Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് പോയിന്റ് ആക്ഷന്‍ പ്ലാനുമായി പ്രശാന്ത്, നടപ്പാക്കിയാല്‍ കോണ്‍ഗ്രസ് വേറെ ലെവല്‍

ദില്ലി: കോണ്‍ഗ്രസിനായി പ്രശാന്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് നാല് പോയിന്റ് ആക്ഷന്‍ പ്ലാന്‍. എന്നാല്‍ കോണ്‍ഗ്രസിന് മുന്നില്‍ വലിയ വെല്ലുവിളികള്‍ വേറെയുണ്ട്. കോണ്‍ഗ്രസില്‍ വരുന്ന റിപ്പോര്‍ട്ടുകളൊന്നും നടപ്പാക്കാറില്ല എന്ന ചീത്തപ്പേരാണിത്. 2007ല്‍ സോണിയാ ഗാന്ധി പതിമൂന്നംഗ കമ്മിറ്റി രൂപീകരിച്ച് ഭാവിയിലെ വെല്ലുവിളികളെ കുറിച്ച് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇന്ന് അതേ കമ്മിറ്റിയിലുള്ള അംഗങ്ങള്‍ ഗാന്ധി കുടുംബത്തിന്റെ ഇപ്പോഴത്തെ വെല്ലുവിളികളായി മാറിയിരിക്കുകയാണ്. പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കമ്മിറ്റിയെ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുകയാണ്. പ്രശാന്ത് ഉന്നയിച്ച 90 ശതമാനം കാര്യങ്ങളോടും യോജിക്കുന്നതായി കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

1

പ്രശാന്തിനെ എതിര്‍ക്കുന്നവരും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളിലെ 90 ശതമാനം കാര്യങ്ങളെയും അംഗീകരിക്കുന്നുണ്ട്. ബാക്കിയുള്ള പത്ത് ശതമാനത്തെ ചൊല്ലിയാണ് പാര്‍ട്ടിയില്‍ തര്‍ക്കം നടക്കുന്നത്. സെപ്റ്റംബറില്‍ നടന്ന ചര്‍ച്ചയിലും പ്രധാന തര്‍ക്കം ഈ വിഷയമായിരുന്നു. അന്ന് പരാജയപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം പ്രശാന്തിനെ സോണിയ വീണ്ടും വിളിച്ചെങ്കില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. ഇവര്‍ തമ്മിലുള്ള എതിര്‍പ്പുകള്‍ മാറുന്നു എന്ന് വ്യക്തമാണ്. കോണ്‍ഗ്രസിന് ഈ ഘട്ടം ജയമാണ് ആവശ്യമാണ്. അതിനായി എന്തും ചെയ്യാമെന്നാണ് സോണിയയും രാഹുലും കരുതുന്നത്. പ്രശാന്തിനെ പാര്‍ട്ടിയിലെത്തിക്കേണ്ട ആവശ്യം ഗാന്ധി കുടുംബത്തിനാണ്.

2

നേതൃത്വത്തില്‍ അണികള്‍ക്കും നേതാക്കള്‍ക്കുമുള്ള വിശ്വാസം കുറഞ്ഞ് വരികയാണ്. പ്രശാന്ത് വന്നാല്‍ സോണിയ അടക്കമുള്ളവരിലുള്ള സമ്മര്‍ദം ഇല്ലാതാവും. കോണ്‍ഗ്രസ് പ്രതീക്ഷ ഇല്ലാതെ പാര്‍ട്ടി വിടാന്‍ നില്‍ക്കുന്നവര്‍ തല്‍ക്കാലത്തേക്കെങ്കിലും ഒന്ന് ചിന്തിക്കും. കാരണം പ്രശാന്ത് കിഷോറിന് അത്തരമൊരു സ്വാധീനം എല്ലാ നേതാക്കള്‍ക്കിടയിലുമുണ്ട്. 2024ല്‍ കോണ്‍ഗ്രസ് എന്ത് സന്ദേശം നേതാക്കള്‍ക്ക് നല്‍കുന്നു എന്നത് പ്രധാനമാണെന്ന് പ്രശാന്ത് കരുതുന്നു. ആദ്യ നിര്‍ദേശമാണിത്. ഹിന്ദുത്വം, തീവ്ര ദേശീയത, ക്ഷേമ പദ്ധതികള്‍ എന്നിവ ബിജെപിയുടെ ശക്തമായ പോയിന്റാണ്. എന്നാല്‍ ബിജെപിയുടെ പരിമിതികള്‍ എന്താണെന്ന് മനസ്സിലാക്കി അത് അവതരിപ്പിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമെന്ന് പ്രശാന്ത് കരുതുന്നു. കോണ്‍ഗ്രസിനുള്ള ആദ്യ ഓപ്ഷന്‍ ഇത്തരമൊരു ബദല്‍ അവതരിപ്പിക്കുകയാണ്.

