കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയും ആന്ധ്രയും നോട്ടമിട്ട് പ്രശാന്ത്, മമതയുടെ മിഷന്‍, കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറാന്‍ റെഡി

Google Oneindia Malayalam News

ദില്ലി: മമത ബാനര്‍ജി വീണ്ടും ഞെട്ടിക്കാനുള്ള പ്ലാനിലാണ്. ദക്ഷിണേന്ത്യയിലേക്ക് വ്യാപിക്കാനാണ് അടുത്ത നീക്കം. ഇതിന് നേരിട്ട് തന്നെ എല്ലാ നീക്കവും നടത്തുന്നതും ബ്ലൂപ്രിന്റ് തയ്യാറാക്കുന്നതും പ്രശാന്ത് കിഷോറാണ്. കേരളത്തില്‍ അടക്കം ഐ പാക്കിന്റെ ചാരന്മാര്‍ വട്ടമിട്ട് പറക്കുന്നുണ്ട്. തെലങ്കാനയും ആന്ധ്രപ്രദേശും കര്‍ണാടകവും പ്രധാന ടാര്‍ഗറ്റാണ്.

കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍കീര്‍ത്തിയെ തെറി പറഞ്ഞവനെ വെറുതെ വിടില്ല, മരക്കാറില്‍ 2 കാര്യങ്ങള്‍ പിഴച്ചെന്ന് സുരേഷ് കുമാര്‍

ഇവിടെ പല നേതാക്കളെയും പ്രശാന്ത് രഹസ്യമായും പരസ്യമായും കാണുന്നുണ്ട്. ജഗന് ആന്ധ്രയില്‍ ഭീഷണയില്ല പ്രശാന്ത്. പക്ഷേ പല നേതാക്കളെയും അടര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പ്രശാന്തിനെ തുടര്‍ച്ചയായി സംസ്ഥാനത്ത് കാണുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയും ഭയപ്പെടുത്തുന്നുണ്ട്.

1

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ 52 സീറ്റ് നേടിയത് തന്നെ ദക്ഷിണേന്ത്യ ഉള്ളത് കൊണ്ടാണ്. ഇതില്‍ 19 സീറ്റ് കേരളത്തില്‍ നിന്നാണ്. എട്ട് സീറ്റുകള്‍ തമിഴ്‌നാട്ടില്‍ നിന്നാണ്. മൂന്ന് സീറ്റ് തെലങ്കാനയില്‍ നിന്നും നേടി. അങ്ങനെ തന്നെ 29 സീറ്റുകള്‍ വരും. കര്‍ണാടകത്തില്‍ നിന്നും സീറ്റുണ്ട്. ഇങ്ങനെ കോണ്‍ഗ്രസിന്റെ മൊത്തം സീറ്റിന്റെ പകുതിയില്‍ അധികം ദക്ഷിണേന്ത്യയില്‍ നിന്നാണ്. അപ്പോള്‍ ഇവിടെ കോണ്‍ഗ്രസിനെ തകര്‍ക്കണമെന്ന് മമത കരുതുന്നതില്‍ അവരെ കുറ്റം പറയാനാവില്ല. പക്ഷേ യാതൊരു സാന്നിധ്യം പോലും തൃണമൂല്‍ കോണ്‍ഗ്രസിന് ഇവിടെയില്ല. കേരളത്തില്‍ ബംഗാളില്‍ നിന്നുള്ളവര്‍ ധാരാളമുള്ളത് കൊണ്ട് മമത ഒരു സാധ്യത ഇവിടെയും കാണുന്നുണ്ട്.

2

കേരളത്തില്‍ തന്നെ കോണ്‍ഗ്രസ് വിട്ട പല നേതാക്കളെയും തൃണമൂല്‍ രഹസ്യമായി സമീപിച്ച് തുടങ്ങിയിട്ടുണ്ട്. മമ്പറം ദിവാകരന്‍, ഗോപിനാഥ് തുടങ്ങിയ പ്രമുഖരെ പ്രശാന്ത് നോട്ടമിട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളെയാണ് കൂടുതലായി നോട്ടമിട്ടിരിക്കുന്നത്. ഇവിടെ വമ്പന്‍ നേതാക്കളെ കൂടുതലായി കൊണ്ടുവരാന്‍ സാധ്യതയില്ല. പകരം താഴേ തട്ടില്‍ വേരോട്ടമുള്ള നേതാക്കളെയാണ് തൃണമൂലിന് വേണ്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാവുമ്പോഴേക്ക് മത്സരിക്കാവുന്ന കരുത്തിലേക്ക് പാര്‍ട്ടിയെ മാറ്റിയെടുക്കുകയാണ് ആദ്യ ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുറച്ച് സീറ്റില്‍ മത്സരിക്കാനും പ്ലാനുണ്ട്. എല്ലാ സീറ്റിലും മത്സരമുണ്ടാകില്ല.

