കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണനെ ഇതിഹാസ പൂവാലനാക്കി!!പിന്നെ പറയണോ? മാപ്പ് പറഞ്ഞതും പോര!!ട്വീറ്റും ഡിലീറ്റ് ചെയ്യിച്ചു!!

മനഃപൂര്‍വമല്ലാതെ നിരവധി പേരുടെ മതവികാരം വ്രണപ്പെട്ടതായി മനസിലാക്കുന്നുവെന്നും അതിനാല്‍ മാപ്പു ചോദിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ട്വീറ്റ് ഡിലീറ്റ് ചെയ്തതായും അദ്ദേഹം.

  • By Gowthamy
Google Oneindia Malayalam News

ലക്‌നൗ: ഭഗവാന്‍ കൃഷ്ണനെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്ത് മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ അഭിഭാഷകനും രാഷട്രീയ നേതാവുമായ പ്രശാന്ത് ഭൂഷണ്‍ മാപ്പു പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രൂപീകരിച്ച പൂവാല വിരുദ്ധ സേനയെ കളിയാക്കിയിട്ട ട്വീറ്റിലാണ് പ്രശാന്ത് ഭൂഷണ്‍ കൃഷ്ണനെ അപമാനിച്ചത്.

പൂവാല വിരുദ്ധ സേനയ്‌ക്കെതിരെയുളള തന്റെ ട്വീറ്റില്‍ കൃഷ്ണനെ പരാമര്‍ശിച്ചത് ഉചിതമായില്ല. മനഃപൂര്‍വമല്ലാതെ നിരവധി പേരുടെ മതവികാരം വ്രണപ്പെട്ടതായി മനസിലാക്കുന്നുവെന്നും അതിനാല്‍ മാപ്പു ചോദിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ട്വീറ്റ് ഡിലീറ്റ് ചെയ്തതായും അദ്ദേഹം.

prasanth bhushan

ഗോപികമാരെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്ന കൃഷ്ണന്റെ ഇതിഹാസം കേട്ടാണ് നമ്മള്‍ വളര്‍ന്നത്. പൂവാല സേന എന്ന ആശയം ഇതും കുറ്റമാക്കും. വികാരങ്ങളെ വേട്ടയാടരുത്- എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ വിവാദ ട്വീറ്റ്. കൃഷ്ണന്‍ ഇതിഹാസ പൂവാലനാണെന്നും പ്രശാന്ത് ഭൂഷണ്‍ പരിഹസിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം തന്നെ ഉയര്‍ന്നു.

നോയിഡയിലെ പ്രശാന്ത് ഭൂഷണിന്റെ വീടിനു പുറത്ത് പ്രതിഷേധം അരങ്ങേറിയിരുന്നു. വീടിനു നേരെ മഷിയേറും ഉണ്ടായി. പ്രതാപ് ഗര്‍, ഫിറോസ ബാദ്, ഹത്രാസ് എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. ബജ്‌റംഗ ദള്‍ ഭീഷണിയെ തുടര്‍ന്ന് പ്രശാന്ത് ഭൂഷണിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പ്രശാന്ത് ഭൂഷണിന്റെ തല എടുക്കുന്നവര്‍ക്ക് ബജ്‌റംഗി ദള്‍ ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചു.

മഹാരാജ് ഗഞ്ചില്‍ പ്രശാന്ത് ഭൂഷണിനെതിരെ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. മെയ് 20ന് കേസ് പരിഗണിക്കും.

English summary
Lawyer-politician Prashant Bhushan on Tuesday apologised for his remarks on Lord Krishna over the formation of anti-Romeo squads in Uttar Pradesh by the Yogi Adityanath government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X