കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് ഭൂഷണെതിരായ കേസില്‍ നിന്ന് ജഡ്ജി പിന്മാറി; കേസ് പുതിയ ബെഞ്ച് പരിഗണിക്കും

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരായ കോടതി അലക്ഷ്യ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പിന്‍മാറി. കേസ് മറ്റൊരു ബെഞ്ചിന് കൈമാറാന്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയോട് അഭ്യര്‍ഥിച്ചു. കേസ് സപ്തംബര്‍ 10ന് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേസില്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടതുണ്ട് എന്ന് കോടതി വിലയിരുത്തി.

ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം പരസ്യമായി ഉന്നയിക്കാന്‍ ഒരു വ്യക്തിക്ക് സാധിക്കുമോ എന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പരിഗണിക്കണം. നാലോ അഞ്ചോ മണിക്കൂര്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

2009ലെ കേസ്

2009ലെ കേസ്

2009ല്‍ തെഹല്‍ക്ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സുപ്രീംകോടതി ചീപ് ജസ്റ്റിസുമാരെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് പ്രശാന്ത് ഭൂഷണെതിരെ ആദ്യം കോടതിയലക്ഷ്യ കേസ് എടുത്തത്. ഈ കേസാണ് ഇന്ന് കോടതി പരിഗണിച്ചത്. മാത്രമല്ല, ജഡ്ജിമാരെ വിമര്‍ശിച്ചുള്ള പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ കോടതി അലക്ഷ്യമാണ് എന്ന് കോടതി കണ്ടെത്തിയിരുന്നു.

Recommended Video

cmsvideo
Prashant Bhushan refuses to apologise for his statement | Oneindia Malayalam
നിരുപാധിക മാപ്പ്

നിരുപാധിക മാപ്പ്

നിരുപാധിക മാപ്പ് അപേക്ഷിക്കാര്‍ തിങ്കളാഴ്ച വരെ കോടതി പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ചിരുന്നു. എന്നാല്‍ താന്‍ മാപ്പ് പറയില്ലെന്നും ജനാധിപത്യ സംരക്ഷണത്തിന് പോരാടുമെന്നും പ്രശാന്ത് ഭൂഷണ്‍ നിലപാടെടുത്തു. മാപ്പ് അപേക്ഷിച്ചാല്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ഇല്ലെങ്കില്‍ വിധി പ്രഖ്യാപിക്കുമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ പ്രശാന്ത് ഭൂഷണ്‍ മാപ്പ് ചോദിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കേസ് മറ്റൊരു ബെഞ്ചിന് കൈമാറിയിരിക്കുന്നത്.

വിശ്വാസ്യതയാണ് പ്രശ്‌നം

വിശ്വാസ്യതയാണ് പ്രശ്‌നം

ഇത് ശിക്ഷ സംബന്ധിച്ച ചോദ്യം ഉദിക്കുന്ന കേസല്ലെന്ന് വാദം കേള്‍ക്കലിനിടെ കോടതി നിരീക്ഷിച്ചു. ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന കേസാണിത്. ജനങ്ങള്‍ക്ക് കോടതിയില്‍ ഒരു പ്രതീക്ഷയുണ്ട്. പ്രശ്‌നങ്ങളില്‍ ആശ്വാസം ലഭിക്കുമെന്ന് ജനങ്ങള്‍ കരുതുന്നു. എന്നാല്‍ ഇത്തരം വിശ്വാസങ്ങള്‍ക്ക് ഇളക്കം തട്ടിക്കുന്നു എന്നതാണ് കേസിലെ പ്രശ്‌നമെന്നും കോടതി ചൂണ്ടിക്കാട്ടി.

അഴിമതി ചൂണ്ടിക്കാട്ടുക മാത്രം

അഴിമതി ചൂണ്ടിക്കാട്ടുക മാത്രം

പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആണ്. അഴിമതി ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അതെങ്ങനെ കോടതി അലക്ഷ്യമാകും. ഇക്കാര്യം ഭരണഘടാന ബെഞ്ച് പരിശോധിക്കണമെന്ന് രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. ഏത് സാഹചര്യത്തിലാണ് സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് എന്ന് പരിശോധിക്കുമെന്ന് കഴിഞ്ഞാഴ്ച കോടതി വ്യക്തമാക്കിയിരുന്നു. ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുമ്പോള്‍ കോടതി അലക്ഷ്യ കേസ് എടുക്കുന്നതിന്റെ നടപടിക്രമങ്ങളും പരിശോധിക്കുമെന്നും കോടതി പറഞ്ഞു.

ഭരണഘടനാ ബെഞ്ചിന് വിടട്ടെ

ഭരണഘടനാ ബെഞ്ചിന് വിടട്ടെ

നിരവധി സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാര്‍ അഴിമതി നടത്തിയിട്ടുണ്ട് എന്നാണ് പ്രശാന്ത് ഭൂഷന്റെ വിവാദ പരാമര്‍ശം. കേസിന് വിശാലമായ തലങ്ങളുണ്ടെന്നും ഭരണഘടനാ ബെഞ്ച് പരിശോധിക്കേണ്ടതുണ്ടെന്നും രാജീവ് ധവാനും തെഹല്‍ക്ക സ്ഥാകന്‍ തരുണ്‍ തേജ്പാലിന് വേണ്ടി ഹാജരായ അഭിഭാഷകനും ആവശ്യപ്പെട്ടു. അഴിമതി എന്ന വാക്ക് കോടതി അലക്ഷ്യമാകില്ലെന്നും രാജീവ് ധവാന്‍ വാദിച്ചു.

18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..

English summary
Prashant Bhushan Case: Supreme Court Requests Chief Justice SA Bobde to place it before another bench
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X