കേബിള്‍ ചാനലുകള്‍ക്കിടയില്‍ കളറാകാന്‍ ദൂരദര്‍ശനും; 24 മണിക്കൂര്‍ വിനോദ ചാനല്‍ വരുന്നു
ന്യൂദല്‍ഹി: പബ്ലിക് ബ്രോഡ്കാസ്റ്ററായ പ്രസാര്‍ ഭാരതിയുടെ ദൂരദര്‍ശന്‍ ചാനലുകളില്‍ 24 മണിക്കൂര്‍ വിനോദ പരിപാടികള്‍ തിരിച്ചെത്തുന്നു. വിശാലമായ എണ്ണം കാഴ്ചക്കാരെ ലക്ഷ്യമിട്ട്, മുഴുവന്‍ സമയവും ആരോഗ്യകരമായ വിനോദ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്ന 24 മണിക്കൂര്‍ വിനോദ-ചലച്ചിത്ര ചാനല്‍ അവതരിപ്പിക്കാനാണ് പ്രസാര്‍ ഭാരതി ഒരുങ്ങുന്നത്.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ആണ് ഇക്കാര്യം വ്യക്കമാക്കിയത്. ദൂരദര്‍ശന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു വിനോദ ചാനല്‍ ഉണ്ടായിരുന്നു, അത് അടച്ചുപൂട്ടി. ഞങ്ങള്‍ ഇത് വീണ്ടും സമാരംഭിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ പറഞ്ഞത്.

ഡി ഡി മെട്രോ എന്ന പേരിലായിരുന്നു നേരത്തെ ദൂരദര്‍ശന്റെ വിനോദ ചാനല്‍ ഉണ്ടായിരുന്നത്. പിന്നീട് 2003 ല്‍ ഡി ഡി മെട്രോ, 2003-ല്‍ ഡി ഡി ന്യൂസ് എന്നാക്കി മാറ്റി മുഴുവന്‍ സമയ വാര്‍ത്താ ചാനലാക്കി മാറ്റി. നിലവില്‍ 24*7 പ്രാദേശിക ചാനലുകള്‍ ഉള്‍പ്പടെ 36 സാറ്റലൈറ്റ് ചാനലുകള്‍ സൗജന്യ - എയര്‍ ഡി ടി എച്ച് സേവനത്തിന് പുറമെ ഡി ഡി നെറ്റ്വര്‍ക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒ ടി ടി പ്ലാറ്റ്ഫോമുകളെ അവരുടെ പരിപാടികള്‍ക്കുള്ള റൈറ്റ്‌സിനായി സമീപിക്കുന്നുണ്ട് എന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ പറഞ്ഞു. നേരത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ പ്രക്ഷേപണത്തിലോ വിതരണത്തിലോ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രസാര്‍ ഭാരതി അറിയിച്ചിരുന്നു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികള്‍ പ്രസാര്‍ഭാരതിയിലൂടെ മാത്രമേ സംപ്രേഷണം നടത്താന്‍ പാടുള്ളു. മറ്റ് ബ്രോഡ്കാസ്റ്റിങ് സംവിധാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പരിപാടികള്‍ 2023 ഒക്ടോബര്‍ 31ന് മുന്‍പായി പിന്‍വലിക്കണം എന്നായിരുന്നു പ്രസാര്‍ ഭാരതിയുടെ നിര്‍ദേശം.
പോസ്റ്റ്, ടെലഗ്രാഫ്, ടെലഫോണ്‍, വയര്‍ലെസ്, ബ്രോഡ്കാസ്റ്റിങ് അടക്കമുള്ള വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ കേന്ദ്ര ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണ് എന്നാണ് ഭരണഘടനയില്‍ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളോ സര്‍ക്കാര്‍ സഹായം പറ്റുന്ന സ്ഥാപനങ്ങളോ സ്വകാര്യ മേഖലയുമായി ചേര്‍ന്ന് ബ്രോഡ്കാസ്റ്റിങ് നടത്തരുതെന്ന് 2012 ല്‍ തന്നെ ട്രായി നിര്‍ദേശിച്ചിരുന്നതാണ്.












Click it and Unblock the Notifications