3

കര്‍ണാടകത്തില്‍ രണ്ടാഴ്ച്ച മുന്നേ തന്നെ പ്രശാന്ത് എത്തിയിരുന്നു. ഗോവയില്‍ നിന്നായിരുന്നു ഈ വരവ്. കോണ്‍ഗ്രസിനെ മാത്രമല്ല ബിജെപി നേതാക്കളെയും പ്രശാന്ത് സമീപിക്കുന്നുണ്ട്. ഐ പാക്കിനെ ഉപയോഗിച്ചാണ് നീക്കങ്ങള്‍. ഏതൊക്കെ നേതാക്കള്‍ മറുകണ്ടം ചാടാന്‍ സാധ്യതയുണ്ടെന്ന് ഇവരാണ് പരിശോധിക്കുന്നത്. അതിന് പുറമേ കൃത്യമായ ജാതി വിഭാഗത്തില്‍പ്പെട്ട പ്രബല നേതാക്കളെയാണ് പ്രശാന്ത് ലക്ഷ്യമിടുന്നത്. കര്‍ണാടകത്തില്‍ ലിംഗായത്ത് നേതാക്കളായിരുന്നു പ്രശാന്തിന്റെ ടാര്‍ഗറ്റ്. എന്നാല്‍ ഇത് ആദ്യ ഘട്ടത്തില്‍ ശക്തമായി വിജയിച്ചിട്ടില്ല. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെയും മകന്‍ വിജയേന്ദ്രയെയും കാണാനായി ശ്രമിച്ചിരുന്നു പ്രശാന്ത്. പക്ഷേ കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിച്ചില്ല.

Recommended Video

cmsvideo
Bipin Rawat Biography: Know everything about the first CDS of India
4

പ്രശാന്തുമായി രഹസ്യമായി സംസ്ഥാനത്തിന് പുറത്ത് വെച്ച് ഇവര്‍ കാണാനും സാധ്യതയുണ്ട്. നിലവില്‍ വിജയേന്ദ്ര അങ്ങനൊരു കൂടിക്കാഴ്ച്ചയേ നടന്നിട്ടില്ലെന്നാണ് പറയുന്നത്. ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയാണ് വിജയേന്ദ്ര. താനോ പിതാവോ പ്രശാന്തിനെ കണ്ടിട്ടില്ല.എംഎല്‍സി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ തിരക്കിലാണ് ഞങ്ങള്‍. ബിജെപിയെ ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വിജയേന്ദ്ര പറഞ്ഞു. അടുത്തിടെ ഹംഗലില്‍ അടക്കം ബിജെപി തോറ്റത് യെഡിയൂരപ്പ ഇടഞ്ഞ് നില്‍ക്കുന്നത് കൊണ്ടാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത് ഇപ്പോഴും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. ഒപ്പം ലിംഗായത്തുകളും ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.

5

ആരുടെയും പിന്നാലെ പോകാന്‍ തൃണമൂലിന് താല്‍പര്യമില്ലെന്ന് സുഷ്മിത ദേവ് പറയുന്നു. ഒരുപാട് നേതാക്കള്‍ തൃണമൂലില്‍ ചേരാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെന്നും സുഷ്മിത പറഞ്ഞു. കര്‍ണാടക, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് ഇപ്പോള്‍ മമതയ്ക്ക് മുന്നിലുള്ളത്. ആരെയൊക്കെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്ന് കാര്യത്തില്‍ പാര്‍ട്ടിയില്‍ പ്രശാന്ത് ചര്‍ച്ച നടത്തുന്നുണ്ട്. കര്‍ണാടകത്തില്‍ എംബി പാട്ടീലിനെ പോലെ പ്രമുഖ ലിംഗായത്ത് നേതാവിനെ തന്നെയാണ് പ്രശാന്ത് സമീപിച്ചത്. ഉത്തരേന്ത്യയിലെ പോലെ കുതിരക്കച്ചവടം ദക്ഷിണേന്ത്യയില്‍ അത്ര ശക്തമല്ല. അതാണ് തൃണമൂലിനും പ്രശാന്തിനുമുള്ള തടസ്സം. ചില നേതാക്കളെ മമത നേരിട്ട് വിളിക്കുന്നുമുണ്ട്.

