കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ പ്രകടനപത്രികയൊരുക്കുന്നത് പ്രശാന്ത് ഭൂഷണ്‍... ടീമിലെത്തിച്ചത് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: സമൂഹത്തിന്റെ എല്ലാ മേഖലയെയും ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളുമായി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ദീര്‍ഘകാല വിമര്‍ശകനായിരുന്ന പ്രശാന്ത് ഭൂഷണാണ് കോണ്‍ഗ്രസുമായി സഹകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുപോലെ ഞെട്ടിച്ച നീക്കമാണിത്. അതേസമയം രാഹുല്‍ ഗാന്ധിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ശേഷം പ്രശാന്ത് ഭൂഷണ്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് ഇതാദ്യമാണ്.

കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഹീറോ ജനറല്‍ ഹൂഡയെയും ടീമിലെത്തിച്ച് ബിജെപിയെ ഞെട്ടിച്ചിരുന്നു. അതേസമയം പ്രശാന്ത് ഭൂഷണിന്റെ വരവ് പൊതുമേഖലയിലും നിയമമേഖലയിലും വലിയ തരംഗമുണ്ടാകും. അദ്ദേഹത്തിനുള്ള മികച്ച പ്രതിച്ഛായയാണ് ഇതിന് കാരണം. അത് കോണ്‍ഗ്രസിന് അനുകൂലമാക്കുക എന്നത് ലക്ഷ്യമിട്ടാണ് രാഹുല്‍ പ്രശാന് ഭൂഷണുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച പ്രകടനപത്രിക പുറത്തിറക്കാനാണ് രാഹുല്‍ ഒരുക്കുന്നത്. രാജ്യത്തിന്റെ എല്ലാ മേഖലയും ഇതിന്റെ ഭാഗമാവും, സാമൂഹ്യ, സാമ്പത്തിക, പ്രതിരോധ, കാര്‍ഷിക മേഖലയിലെ പ്രമുഖരെ രാഹുല്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് അതിന്റെ ഭാഗമായിട്ടാണ്. ജനറല്‍ ഹൂഡയാണ് ദേശീയ സുരക്ഷാ നയം തയ്യാറാക്കുന്നത്. സാമ്പത്തിക നയങ്ങള്‍ക്ക് മന്‍മോഹന്‍ സിംഗിനും ചിദംബരത്തിനും പുറമേ ജര്‍മന്‍, ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞരും ടീമിലുണ്ട്. നിലവില്‍ പ്രശാന്ത് ഭൂഷണില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് പ്രകടന പത്രിക ഒരുക്കുന്നത്.

ബിജെപിക്കെതിരെയുള്ള നീക്കം

ബിജെപിക്കെതിരെയുള്ള നീക്കം

ബിജെപിയുടെ ഫാസിസ്റ്റ് രീതികള്‍ക്കെതിരെ അടിയന്തരമായി ഉള്‍ക്കൊള്ളിക്കേണ്ട നിര്‍ദേശങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ പ്രകടപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രമുഖരാണ് അദ്ദേഹത്തെ സഹായിക്കാന്‍ ടീമിലുള്ളത്. ആക്ടിവിസ്റ്റുകളായ അഞ്ജലി ഭരദ്വാജും ഭൂഷണെ സഹായിക്കുന്നുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കമ്മിറ്റി കണ്‍വീനറായ രാജീവ് ഗൗഡയെ കണ്ട് അടിയന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. റീക്ലേമിംഗ് ദ റിപബ്ലിക്ക് എന്ന ഡോക്യുമെന്റ് കൈമാറിയിട്ടുണ്ട്.

പ്രതിപക്ഷത്തിന് അമ്പരപ്പ്

പ്രതിപക്ഷത്തിന് അമ്പരപ്പ്

പ്രശാന്ത് ഭൂഷണ്‍ കോണ്‍ഗ്രസിന്റെ ടീമിലെത്തിയത് അറിഞ്ഞ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയും ഒരേപോലെ അമ്പരപ്പിലാണ്. രണ്ടാം യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ കാരണമായ ടുജി, കല്‍ക്കരി അഴിമതികള്‍ ഇത്രത്തോളം പൊതുജനത്തിലേക്ക് എത്തിച്ചത് പ്രശാന്ത് ഭൂഷണായിരുന്നു. മന്‍മോഹന്‍ സിംഗിനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് അഴിമതി നടത്തുകയാണെന്നും, പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് സഹായം ചെയ്ത് കൊടുക്കാന്‍ കോണ്‍ഗ്രസ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചിരുന്നു.

രാഹുലിനുള്ള പിന്തുണ

രാഹുലിനുള്ള പിന്തുണ

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ശേഷം തകര്‍ന്നതോടെ ഘട്ടം ഘട്ടമായി അദ്ദേഹം രാഹുലുമായി അടുക്കുകയായിരുന്നു. വിയോജിപ്പുകളുണ്ടെങ്കിലും പല കാര്യങ്ങളും ഇരുവരും നേരത്തെ തന്നെ സംസാരിച്ചിരുന്നു. രാഹുല്‍ അനൗദ്യോഗികമായി പാര്‍ട്ടിയുടെ കമ്മിറ്റിയിലേക്ക് പ്രശാന്ത് ഭൂഷണെ ക്ഷണിച്ചിരുന്നു. എന്നാല്‍ പ്രകടനപത്രിക തയ്യാറാക്കുന്നതിലേക്ക് അപ്രതീക്ഷിതമായിട്ടാണ് എത്തിയത്.

