കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1 രൂപ പിഴ അടച്ച് പ്രശാന്ത് ഭൂഷൺ;'പിഴ അടയ്ക്കുന്നു എന്നതിനർത്ഥം കോടതി വിധി അംഗീകരിക്കുന്നു എന്നല്ല'

Google Oneindia Malayalam News

ദില്ലി; കോടതിയലക്ഷ്യ കേസിൽ 1 രൂപ പിഴയടച്ച് അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. എന്നാൽ പിഴ അടച്ചത് കൊണ്ട് കോടതി വിധി അംഗീകരിക്കുകയാണെന്ന് കരുതരുതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴയടയ്ക്കാനെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോട് പ്രശാന്ത് ഭൂഷണിൻറെ പ്രതികരണം.

'കോടതി അലക്ഷ്യ കേസിൽ തനിക്കെതിരെ ചുമത്തിയ 1 രൂപ പിഴ അടയ്ക്കാനാണ് ഞാൻ പോകുന്നത്. എന്നാൽ അതിനർത്ഥം ഞാൻ കോടതി വിധി അംഗീകരിക്കുന്നുവെന്നല്ല. ഉടൻ തന്നെ റിവ്യൂ ഹർജി ഫയൽ ചെയ്യും', പ്രശാന്ത് ഭൂഷൺ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം പിഴയടച്ച പിന്നാലെ അദ്ദേഹം സുപ്രീം കോടതിയിൽകോടതിയലക്ഷ്യ കേസുകളില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ കഴിഞ്ഞ ദിവസം സുപ്രീം കോടതിയൽ ഹർജി മർപ്പിച്ചിരുന്നു. കേസിൽ അപീൽ നൽകാനുള്ള വ്യവസ്ഥ ഉണ്ടാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. പുനപരിശോധന ഹർജി ഫയൽ ചെയ്തു.

 rr-159887944

ട്വിറ്ററിലൂടെ ചീഫ് ജസ്റ്റിസിനേയും സുപ്രീം കോടതിയേയും വിമർശിച്ചതിനായിരുന്നു പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ചുമത്തിയത്. ചീഫ് ജസ്റ്റിസ് ആയ എസ്എ ബോബ്ഡെ നാഗ്പൂരിൽ ബിജെപി നേതാവിന്റെ മകന്റെ ആഡംബര ബൈക്കിൽ കയറിയിരുന്ന ചിത്രം പങ്കുവെച്ച് കൊണ്ടുള്ള വിമർശനവും സുപ്രീം കോടതിയിലെ മറ്റ് നാല് ചീഫ് ജസ്റ്റിസുമാരെ കുറിച്ചുള്ള പ്രതികരണവുമായിരുന്നു കോടതിയലക്ഷ്യ കേസിന് കാരണമായത്.

പ്രസ്താവനയിൽ ഭൂഷൺ മാപ്പ് പറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. തന്റെ പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം കോടതിയിലും ആവശ്യപ്പെട്ടു. മാപ്പ് പറയാനുള്ള നിരവധി അവസരങ്ങൾ നൽകിയെങ്കിലും പ്രശാന്ത് ഭൂഷൺ വഴങ്ങിയില്ല.

Recommended Video

cmsvideo
മോദിയെ പഞ്ഞിക്കിട്ട് പ്രശാന്ത് ഭൂഷണ്‍ | Oneindia Malayalam

പിഴ അടക്കാന്‍ തയ്യാറായില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അഭിഭാഷക വൃത്തിയില്‍ നിന്ന് മൂന്നു വര്‍ഷം വിലക്ക് നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതി വിധി വന്ന പിന്നാലെ തന്നെ 1 രൂപ താൻ പിഴ അടക്കുമെന്ന് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിരുന്നു.

സ്വപ്‌ന സുരേഷിനെ കാണാന്‍ ആശുപത്രിയില്‍ മന്ത്രിയെത്തി; ഗുരുതര ആരോപണവുമായി അനില്‍ അക്കരെസ്വപ്‌ന സുരേഷിനെ കാണാന്‍ ആശുപത്രിയില്‍ മന്ത്രിയെത്തി; ഗുരുതര ആരോപണവുമായി അനില്‍ അക്കരെ

തമിഴ്‌നാട്ടിലെ ഹിന്ദി തെരിയാത് സമരത്തെ ജസ്റ്റിന്‍ ട്രൂഡോ പിന്തുണച്ചു? പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?തമിഴ്‌നാട്ടിലെ ഹിന്ദി തെരിയാത് സമരത്തെ ജസ്റ്റിന്‍ ട്രൂഡോ പിന്തുണച്ചു? പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

'ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥുമായി കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്ക് ഛായ കൂടി വരുന്നുണ്ട്''ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥുമായി കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്ക് ഛായ കൂടി വരുന്നുണ്ട്'

English summary
Prashant Bhushan says paying 1 rs fine does not mean accepting court order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X