3

എന്താണ് അവതരിപ്പിക്കേണ്ടതെന്ന കാര്യം രഹസ്യമായിട്ടാണ് ഉള്ളത്. അത് പ്രശാന്തിന് മാത്രമാണ് അറിയുക. ഹിന്ദു വോട്ടുബാങ്കല്ല ബിജെപിയെ മുന്നോട്ട് നയിക്കുന്നത്. 50 മുതല്‍ 55 ശതമാനം ഹിന്ദുക്കള്‍ മോദിക്ക് വോട്ട് ചെയ്താലും ബിജെപിയെ വീഴ്ത്താനാവുന്ന വോട്ടുകള്‍ ബാക്കിയാണെന്ന് പ്രശാന്ത് കരുതുന്നുണ്ട്. ബിജെപിയുടെ ദേശ വിരുദ്ധ പ്രചാരണം പ്രതിപക്ഷത്തെ തളര്‍ത്തുന്നതാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഒരു പാര്‍ട്ടിക്ക് അതിനെ നേരിടാനാവുന്നില്ല എന്നത് പ്രശാന്തിനെ അമ്പരപ്പിക്കുന്നു. കോണ്‍ഗ്രസ് എന്തുകൊണ്ട് നെഹ്‌റുവിന് വേണ്ടി പോരാടുന്നില്ല, സര്‍ദാര്‍ പട്ടേലിനെ ബിജെപിയുടെ കൈകളിലേക്ക് കൊടുത്തതെന്തിന് എന്നൊക്കെയാണ് പ്രശാന്തിന്റെ ചോദ്യങ്ങള്‍.

4

ബിജെപിയുടെ ദേശീയതയെ നേരിടാന്‍ കോണ്‍ഗ്രസിന് ബദല്‍ ദേശീയത എന്നത് പ്രശാന്തിന്റെ മുന്നിലുണ്ട്. പ്രതിപക്ഷം മുന്നോട്ട് വെക്കുന്ന ബദല്‍ ബിജെപിയേക്കാള്‍ മെച്ചപ്പെട്ടതും, അതോടൊപ്പം ജനങ്ങള്‍ അതിനെ വിശ്വസിക്കുകയും വേണം. പ്രശാന്ത് ഇത് തയ്യാറാക്കിയിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷം ഇതില്‍ നിര്‍ണായകമാകും. ജെപി നദ്ദ ഫോര്‍മുല കോണ്‍ഗ്രസില്‍ നടപ്പാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. മോദിയും അമിത് ഷായും ബിജെപിയെ നയിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ തലപ്പത്ത് ജെപി നദ്ദയാണ്. എല്ലാവര്‍ക്കും അവസരം നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ഇതോടെ ജനങ്ങള്‍ക്ക് ബോധ്യമാകും. പക്ഷേ പാര്‍ട്ടിയെ നയിക്കുന്നത് മോദിയും ഷായുമായിരിക്കും. പക്ഷേ മറ്റൊരു സന്ദേശം ജനങ്ങളിലെത്തുന്നത് ബിജെപിയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകമാണ്.

5

ബിജെപിയില്‍ ആര്‍ക്ക് വേണമെങ്കിലും ഉന്നത സ്ഥാാനത്ത് എത്താന്‍ സാധിക്കുമെന്ന സന്ദേശം പോലെ കോണ്‍ഗ്രസിനും ഒരു സന്ദേശം വേണം. പാര്‍ട്ടി അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഒരാളാവരുതെന്നാണ് നിര്‍ദേശം. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നയാളാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. അധ്യക്ഷന്‍ പാര്‍ട്ടിയുടെ നയങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് വിജയം നേടുന്നയാളാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷനായി വരുന്നതിനോട് പ്രശാന്തിന് എതിര്‍പ്പില്ല. പക്ഷേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തി കാണിക്കേണ്ടതില്ലെന്നാണ് പ്രശാന്ത് കരുതുന്നത്. നഡ്ഡ മോഡല്‍ നടപ്പാക്കിയാല്‍ കുടുംബാധിപത്യമാണ് കോണ്‍ഗ്രസിലെന്ന വാദത്തെ തകര്‍ക്കാന്‍ ഗാന്ധി കുടുംബത്തിന് സാധിക്കും. എന്നാല്‍ ഇത് നടക്കുമോ എന്ന് ഉറപ്പില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+