കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തെ വെട്ടിലാക്കി പ്രശാന്ത് കിഷോര്‍; 'കൊറോണ പരിശോധന ഫലങ്ങള്‍ പരസ്യപ്പെടുത്തണം'

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം വ്യപിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 46433 പേര്‍ക്കാണ് രാജ്യത്ത് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 1568 പേര്‍ മരണപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 3900 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഇതിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് ജെഡിയു മുന്‍ നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. ഇതുവരേയും നടത്തിയെന്ന് പറയുന്ന മുഴുവന്‍ പരിശോധനകളുടെ ഫലവും പുറത്ത് വിടണമെന്ന് പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ട

കൊറോണ രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നു; വീണ്ടും നിരോധനാജ്ഞ; ഭീതിയില്‍ മുംബൈകൊറോണ രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നു; വീണ്ടും നിരോധനാജ്ഞ; ഭീതിയില്‍ മുംബൈ

പരിശോധന ഫലങ്ങള്‍ എവിടെ?

പരിശോധന ഫലങ്ങള്‍ എവിടെ?

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ഒരു ടിവി അഭിമുഖത്തില്‍ നല്‍കിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രശാന്ത് കിഷോറിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്. ' കേന്ദ്ര ആരോഗ്യമന്ത്രി പറയുന്നത് പതിവായി കമ്മ്യൂണിറ്റി അടിസ്ഥാനത്തില്‍ കൊറോണ പരിശോധനകള്‍ നടത്തുന്നുണ്ടെന്നാണ്. ഓരോ ജില്ലകളിലും 250 പേര്‍ക്ക് വീതം പരിശോധനകള്‍ നടത്തുന്നുണ്ട് എന്നാണ് വാദം. ഇത് വളരെ സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ പരിശോധന ഫലങ്ങള്‍ എവിടെ?' പ്രശാന്ത് കിഷോര്‍ ചോദിച്ചു.

സോണുകളാക്കിയുള്ള നിയന്ത്രണം

സോണുകളാക്കിയുള്ള നിയന്ത്രണം

കൊറോണ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി പ്രദേശങ്ങളെ സോണുകളാക്കി തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നിങ്ങനെ കൊറോണ വ്യാപനത്തിന്റെ തോതനുസരിച്ച് പ്രദേശങ്ങളെ തരംതിരിക്കാനായിരുന്നു തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ഈ നിര്‍ദേശത്തിനെതിരേയും പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ പട്ടികപ്പെടുത്തുന്നതിന് ഒരു ശാസ്ത്രീയ അടിത്തറയയും ഇല്ലെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വിമര്‍ശനം.

 ശാസ്ത്രീയ അടിത്തറ

ശാസ്ത്രീയ അടിത്തറ

'പ്രദേശങ്ങളെ സോണുകളാക്കി ഇളവുകള്‍ പ്രഖ്യാപിക്കാം എന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ ഇതിന് ശാസ്ത്രീയ അടിത്തറയില്ലയെന്ന കാര്യം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരത്തില്‍ നിറം എന്നത് പരിശോധന നടത്തുന്നതിന്റെ തോത് അനുസരിച്ചാണ്. നമ്മള്‍ അറിയേണ്ട ഒരു കാര്യം പരിശോധനയുടെ തോത് അനുസരിച്ച് ഗ്രീന്‍ സോണിലും ഓറഞ്ച് സോണിലും മാറ്റം വരും എന്നതാണ്.' പ്രശാന്ത് കിഷോര്‍ പറഞ്ഞു.

 റാപ്പിഡ് ടെസ്റ്റ്

റാപ്പിഡ് ടെസ്റ്റ്

രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ 6.3 മില്ല്യന്‍ റാപ്പിഡ് ടെസ്റ്റ്-പിസിആര്‍ കിറ്റുകള്‍ ഇന്ത്യ വാങ്ങാന്‍ തീരുമാനിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. 5.3 മില്ല്യണ്‍ പേരില്‍ പരിശോധന നടത്താനാണ് ഇന്ത്യയുടെ തീരുമാനം. കിറ്റുകള്‍ക്ക് എന്തെങ്കിലും കേട് പാടുകള്‍ സംഭവിക്കുന്നത് മുന്നില്‍ കണ്ടാണ് കൂടുതല്‍ കിറ്റുകള്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര

ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര

അതേസമയം തന്നെ പ്രശാന്ത് കിഷോര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം പ്രശാന്ത് കിഷോര്‍ ദില്ലിയില്‍ നിന്നും കൊല്‍കത്തയിലേക്ക് കാര്‍ഗോ വിമാനത്തില്‍ യാത്ര ചെയ്തുവെന്നായിരുന്നു ആരോപണം. ഇതില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ആരോപണങ്ങളെല്ലാം പ്രശാന്ത് കിഷോര്‍ തള്ളിയിരുന്നു.

 കൊറോണ

കൊറോണ

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 14541 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1567 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം പോസിറ്റീവായത.് 11493 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. 2465 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 583 പേര്‍മരിച്ചു. ഇന്നലെ മാത്രം 35 പേരാണ് മരണപ്പെട്ടത്.മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്താണ് രോഗം ബാധിച്ച സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത്.

English summary
Prashant Kishor Attack on The Centre Asking the result Of All Corona tests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X