കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് കിഷോര്‍ ബംഗാളില്‍, നോട്ടം ഭവാനിപൂരിലേക്ക്, ബിജെപിയില്‍ നിന്ന് വമ്പന്‍മാര്‍ തൃണമൂലിലെത്തും

Google Oneindia Malayalam News

കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ ദേശീയ പ്ലാനിന് തന്ത്രമൊരുക്കുന്നത് പ്രശാന്ത് കിഷോര്‍ തന്നെ. തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കുന്നത് അവസാനിപ്പിച്ചെന്ന പ്രശാന്തിന്റെ വാദങ്ങള്‍ ശരിക്കും ബിജെപിയെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു. നിര്‍ണായകമായ ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രശാന്തിന്റെ സേവനം തൃണമൂലിന് ലഭിക്കും. ഇപ്പോള്‍ തന്നെ അസമിലും ത്രിപുരയിലും അദ്ദേഹമാണ് തന്ത്രമൊരുക്കുന്നത്. ഇതിനായി ഐപാക്കിന്റെ സേവനവും മമതയ്ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ഭവാനിപൂരില്‍ ചെറിയ പ്രശ്‌നങ്ങള്‍ 2016 മുതല്‍ മമത നേരിടുന്നുണ്ട്. ആ വര്‍ഷം ഭൂരിപക്ഷം കുറഞ്ഞതും 2019ല്‍ മമതയുടെ സ്വന്തം വാര്‍ഡില്‍ വരെ തൃണമൂല്‍ പിന്നിലായി പോയിരുന്നു.

1

ഈ സാഹര്യത്തില്‍ റിസ്‌കെടുക്കാതെയുള്ള പോരാട്ടമാണ് മമത മുന്നില്‍ കാണുന്നത്. പ്രശാന്ത് വരുന്നതോടെ വിജയം ഉറപ്പിക്കാനും, ഭൂരിപക്ഷം വര്‍ധിപ്പിക്കാനും മമതയ്ക്ക് സാധിക്കും. അതേസമയം ഇതോടെ കോണ്‍ഗ്രസിലേക്കുള്ള പ്രശാന്തിന്റെ വരവ് വൈകുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പ്രശാന്തിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പുകള്‍ പ്രശാന്ത് ഇല്ലാതെ കോണ്‍ഗ്രസ് നേരിടേണ്ടി വരും. ഇതില്‍ മൂന്നെണ്ണത്തിലെങ്കിലും വിജയിച്ചിട്ടില്ലെങ്കില്‍ അതോടെ പാര്‍ട്ടി വലിയ പ്രതിസന്ധിയിലേക്ക് വീഴും. 2024ലേക്കുള്ള പോരാട്ടം ദുഷ്‌കരമാവുകയും ചെയ്യും.

പ്രശാന്ത് വീണ്ടും കൊല്‍ക്കത്തയിലെത്തിയിരിക്കുകയാണ്. അഭിഷേക് ബാനര്‍ജിയെയും മമത ബാനര്‍ജിയെയും അദ്ദേഹം വീണ്ടും സന്ദര്‍ശിച്ചിരിക്കുകയാണ്. ബിജെപിയില്‍ നിന്ന് പ്രമുഖ നേതാവ് ബാബുല്‍ സുപ്രിയോ തൃണമൂലില്‍ എത്തിയതിന് പിന്നാലെയാണ് പ്രശാന്ത് ബംഗാളില്‍ എത്തിയിരിക്കുന്നത്. മമതയുടെ ഏറ്റവും മികച്ച ടീമായിരുന്നു നേരത്തെ ബിജെപിയെ പരാജയപ്പെടുത്തിയത്. ബിജെപിയില്‍ നിന്ന് പ്രമുഖ നേതാക്കള്‍ തൃണമൂലിലേക്ക് ഇനിയും വരുമെന്നാണ് സൂചന. അതേസമയം സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയ ദിലീപ് ഘോഷായിരിക്കും ഇതെന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്. നേരത്തെ മമതയുമായി ഘോഷ് കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.

പിറന്നാള്‍ അടിച്ചുപൊളിച്ച് നമിത, അനുജത്തിയുടെ ബുജിയെന്ന് മീനാക്ഷിയും; രണ്ടാളും ക്യൂട്ട് ലുക്കാണെന്ന് ആരാധകര്‍

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?

പ്രമുഖരെല്ലാം ബിജെപി വിട്ട് പോകുന്നതില്‍ ബിജെപി ആശങ്കയിലാണ്. പ്രശാന്തും കൂടി വരുന്ന സാഹചര്യത്തില്‍ നേതാക്കള്‍ കരുതിയിരിക്കുകയാണ്. പ്രശാന്ത് വരുന്നതോടെ ഭവാനിപൂരില്‍ അദ്ഭുതങ്ങളൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണ്. നബന്നോയില്‍ വെച്ചായിരുന്നു അഭിഷേകിനെയും മമതയെും പ്രശാന്ത് കണ്ടത്. ഭവാനിപൂരിലെ ക്ഷേത്രത്തില്‍ ഇവര്‍ സന്ദര്‍ശനവും നടത്തി. തൃണമൂലിന്റെ സംഘടനാ ബലം വര്‍ധിപ്പിക്കാനുള്ള യോഗമാണ് ഇതെന്നാണ് സൂചന. ബംഗാളിന് പുറത്തേക്ക് പാര്‍ട്ടി കരുത്ത് വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. യുപിയില്‍ അടക്കം തൃണമൂല്‍ മത്സരിക്കുന്നുണ്ട്. ഗോവയിലേക്കും പാര്‍ട്ടി മത്സരിക്കാന്‍ നീങ്ങുകയാണ്. ഇവിടെ കോണ്‍ഗ്രസുമായി സഖ്യത്തിനാണ് ഒരുങ്ങുന്നതെന്ന് സൂചനയുണ്ട്.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് പ്രശാന്തിന്റെ സഹായമുണ്ടാവും. അതേസമയം ആംആദ്മി പാര്‍ട്ടിയും ഗോവയില്‍ മത്സരിക്കുന്നുണ്ട്. രണ്ടാമത്തെ ലക്ഷ്യം ഭവാനിപൂരില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതാണ്. ഇവിടെ പോള്‍ ചെയ്യുന്ന വോട്ടിന്റെ 50 ശതമാനമെങ്കിലും തൃണമൂല്‍ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം വമ്പന്‍മാര്‍ തീര്‍ച്ചയായും അടുത്ത ദിവസം എത്തുമെന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു. മമത മൂന്ന് ദിവസത്തെ മണ്ഡല പ്രചാരണം നാളെ ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ബിജെപിയുടെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പ്രചാരണത്തിനായി ഇവിടെ എത്തുന്നുണ്ട്. അതുകൊണ്ട് ഇളക്കി മറിച്ചുള്ള പ്രചാരണത്തിനാവും ഭവാനിപൂര്‍ സാക്ഷ്യം വഹിക്കുക.

English summary
prashant kishor arrived in bengal, big names from bjp may jump the ship, speculation increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X