6

തെലങ്കാനയാണ് പ്രധാന ഗെയിം ഹബ്ബായി മാറിയിരിക്കുന്നത്. ഇവിടെ ഹുസുരാബാദ് തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ക്യാമ്പ് നിരാശയിലാണ്. ഇത് മുതലെടുക്കാനാണ് നീക്കം. പ്രശാന്ത് മൂന്ന് മുന്‍ എംപിമാരെയാണ് സമീപിച്ചിരിക്കുന്നത്. ഇവര്‍ മുമ്പ് കോണ്‍ഗ്രസിനൊപ്പമോ ഇപ്പോള്‍ കോണ്‍ഗ്രസിലോ ഉള്ളവരാണ്. തെലങ്കാനയില്‍ ഐ പാക്ക് പുതിയൊരു ടീമിനെ തന്നെ തൃണമൂലിനായി ഒരുക്കുകയാണ്. പാര്‍ലമെന്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് തൃണമൂല്‍ നോട്ടമിട്ടിരിക്കുന്നത്. പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകരെയും ഐ പാക്ക് നോട്ടമിടുന്നുണ്ട്. ഒപ്പം മുന്‍ എംപിമാരും മാധ്യമങ്ങളില്‍ എപ്പോഴും സജീവമായി നില്‍ക്കുന്നവരെയുമാണ് ലക്ഷ്യമിടുന്നത്. പാര്‍ട്ടിയില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം പ്രതിച്ഛായാ കരുത്തുള്ള നേതാക്കളെയാണ് പ്രശാന്തിന് ആവശ്യം.

7

ഒറ്റയ്ക്ക് നിന്നാല്‍ ജയിക്കാവുന്ന നേതാക്കളായിരിക്കണം ഇവര്‍ എന്ന് പ്രശാന്ത് കരുതുന്നു. ടിആര്‍എസ്സും ബിജെപിയും വരെ തെലങ്കാനയില്‍ സേഫല്ല. പല നേതാക്കളെയും പ്രശാന്ത് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നേക്കും. കോണ്‍ഗ്രസാണ് തെലങ്കാനയില്‍ പക്ഷേ ഈസി ടാര്‍ഗറ്റ്. ടിആര്‍എസ്സും ബിജെപിയും സംസ്ഥാനത്ത് ആഴത്തില്‍ വേരോടി കഴിഞ്ഞു. ഇവരില്‍ നിന്ന് നേതാക്കള്‍ വരുമെന്ന് തുടക്കത്തില്‍ പ്രതീക്ഷിക്കാനാവില്ല. അതാണ് കോണ്‍ഗ്രസിനെ കൂടുതലായി ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന കൊണ്ഡ വിശ്വേശ്വര്‍ റെഡ്ഡിയെ പ്രശാന്ത് ബന്ധപ്പെട്ടുവെന്നാണ് സൂചന. മുന്‍ എംപിയാണ് റെഡ്ഡി. എന്നാല്‍ അദ്ദേഹം കൂടിക്കാഴ്ച്ച നടന്നിട്ടില്ലെന്നാണ് പറയുന്നത്. വിശ്വേശ്വര്‍ റെഡ്ഡിയെ തെലങ്കാനയില്‍ തൃണമൂലിന് ലഭിച്ചാല്‍ അത് വന്‍ നേട്ടമായി മാറും.

8

ഇന്‍സ്റ്റന്റായിട്ടുള്ള നേതൃത്വത്തെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അണികള്‍ക്കിടയില്‍ ശക്തമായ കരുത്തുള്ള നേതാക്കള്‍ തന്നെ വേണമെന്ന് മമതയ്ക്കും നിര്‍ബന്ധമാണ്. ഒക്ടോബര്‍ മുതല്‍ തെലങ്കാനയില്‍ നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതേസമയം തെലങ്കാന ജന സമിതി നേതാവ് പ്രൊഫ കോദണ്ഡറാമിനെയും പ്രശാന്ത് ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പേ നടന്നതാണ് ഈ കൂടിക്കാഴ്ച്ചയെന്നാണ് സൂചന. എന്നാല്‍ പ്രശാന്തുമായോ മമതയുമായോ യാതൊരു കൂടിക്കാഴ്ച്ചയും നടത്തിയിട്ടില്ലെന്ന് കോദണ്ഡറാം പറയുന്നു. അതേസമയം ആന്ധ്രപ്രദേശില്‍ മുന്‍ എംഎല്‍എമാരെയും എംപിമാരെയുമാണ് പ്രശാന്ത് നോട്ടമിട്ടിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വളരെ സൂക്ഷ്മതയോടെ ഇക്കാര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.

 മമതയുടെ പ്ലാന്‍ ഫ്‌ളോപ്പ്, രാഹുലിനെ കണ്ട് റാവത്ത്, കോണ്‍ഗ്രസിനൊപ്പമെന്ന് ശിവസേന, യുപിഎ ഉറപ്പിച്ചു മമതയുടെ പ്ലാന്‍ ഫ്‌ളോപ്പ്, രാഹുലിനെ കണ്ട് റാവത്ത്, കോണ്‍ഗ്രസിനൊപ്പമെന്ന് ശിവസേന, യുപിഎ ഉറപ്പിച്ചു

English summary
prashant kishor aiming to split congress in karnataka and telangana, new plan for mamata banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X