രാഹുല്‍ ഗാന്ധിക്ക് പ്രശാന്തിന്റെ ഉറപ്പ്, സഹായിക്കാം, ഗുജറാത്ത് പിടിച്ച് തരാം, ഒറ്റത്തവണ ഓഫര്‍ മാത്രം
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയിയെ തുടര്‍ന്ന് പ്രശാന്ത് കിഷോറിന് മനംമാറ്റം. കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുമെന്നാണ് ഏകദേശം ഉറപ്പായിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ടിരിക്കുകയാണ് കിഷോര്‍. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി തന്ത്രമൊരുക്കാമെന്നാണ് പ്രശാന്ത് വാക്ക് നല്‍കിയിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ അടിമുടി മാറ്റം കൊണ്ടുവരാന്‍ ഈ തീരുമാനത്തിന് സാധിക്കുമെന്ന് വ്യക്തം. കോണ്‍ഗ്രസ് സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശാന്തിന് മനംമാറ്റമുണ്ടായത്. കോണ്‍ഗ്രസ് വളരെയേറെ പ്രതീക്ഷ വെക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. കഴിഞ്ഞ തവണ 77 സീറ്റാണ് രാഹുല്‍ ഗാന്ധിയുടെ മികവില്‍ കോണ്‍ഗ്രസ് നേടിയത്.

ഗുജറാത്തിലും കോണ്‍ഗ്രസ് ഈ നിലയില്‍ പോയാല്‍ തോല്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രശാന്തിന്റെ വിലയിരുത്തല്‍. അവിടെ ഭരണവിരുദ്ധ വികാരം ശക്തമാണ്. എന്നിട്ടും ഭരണം പിടിക്കാന്‍ ആയിട്ടില്ലെങ്കില്‍ അത് തിരിച്ചടിയാവും. ഈ സാഹചര്യത്തില്‍ പ്രചാരണത്തെ നയിക്കാമെന്ന് പ്രശാന്ത് അറിയിക്കുകയായിരുന്നു. രാഹുലിനെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു പ്രശാന്ത്. ഗുജറാത്തില്‍കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാമെന്ന് അറിയിക്കുകയും ചെയ്തു. നേരത്തെ പ്രശാന്തിനെ 2024 മുന്നില്‍ കണ്ട് നിയമിക്കാന്‍ കോണ്‍ഗ്രസ് സ്രമം നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആവശ്യങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അതോടെ കോണ്‍ഗ്രസിലേക്കില്ലെന്ന് പ്രശാന്ത് അറിയിക്കുകയായിരുന്നു.
പ്രശാന്തിന്റെ ഐപാക്കിലുണ്ടായിരുന്നു പ്രമുഖനാണ് ഇപ്പോള്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. പ്രശാന്തിന്റെ വിശ്വസ്തന്‍ കൂടിയാണ് ഇയാള്‍. അതേസമയം പ്രശാന്തിന്റെ പുതിയ ഓഫര്‍ ഒറ്റത്തവണ ഓഫറാണ്. ഗുജറാത്തില്‍ മാത്രമാണ് താന്‍ പ്രവര്‍ത്തിക്കുകയെന്ന് പ്രശാന്ത് കിഷോര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഈ പ്രപ്പോസല്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയും ഗുജറാത്തില്‍ നിന്നുള്ള നേതാക്കളും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് പ്രശാന്തിന്റെ ഓഫറിനെ കുറിച്ച് സംസാരിച്ചത്. അതേസമയം പ്രശാന്തിന്റെ മികവില്‍ കോണ്‍ഗ്രസ് ഗുജറാത്ത് പിടിച്ചാല്‍ അത് വലിയ വഴിത്തിരിവാകും.
വലിയ ദൗത്യം അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതരാവും. അതിന് വേണ്ടിയുള്ള സാമ്പിളാണ് പ്രശാന്ത് നടത്താന്‍ പോകുന്നതെന്നാണ് സൂചന. അതേസമയം ഗുജറാത്തില്‍ നിന്നുള്ള നേതാക്കള്‍ പ്രശാന്തിന്റെ സേവനം തേടാമെന്നാണ് രാഹുലിനെ അറിയിച്ചിരിക്കുന്നത്. രാഹുലാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കുക. എന്നാല്‍ പ്രശാന്തുമായി അടുപ്പമുള്ളവര്‍ ഇത്തരമൊരു ഓഫറേ ഇല്ലെന്നാണ് പറയുന്നത്. നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വമെന്നത് ഒരാളുടെ മാത്രം കുത്തകയല്ലെന്ന് പ്രശാന്ത് തുറന്നടിച്ചിരുന്നു. കോണ്‍ഗ്രസിന് മാറാന്‍ താല്‍പര്യമില്ലെന്നാണ് പ്രശാന്ത് പറയുന്നത്.












Click it and Unblock the Notifications