കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 'സ്റ്റാൻഡ്' ശ്രദ്ധയിൽ പെട്ടില്ല! അതിന് മാത്രം സോറി... ബാക്കിയെല്ലാം ഉത്തമ ബോധ്യം; പ്രശാന്ത് ഭൂഷൺ

Google Oneindia Malayalam News

ദില്ലി: ട്വിറ്ററിലെ പ്രതികരണങ്ങളുടെ പേരില്‍ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റും ആയ പ്രശാന്ത് ഭൂഷണ് എതിരെ സുപ്രീം കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസ് എടുത്തിരിക്കുകയാണ്. നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്കും ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിനും എതിരെ ആയിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റുകള്‍.

കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. 134 പേജുള്ള സത്യവാങ്മൂലത്തില്‍ ഒരേയൊരു തവണ മാത്രമേ അദ്ദേഹം പശ്ചാത്താപം പ്രകടിപ്പിപ്പിക്കുന്നുള്ളു. അത് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ ട്വീറ്റിനെ പ്രതിയായിരുന്നു. വിശദാംശങ്ങള്‍...

അതിന് മാത്രം സോറി

അതിന് മാത്രം സോറി

ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ 50 ലക്ഷം രൂപ വിലയുള്ള ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരിക്കുന്ന ചിത്രം സഹിതം പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, ബൈക്ക് സ്റ്റാന്‍ഡില്‍ ആയിരുന്നു എന്ന കാര്യം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ ഭൂഷണ്‍ പറയുന്നത്. സ്റ്റാൻഡിൽ ഉള്ള ബൈക്കിലിരിക്കുന്പോൾ ഹെൽമറ്റ് ധരിക്കേണ്ടതില്ല. ട്വീറ്റിലെ ആ ഭാഗത്തിന്റെ പേരിൽ താൻ പശ്ചാത്തപിക്കുന്നു എന്നാണ് പ്രശാന്ത് ഭൂഷൺ സത്യവാങ്മൂലത്തിൽ പറയുന്നത്. മറ്റൊരു പരാമർശത്തിലും അദ്ദേഹം മാപ്പ് പറയുകയോ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല.

പൂര്‍ണ ബോധ്യത്തില്‍

പൂര്‍ണ ബോധ്യത്തില്‍

നാല് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളില്‍ ഒന്ന് പോലും പിന്‍വലിക്കാനോ അതില്‍ പശ്ചാത്താപം പ്രകടിപ്പിക്കാനോ പ്രശാന്ത് ഭൂഷണ്‍ തയ്യാറായിട്ടില്ല. മാത്രമല്ല, തന്റെ നിലപാട് സത്യവാങ്മൂലത്തില്‍ കൂടുതല്‍ കടുപ്പിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

ജനാധിപത്യത്തെ നശിപ്പിച്ചു

ജനാധിപത്യത്തെ നശിപ്പിച്ചു

ജനാധിപത്യമൂല്യങ്ങള്‍ തകര്‍ക്കുന്നതില്‍ നാല് മുന്‍ ജസ്റ്റിസുമാര്‍ക്ക് പങ്കുണ്ടെന്നതായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. സഹാറാ- ബിര്‍ള ഡയറി കേസ് മുതല്‍ ജസ്റ്റിസ് ലോയയുടെ മരണം വരെയുള്ള കേസുകളള്‍ മുതല്‍ കഹീകോ പോള്‍ ആത്മഹത്യ കേസ, മെഡിക്കല്‍ അഡ്മിഷന്‍ അഴിമതി, മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ വിവാദം, അസമിലെ എന്‍ആര്‍സി വിവാദം, ആര്‍ട്ടിക്കിള്‍ 370 ന്റെ റദ്ദാക്കല്‍, പൗരത്വ ഭേദഗതി നിയമം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വിശദീകരണം.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam
ജഡ്ജിമാരുടെ വാക്കുകളും

ജഡ്ജിമാരുടെ വാക്കുകളും

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ജസ്റ്റിസ് എപി ഷാ തുടങ്ങി സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരും ആയ സുപ്രീം കോടതി ജഡ്ജിമാരുടെ പ്രസംഗങ്ങളും എഴുത്തുകളും പ്രശാന്ത് ഭൂഷണ്‍ തന്റെ സത്യവാങ്മൂലത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. തന്റെ ആശങ്കകള്‍ ഇവരും പങ്കുവച്ചിട്ടുണ്ട് എന്നാണ് പ്രശാന്ത് ഭൂഷന്റെ വാദം.

