കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ത്ഥി നിര്‍ണയം; ആം ആദ്മി പൊട്ടിത്തെറിയുടെ വക്കില്‍

  • By Gokul
Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാഴ്ചമാത്രം ശേഷിക്കെ ആം ആദ്മി പാര്‍ട്ടിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് പുതിയ വിവാദം ഉയരുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാവും ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനുമായ പ്രശാന്ത് ഭൂഷണ്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്‍ അപാകത ഉണ്ടെന്നും കെജ്‌രിവാളിനെ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനത്തുനിന്നു നീക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പാര്‍ട്ടിയുടെ പല സ്ഥാനാര്‍ത്ഥികളെയും ശരിയായ രീതിയിലല്ല തെരഞ്ഞെടുത്തതെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിക്കുന്നു.

Prasanth_Kejriwal

രണ്ടു കോടി രൂപവരെ പണം നല്‍കിയാണ് സീറ്റ് നല്‍കിയതെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയ, അഷുതോഷ് എന്നിവരോട് ഇതു സംബന്ധിച്ച് താന്‍ സംസാരിച്ചതായി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ ആരോപണ വിധേയരായ സ്ഥാനാര്‍ത്ഥികളെ നീക്കിയെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതികരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കിരണ്‍ ബേദി ബിജെപി സ്ഥാനാര്‍ത്ഥിയായതിന്റെ തിരിച്ചടിയില്‍ നിന്നും മുക്തമായിക്കൊണ്ടിരിക്കെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന കലാപക്കൊടി കെജ്‌രിവാളിന്റെ സാധ്യതകള്‍ ഇല്ലാതാക്കുന്നതാണ്. പ്രശാന്ത് ഭൂഷന്റെ പിതാവുമായ ശാന്തി ഭൂഷണ്‍ കഴിഞ്ഞദിവസം കിരണ്‍ ബേദിയാണ് മികച്ച മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷണും കെജ്‌രിവാളിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

English summary
Prashant Bhushan questions Kejriwal on candidate selection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X