കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാറിനെ വിടാതെ പ്രശാന്ത് കിഷോര്‍; അട്ടിമറി ശ്രമം; ബീഹാറില്‍ കണക്കുകള്‍ പാളുമോ?

  • By News Desk
Google Oneindia Malayalam News

ദില്ലി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരക്കുകയാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കൊവിഡ് പ്രതിസന്ധിക്കിടയിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചരണങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് ജെഡിയു. ഇതിനെതിരെയാണ് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരിക്കുന്നത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാര്‍ തന്നെയായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജെഡിയുവില്‍ നിന്നും പുറത്ത് വന്നതിനെ പിന്നാലെ നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോര്‍ പലതവണ രംഗത്തെത്തിയിരുന്നു.

പ്രവാസികളെ ഞങ്ങള്‍ക്ക് വേണമെന്ന് യുഎഇ, ഒഴിവാക്കിയാല്‍ പിന്നീട് ഖേദിക്കും; കുവൈത്ത് നിലപാടില്‍ മറുപടിപ്രവാസികളെ ഞങ്ങള്‍ക്ക് വേണമെന്ന് യുഎഇ, ഒഴിവാക്കിയാല്‍ പിന്നീട് ഖേദിക്കും; കുവൈത്ത് നിലപാടില്‍ മറുപടി

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

രാജ്യത്തെ കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ബിജെപിയുടെ നേതൃത്വത്തില്‍ ബീഹാറിലും പശ്ചിമ ബംഗാളിലും അടക്കം വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചിരിക്കുകയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് കിഷോര്‍. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ നിതീഷ്‌കുമാറിന്റെ വീഴ്ച്ചകളെ അടിവരയിട്ട് വിമര്‍ശിക്കുകയാണ് പ്രശാന്ത് കിഷോര്‍.

വീഴ്ച്ച

വീഴ്ച്ച

രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ കൊവിഡിനെ പ്രതിരോധക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ നിതീഷ് കുമാര്‍ അടക്കമുള്ള ചില മുഖ്യമന്ത്രിമാര്‍ മാധ്യമപ്രവര്‍ത്തകരുമായോ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടിയോ ഒരു വീഡിയോ കോണ്‍ഫറന്‍സ് പോലും സംഘടിപ്പിച്ചില്ലെന്ന് പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചു.

 തെരഞ്ഞെടുപ്പ് പ്രചരണം

തെരഞ്ഞെടുപ്പ് പ്രചരണം

സംസ്ഥാനത്ത് ആറായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ബീഹാറില്‍ ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യുന്നത് തെരഞ്ഞെടുപ്പിനെ കുറിച്ചാണ്. കൊവിഡ് പ്രതിസന്ധിക്കിടയിലും മാധ്യമ പ്രവര്‍ത്തകരെ അഭിമുഖീകരിക്കാത്തത് കൂടാതെ അദ്ദേഹം മാര്‍ച്ച് 16 മുതല്‍ സര്‍ക്കാര്‍ ബംഗ്‌ളാവില്‍ നിന്നും പുറത്തിറങ്ങുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ വിമര്‍ശിച്ചു.

കേന്ദ്രത്തിനെതിരെ

കേന്ദ്രത്തിനെതിരെ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിന്നിലാണെങ്കിലും തന്റെ പാര്‍ട്ടി പ്രവര്‍ത്തകരുമായി വെര്‍ച്വല്‍ യോഗങ്ങളില്‍ നിതീഷ് കുമാര്‍ പങ്കെടുക്കുണ്ട്. കേന്ദ്രത്തിനെതിരേയും നിതീഷ് കുമാര്‍ ശക്തമായി വിമര്‍ശങ്ങളുന്നയിച്ചു. കൊവിഡിനെതിരെ നമ്മള്‍ ശക്തമായി പോരാടിയില്ലെങ്കില്‍ അത് ഗുരുതര പ്രശ്‌നമായി ഇനിയും മാറുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

 പാര്‍ട്ടിയില്‍ നിന്നും പുറത്ത്

പാര്‍ട്ടിയില്‍ നിന്നും പുറത്ത്

പൗരത്വ നിയമത്തില്‍ നിതീഷ് കുമാറിന്റേതിന് വിരുദ്ധമായി നിലപാടെടുത്തതിന് പിന്നാലെയായിരുന്നു പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ നിന്നും പുറത്താക്കപ്പെടുന്നത്. പിന്നാലെ സംസ്ഥാനത്ത് നീതീഷ് കുമാറും പ്രശാന്ത് കിഷോറും തമ്മില്‍ ചേരി തിരിഞ്ഞ് പോരാട്ടമാണ് നടക്കുന്നത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മൂന്നാം നാള്‍ തന്നെ നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു.

വികസന മുരടിപ്പ്

വികസന മുരടിപ്പ്

ബീഹാറിലെ വികസന മുരടിപ്പിന് കാരണം നിതീഷ് കുമാറാണെന്ന് പ്രശാന്ത് കിഷോര്‍ നിരന്തരം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ബീഹാറില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് അമിത്ഷാ.

200 ന് മുകളില്‍

200 ന് മുകളില്‍

ബീഹാറില്‍ ഒക്ടോബറിലോ നവംബറിലോ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. 200 ന് മുകളില്‍ സീറ്റ് നേടി എന്‍ഡിഎ അധികാരം നിലനിര്‍ത്തും എന്ന് തന്നെയാണ് നിതീഷ് കുമാറിന്റെ കണക്ക് കൂട്ടല്‍. 243 നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഓരോ നേതാക്കള്‍ക്ക് ചുമതല ഏല്‍പ്പിച്ച് നല്‍കിയിരിക്കുകയാണ് ബിജെപി നേതൃത്വം. ബൂത്ത് തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.

English summary
Prashant Kishor Attacks Nitish Kumar Who Launched Poll Campaign In Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X