 മൂന്ന് പോയന്റുകള്‍

മൂന്ന് പോയന്റുകള്‍

മൂന്ന് പ്രധാന വാദങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ തന്റെ സത്യാവാങ്മൂലത്തില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്.
1. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ജനാധിപത്യം വലിയ തോതില്‍ നശിപ്പിക്കപ്പെട്ടു
2. തങ്ങളുടെ നടപടികളിലൂടെ സുപ്രീം കോടതിയാണ് ഇത് അനുവദിച്ചുകൊടുത്തത്.
3. കഴിഞ്ഞ നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് ഇതില്‍ നിര്‍ണായക പങ്കുണ്ട്.

ചീഫ് ജസ്റ്റിസ് അല്ല കോടതി

ചീഫ് ജസ്റ്റിസ് അല്ല കോടതി

തന്റെ ട്വീറ്റുകളെ ന്യായീകരിക്കുകയാണ് പ്രശാന്ത് ഭൂഷണ്‍. അതോടൊപ്പം മറ്റൊന്ന് കൂടി അദ്ദേഹം പറയുന്നുണ്ട്. ചീഫ് ജസ്റ്റിസ് അല്ല കോടതി എന്നതാണത്. ചീഫ് ജസ്റ്റിസിനെ വിമര്‍ശിക്കുന്നത് കോടതിയെ വിമര്‍ശിക്കുന്നത് കോടതിയെ അപകീര്‍ത്തിപ്പെടുത്തുകയില്ലെന്നും അദ്ദേഹം വാദിക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് ആണ് സുപ്രീം കോടതിയെന്നോ, സുപ്രീം കോടതിയെന്നത് ചീഫ് ജസ്റ്റിസ് ആണ് എന്നോ പറയുന്നത് സുപ്രീം കോടതി എന്ന സ്ഥാപനത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നുണ്ട്.

യോജിക്കാം, വിയോജിക്കാം... പക്ഷേ, കോടതിയലക്ഷ്യമാകുമോ?

യോജിക്കാം, വിയോജിക്കാം... പക്ഷേ, കോടതിയലക്ഷ്യമാകുമോ?

ആ അഭിപ്രായങ്ങള്‍ എല്ലാം തനിക്ക് പൂര്‍ണ ബോധ്യമുള്ളവയാണ്. ആളുകള്‍ക്ക് അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. ആരോഗ്യകരമായ ഒരു ജനാധിപത്യത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവും ആയ ചര്‍ച്ചകള്‍ അത്യാവശ്യമാണ്. പ്രത്യേകിച്ചും സുപ്രീം കോടതിയുടെ കാര്യത്തില്‍ എന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നുണ്ട്.

ഓഗസ്റ്റ് 5

ഓഗസ്റ്റ് 5

ഓഗസ്റ്റ് 5 ന് ആണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് പ്രശാന്ത് ഭൂഷണ് എതിരെയുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത്. ജൂലായ് 24 ന് ആയിരുന്നു കഴിഞ്ഞ ഹിയറിങ്ങ്. കേസില്‍ ട്വിറ്ററിനേയും കക്ഷി ചേര്‍ത്തിട്ടുണ്ട്. വിവാദമായ രണ്ട് ട്വീറ്റുകള്‍ ഇപ്പോള്‍ ട്വിറ്റര്‍ മരവിപ്പിച്ചിരിക്കുകയാണ്.

ദില്ലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 15 പേര്‍; രണ്ടര മാസത്തിനിടെ ആദ്യം, നേട്ടത്തിന്റെ സൂചനദില്ലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 15 പേര്‍; രണ്ടര മാസത്തിനിടെ ആദ്യം, നേട്ടത്തിന്റെ സൂചന

ഇന്ത്യയില്‍ നിന്നും വെന്‍റിലേറ്ററുകള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷംഇന്ത്യയില്‍ നിന്നും വെന്‍റിലേറ്ററുകള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

English summary
Prashant Bhushan submits affidavit on criminal contempt case, says sorry for only one remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X