കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രശാന്ത് കിഷോര്‍; 'ബീഹാറിന്റെ അവസ്ഥ ഹൃദയഭേദകം'

Google Oneindia Malayalam News

പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രംഗത്ത്. നേരത്തെ നീതീഷ് കുമാറിന്റെ പ്രധാന സഹായികളിലെരാളായിരുന്നു പ്രശാന്ത് കിഷോര്‍ ഇന്ന് അദ്ദേഹത്തിന്റെ വിമര്‍ശകരില്‍ പ്രധാനിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് എത്തിക്കുന്നവരെ പരിചരിക്കുന്ന രീതിയിലെ വീഴ്ച്ച ചൂണ്ടികാട്ടിയാണ് പ്രശാന്ത് കിഷോറിന്റെ വിമര്‍ശനം.

'കൊറാേണ വൈറസില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഒരു ഭീതിതമായ ചിത്രമാണിത്. മറ്റ് സംസ്ഥാനങ്ങില്‍ നിന്നും ദുരന്തങ്ങള്‍ സഹിച്ച് ഇവിടെയെത്തുന്ന ദരിദ്രരായ ആളുകള്‍ക്ക് സാമൂഹ്യ അകലം പാലിക്കുന്നതിനും നീരീക്ഷണത്തില്‍ കഴിയുന്നതിനുമായി നീതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങള്‍ ഹൃദയഭേദകമാണ്. നിതീഷ് കുമാര്‍ രാജി വെക്കണം.' പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടു.

prashanth kishor

ഒരുകൂട്ടം ആളുകളെ ഒരു ചെറിയ സൗകര്യത്തില്‍ പൂട്ടിയിട്ടതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നത്. അവരില്‍ ഒരാള്‍ കരയുകയും തങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്നുമുണ്ട്.

രാജ്യത്താകമാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപജീവനം നഷ്ടപ്പെട്ട് നിരവധി കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ചു പോകുന്നത്. ഇവര്‍ക്ക് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയാല്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

കൊറോണ വൈറസ് രോഗത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരേയും പ്രശാന്ത് കിഷോര്‍ രംഗത്തെത്തി. സാഹചര്യമനുസരിച്ച് പ്രവൃത്തിക്കാത്തത് കൊണ്ടാണ് ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നതെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ലോക്ക്ഡൗണ്ഡ പ്രഖ്യാപിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ 21 ദിവസം എന്നത് വലിയ കാലയളവാണെന്നും സര്‍ക്കാരിന് പറ്റിയ വീഴ്ച്ചയാണ് ഇതിന് കാരണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

നേരത്തെ മറ്റ് സ്ംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരെ നാട്ടിലെത്തിക്കാന്‍ നിതീഷ് കുമാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനവും പ്രശാന്ത് കിഷോര്‍ ഉയര്‍ത്തിയിരുന്നു. ലോകമെമ്പാടുമുള്ള സര്‍ക്കാറുകള്‍ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ബീഹാരുകാര്‍പെട്ട് പോയെന്നും അതിന് കാരണക്കാരന്‍ നീതീഷ്‌കുമാര്‍ ആണെന്നുമായിരുന്നു പ്രശാന്ത് കിഷോറിന്റെ ആരോപണം.

പിന്നാലെ നിതീഷ് കുമാര്‍ സംസ്ഥാനത്തിനായി 100 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നിതീഷ് കുമാര്‍ 100 കോടി പ്രഖ്യാപിച്ചതെന്നും ഇതിന് വേണ്ടി പ്രതിഷേധിച്ചവര്‍ക്ക് ന്ദ്ിയറിയിക്കുകയാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

English summary
Prashant Kishor demands Nitish Kumar's resignation over treatment to people arriving in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X