കോണ്‍ഗ്രസുമായി അടുപ്പം

കോണ്‍ഗ്രസുമായി അടുപ്പം

കോണ്‍ഗ്രസുമായി ചേരുമെന്ന് അദ്ദേഹം നേരത്തെ തന്നെ പല നടപടികളിലൂടെയും സൂചിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രത്യേക പരിപാടികളില്‍ നേരത്തെ കോണ്‍ഗ്രസ് നേതാക്കളുമായി പ്രശാന്ത് ഭൂഷണ്‍ വേദി പങ്കിട്ടിരുന്നു. അഖിലേന്ത്യാ പ്രൊഫഷണല്‍ കോണ്‍ഗ്രസിലും അദ്ദേഹമെത്തിയിരുന്നു. മുന്‍ കേന്ദ്ര മന്ത്രിമാരായ കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി എന്നിവര്‍ക്കൊപ്പമാണ് അന്ന് അദ്ദേഹം വേദി പങ്കിട്ടത്. ഈ വേദിയില്‍ വെച്ചാണ് അദ്ദേഹം നിര്‍ണായക ചര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

നിയമ നിര്‍ദേശങ്ങള്‍

നിയമ നിര്‍ദേശങ്ങള്‍

നിയമവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണ് പ്രശാന് ഭൂഷണ്‍ തയ്യാറാക്കുന്നത്. എല്ലാവരെയും തുല്യരായി കാണുന്ന നിയമം നടപ്പാക്കാനാണ് ആദ്യ നിര്‍ദേശം. എല്ലാവരും തുല്യാവകാശം കൊണ്ടുവരാന്‍ ഭരണഘടനാ ഭേദഗതിയും പ്രശാന്ത് ഭൂഷണ്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവഴി ഹിന്ദുക്കള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന നിയമങ്ങള്‍ ഇല്ലാതാവും. ന്യൂനപക്ഷങ്ങള്‍ക്കെതിരെയും മുസ്ലിങ്ങള്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പെട്ടെന്ന് നടപടിയെടുക്കാന്‍ ഉദ്യോസ്ഥര്‍ക്ക് അനുവാദം നല്‍കുക. അത്തരത്തില്‍ നടപടിയെടുക്കാത്തവരെ പുറത്താക്കുന്ന നിയമഭേദഗതിയും നിര്‍ദേശിക്കുന്നുണ്ട്.

മുസ്ലീം സംരക്ഷണം

മുസ്ലീം സംരക്ഷണം

സുപ്രീം കോടതിയില്‍ കേസ് എത്തിയാല്‍ പ്രതിസന്ധികള്‍ ഒഴിവാക്കാനാവുന്ന നിയമഭേദഗതികളാണ് രാഹുലിന് മുന്നില്‍ പ്രശാന്ത് ഭൂഷണ്‍ അവതരിപ്പിച്ചത്. തീവ്രവാദ നിയമപ്രകാരം ശിക്ഷ അനുവഭിക്കുന്ന മുസ്ലീങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്വതന്ത്ര കമ്മീഷനെ നിയമിക്കുന്ന കാര്യവും നിര്‍ദേശങ്ങളിലുണ്ട്. ഇവിഎം ഉപയോഗത്തിലുള്ള നിയമഭേദഗതിയാണ് വേറൊരു നിര്‍ദേശം. ഇവിഎമ്മുകളില്‍ വിവിപാറ്റ് ഉപയോഗിക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് മുന്നില്‍ നിര്‍ദേശമുണ്ട്. അതേസമയം രാഹുല്‍ ഈ നിര്‍ദേശങ്ങള്‍ എല്ലാം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. സമഗ്ര രീതിയിലുള്ള പ്രകടനപത്രികയാണ് രാഹുലില്‍ നിന്ന് ഉണ്ടാവുന്നതെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

റൂറല്‍ പോളിസിയുമായി കോണ്‍ഗ്രസ് ഒരുങ്ങുന്നു.... ടാക്‌സ് പോളിസി പൊളിച്ചെഴുതും!!റൂറല്‍ പോളിസിയുമായി കോണ്‍ഗ്രസ് ഒരുങ്ങുന്നു.... ടാക്‌സ് പോളിസി പൊളിച്ചെഴുതും!!

ബെംഗളൂരുവില്‍ എയ്റോ ഷോ പരിസരത്ത് വന്‍ തീപിടിത്തം! 300 കാറുകള്‍ കത്തിയമര്‍ന്നു!ബെംഗളൂരുവില്‍ എയ്റോ ഷോ പരിസരത്ത് വന്‍ തീപിടിത്തം! 300 കാറുകള്‍ കത്തിയമര്‍ന്നു!

English summary
prashant bhushan has turned congress poll advisor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X