കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ രാജി തള്ളി; നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി

  • By Gokul
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി ചേര്‍ന്ന എഎപി നിര്‍വാഹസമിതി യോഗം ദേശീയ കണ്‍വീനര്‍ സ്ഥാനത്തു നിന്നുള്ള അരവിന്ദ് കെജ് രിവാളിന്റെ രാജി തള്ളി. കെജ് രിവാള്‍ തന്നെ പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം വഹിക്കണമെന്ന് ആവശ്യപ്പെട്ട സമിതി അച്ചടക്ക ലംഘനത്തിന് പ്രശാന്ത് ഭൂഷണേനെതിരെയും യോഗേന്ദ്ര യാദവിനെതിരെയും നടപടിയെടുക്കുകയും ചെയ്തു.

പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനെയും രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും മാറ്റുകയാണ് ചെയ്തിരിക്കുന്നത്. വോട്ടെടുപ്പിലൂടെയാണ് അച്ചടക്ക നടപടി സമിതി അംഗീകരിച്ചത്. 11 പേര്‍ നടപടിയെ പിന്താങ്ങിയപ്പോള്‍ 8 പേര്‍ എതിര്‍ത്തു. പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും സാധാരണ പ്രവര്‍ത്തകരായി പാര്‍ട്ടിയില്‍ തുടരുമെന്നും ഇരുവരും അറിയിച്ചു.

kejriwal

ദില്ലിയില്‍ ചരിത്ര വിജയം നേടിയ ഒരു പാര്‍ട്ടി ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു പ്രതിസന്ധിയില്‍ അകപ്പെട്ടത് നാണക്കേടാണെന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ദില്ലിയിലെ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടില്‍ ഏല്‍പ്പിച്ച വിശ്വാസത്തിന് കളങ്കമേല്‍പ്പിക്കുന്നതാണ് ഇതെന്നും എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും കൂട്ടായ നിര്‍ദ്ദേശവുമുയര്‍ന്നു.

ദില്ലി മുഖ്യമന്ത്രി സ്ഥാനവും ദേശീയ കണ്‍വീനര്‍ സ്ഥാനവും ഒരാള്‍ തന്നെ വഹിക്കുന്നത് പാര്‍ട്ടിയിലെ ഏകാധിപത്യത്തിന്റെ സൂചനയാണെന്ന് പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും അഭിപ്രായപ്പെട്ടിരുന്നു. ഇതില്‍ മനംനൊന്താണ് കെജ് രിവാള്‍ രാജിക്കത്ത് നല്‍കിയത്. ദില്ലിയിലെ ഭരണത്തിലാണ് തന്റെ ശ്രദ്ധയെന്നും അനാവശ്യ വിവാദങ്ങള്‍ വേദനിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

English summary
Prashant Bhushan, Yogendra Yadav removed from core group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X