ശിവസേനയ്ക്ക് തന്ത്രങ്ങളൊരുക്കാന്‍ പ്രശാന്ത് കിഷോര്‍ എത്തും... ബിജെപിക്ക് ഭീഷണി
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹാരമാവാത്ത സാഹചര്യത്തില്‍ സഹായഹസ്തവുമായി പ്രശാന്ത് കിഷോര്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങളൊരുക്കാന്‍ ശിവസേനയെ സഹായിക്കാമെന്നാണ് പ്രശാന്ത് കിഷോറിന്റെ വാഗ്ദാനം. നേരത്തെ ബീഹാറില്‍ നിതീഷ് കുമാറിനെയും കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെയും അധികാരത്തിലെത്തിച്ചതിന്റെ മിടുക്കുണ്ട് പ്രശാന്ത് കിഷോറിന്. നിലവില്‍ ജെഡിയുവിലെ രണ്ടാമനാണ് അദ്ദേഹം. അതേസമയം ശിവസേന കാത്തിരുന്ന വാഗ്ദാനമാണ് കിഷോറില്‍ നിന്നുണ്ടായിരിക്കുന്നത്. ബിജെപിയുമായി പ്രശ്നങ്ങള്‍ ഉണ്ടായത് മഹാരാഷ്ട്രയില്‍ സീറ്റ് കുറഞ്ഞത് കൊണ്ടാണ്. ഇത് പ്രശാന്ത് കിഷോര്‍ എത്തുന്നതോടെ പരിഹരിക്കപ്പെടും.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ മുന്നേറ്റത്തിന് സഹായിക്കാമെന്ന് പ്രശാന്ത് കിഷോര്‍ ഉദ്ധവ് താക്കറെയെ ഫോണില്അറിയിച്ചു. മഹാരാഷ്ട്രയിലെ പ്രാദേശിക വിഷയങ്ങള്‍ ശിവസേന ഏറ്റെടുക്കണമെന്നാണ് പ്രശാന്ത് പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മറ്റ് സഹായങ്ങള്‍ അദ്ദേഹം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മുഖ്യമന്ത്രി ശിവസേനയ്ക്ക് ഉണ്ടാവുക എന്ന ദൗത്യമാണ് പ്രശാന്ത് കിഷോറിന് ലഭിച്ചിരിക്കുന്നത്. അതേസമയം ബിജെപിക്ക് വലിയ ഭീഷണിയാണ് ഇത്. സംസ്ഥാനത്ത് ആരാണ് വലിയ പാര്‍ട്ടിയെന്ന പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. ശിവസേനയ്ക്ക് കൂടുതല്‍ സീറ്റ് ലഭിച്ചാല്‍ ബിജെപി കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടി.... ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് മിലിന്ദ് ദിയോറ!!