Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസില്‍ പരസ്യ പിന്തുണ, സ്വാഗതം ചെയ്ത് വീരപ്പ മൊയ്‌ലി

ദില്ലി: പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‌ലി. പ്രശാന്തുമായി സഹകരിക്കാന്‍ സോണിയാ ഗാന്ധി തയ്യാറാണെന്ന് മൊയ്‌ലി സൂചിപ്പിക്കുന്നു. എന്നാല്‍ തീരുമാനം നേരത്തെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസ് ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ച സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മൊയ്‌ലി. ഈ സമയത്ത് പ്രശാന്തിനെ പോലൊരാളെയാണ് കോണ്‍ഗ്രസിന് ആവശ്യം. അദ്ദേഹത്തെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. ഗാന്ധി കുടുംബം പ്രശാന്തിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനായി ശ്രമിക്കുന്നത് വളരെ നല്ല കാര്യമാണെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

1

ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും പിന്നാലെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമാണ് പ്രശാന്തിന് മുന്നിലുള്ളത്. ഇതെല്ലാം കോണ്‍ഗ്രസിന് വേണ്ടി വിജയിക്കുകയാണ് അദ്ദേഹത്തിനുള്ള ലക്ഷ്യം. കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പുകളില്‍ പ്രശാന്ത് ഒരുക്കുന്ന തന്ത്രത്തിനായി കാത്തിരിക്കുകയായിരുന്നു താനെന്ന് മൊയ്‌ലി പറയുന്നു. സോണിയാ ഗാന്ധി പ്രശാന്തിനെ കൊണ്ടുവന്ന് തന്ത്രമൊരുക്കാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. മുമ്പ് ചര്‍ച്ചകള്‍ നടന്നത് അതുകൊണ്ടാണ്. എന്നാല്‍ ചില കാരണങ്ങളാണ് അതില്‍ തടസ്സങ്ങളുണ്ടായെന്നും മൊയ്‌ലി പറഞ്ഞു.

മതേതര പാര്‍ട്ടികളെ ഒന്നിപ്പിച്ച് കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടുപോകണമെന്നും, കര്‍ണാടകത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചിട്ടുണ്ടെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു. മാര്‍ച്ച് 25ന് താന്‍ പ്രശാന്ത് കിഷോറിനെ കണ്ടിരുന്നു. ചര്‍ച്ചകളും നടത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി തന്ത്രമൊരുക്കുന്ന കാര്യമാണ് സംസാരിച്ചത്. നേരത്തെ രാഹുലിനോടും സോണിയയോടും പ്രശാന്തിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. കിഷോറിന്റെ വരവിനെ എതിര്‍ക്കുന്നവര്‍, കോണ്‍ഗ്രസിലെ മാറ്റത്തെ എതിര്‍ക്കുന്നവരാണെന്നും നേരത്തെ മൊയ്‌ലി ആരോപിച്ചിരുന്നു.

അതേസമയം കോണ്‍ഗ്രസിന് മുന്നില്‍ തന്റെ പ്ലാന്‍ എന്താണെന്ന് പ്രശാന്ത് അവതരിപ്പിച്ചിട്ടുണ്ട്. പ്രധാനമായും നാല് നിര്‍ദേശങ്ങളാണ് പ്രശാന്തിനുള്ളത്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കരുതെന്നും നിര്‍ദേശമുണ്ട്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി അധ്യക്ഷനും ഒരാളാവരുതെന്നും നിര്‍ബന്ധമായും പ്രശാന്ത് പറയുന്നു. ജെപി നദ്ദ മോഡല്‍ കോണ്‍ഗ്രസില്‍ നടപ്പാക്കാനാണ് നീക്കം. ബിജെപിയില്‍ മോദിയും ഷായും തീരുമാനമെടുക്കുമ്പോല്‍ പാര്‍ട്ടിയുടെ തലപ്പത്ത് നദ്ദയുണ്ട്. ഏതൊരു നേതാവിനും പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളില്‍ എത്താം എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാന്‍ സാധിക്കുന്നത് ബിജെപിക്ക് വലിയ നേട്ടമായി മാറുന്നുണ്ട്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ മറ്റാരെങ്കിലും അധ്യക്ഷനാവണമെന്ന് പ്രശാന്ത് നിര്‍ദേശിക്കാന്‍ കാരണം ഇതാണ്.

കോണ്‍ഗ്രസ് നേതൃത്വം താഴേ തട്ട് മുതല്‍ ഉന്നത തലത്തില്‍ വരെ മാറ്റത്തിന് തയ്യാറായി നില്‍ക്കുകയാണ്. കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ നേരത്തെ തന്നെ നടപ്പാക്കാന്‍ നോക്കിയതാണ്. പക്ഷേ അത് വൈകിപ്പോയി. സോണിയാ ഗാന്ധി കാരണമല്ല അത് സംഭവിച്ചത്. ആ മാറ്റങ്ങള്‍ വൈകിയത് കോണ്‍ഗ്രസിനും രാജ്യത്തിനും വലിയ വില നല്‍കേണ്ടി വന്നുവെന്ന് മൊയ്‌ലി പറയുന്നു. രാജ്യം ഇന്ന് ഏകാധിപത്യ-വര്‍ഗീയ ശക്തികളാണ് ഭരിക്കുന്നത്. അവര്‍ നമ്മുടെ മൂല്യങ്ങളെ തകര്‍ക്കുകയാണ്. കോണ്‍ഗ്രസ് ഒരു ദേശീയ പ്രസ്ഥാനത്തെ നയിക്കേണ്ട സമയമാണിത്. രാജ്യത്തിന്റെ മതേതര മൂല്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എല്ലാ പ്രാദേശിക പാര്‍ട്ടികളും ബിജെപിയെ നേരിടാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു.

കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരേണ്ടതുണ്ട്. യുപിഎ മൂന്നിനും സാധ്യതയുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ കുറഞ്ഞത് 400 സീറ്റിലെങ്കിലും ശക്തമായിരിക്കണം. 2024ല്‍ അത് നടക്കാത്ത കാര്യമല്ലെന്നും വീരപ്പ മൊയ്‌ലി പറയുന്നു. സഖ്യമായി മത്സരിച്ചാല്‍ അത് സാധ്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ തന്ത്രം ആരംഭിക്കണം. ഇനിയും സമയം കളയരുതെന്നും മൊയ്‌ലി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+