വോട്ടര്‍മാരെ നേരിട്ട് കണ്ട് സംസാരിച്ചു. ജനങ്ങളുടെ നേതാവെന്ന തോന്നല്‍ സൃഷ്ടിച്ചെടുക്കാന്‍ ഇതിലൂടെ സാധിച്ചു.

ഇത് കൂടാതെ ജഗന്‍ അന്ന പിലുപ്പു എന്ന പേരില്‍ പ്രത്യേക കാമ്പെയ്നും നടത്തിയിരുന്നു. ആന്ധ്രയുടെ വികസനത്തിനായി രൂപരേഖ തയ്യാറാക്കുന്നതിന് വേണ്ടി 60,000 പേര്‍ക്ക് ജഗന്‍ കത്തെഴുതിയതായിരുന്നു പദ്ധതി.പ്രശാന്ത് കിഷോറിന്‍റെ ഐപിസിയുടെ 400 ഓളം പ്രവര്‍ത്തകരാണ് ജഗനും പാര്‍ട്ടിക്കും വേണ്ടി പ്രവര്‍ത്തിച്ചത്.2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കാനും 2015 ല്‍ നിതീഷ് കുമാറിനെ അധികാരത്തില്‍ എത്തിക്കാനും മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+