Get Updates
Get notified of breaking news, exclusive insights, and must-see stories!

വളർത്തു പട്ടികൾക്ക് ഇന്റര്‍നാഷണല്‍ സ്പൂണ്‍ ജേര്‍ണലിസം പുരസ്‌ക്കാരം! അർണബിനടക്കം ഉഗ്രൻ ട്രോൾ

ദില്ലി: മോദി ഭക്തരായ ദേശീയ മാധ്യമങ്ങളിലെ അവതാരകരെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയുടെ ട്വീറ്റ്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എന്‍ഡിടിവി അവതാരകനുമായ രവീഷ് കുമാറിന് രമണ്‍ മാഗ്‌സസെ പുരസ്‌ക്കാരം ലഭിച്ചതിന് പിന്നാലെയാണ് അര്‍ണബ് ഗോസ്വാമി അടക്കമുളള മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ച് പ്രശാന്ത് കനോജിയ രംഗത്ത് എത്തിയത്. ഇവര്‍ക്ക് സ്പൂണ്‍ ജേര്‍ണലിസം പുരസ്‌ക്കാരം കൊടുക്കണം എന്നാണ് കനോജിയ പരിഹസിക്കുന്നത്.

പ്രശാന്ത് കനോജിയയുടെ ട്വീറ്റ് ഇങ്ങനെയാണ്:'' രവീഷ് കുമാറിന് മാഗ്‌സസെ പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നു. ബാക്കിയുളളവര്‍ക്ക് ഇന്റര്‍നാഷണല്‍ സ്പൂണ്‍ ജേര്‍ണലിസം പുരസ്‌ക്കാരമാണ് നല്‍കുക. ഈ വളര്‍ത്തുനായ്ക്കളെ വിഷമിപ്പിക്കാനാവാത്തത് കൊണ്ട് സര്‍ക്കാര്‍ അവരുടെ വെറുപ്പ് പരത്തലിനുളള പുരസ്‌ക്കാരം നല്‍കാന്‍ വേഗത്തില്‍ തീരുമാനമെടുത്തതാണ്''.

media

റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമിയെ കൂടാതെ സീ ന്യൂസിലെ സുധീര്‍ ചൗധരി, ആജ് തകിലെ ശ്വേത സിംഗ്, ഇന്ത്യ ടിവിയിലെ രജത് ശര്‍മ്മ എന്നിവരടക്കമുളള ബിജെപി അനുകൂല നിലപാടുളള മാധ്യമ പ്രവര്‍ത്തകരുടെ ചിത്രം സഹിതമാണ് ട്വീറ്റ്. എന്‍ഡിടിവിയിലെ രവീഷ് കുമാര്‍ ബിജെപി രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന മാധ്യമപ്രവര്‍ത്തകനാണ്.

എല്ലാ അവസരവും കിട്ടിയപ്പോള്‍ ചിലര്‍ പേന കൈയിലെടുത്തു, ചിലര്‍ താമരയും എന്നും കനോജിയ ട്വീറ്റ് ചെയ്തിട്ടുണ്ട്. പുരസ്‌ക്കാരം ലഭിക്കാത്ത മാധ്യമപ്രവര്‍ത്തകരെ ട്രോളുന്ന വീഡിയോയും ഇദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്. നേരത്തെ ട്വീറ്റിന്റെ പേരില്‍ അറസ്റ്റിലായിട്ടുളള മാധ്യമപ്രവര്‍ത്തകനാണ് പ്രശാന്ത് കനോജിയ. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിച്ച് ട്വീറ്റ് ചെയ്തു എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+