ബിജെപിയെ വീഴ്ത്താന്‍ പ്രശാന്ത് നിര്‍ദേശിച്ചത് ഈ തന്ത്രം, കോണ്‍ഗ്രസിനെ പഴയ മോഡലിലെത്തിക്കും
ദില്ലി: പ്രശാന്ത് കിഷോറിന്റെ വരവ് ഉറപ്പാക്കി കോണ്‍ഗ്രസ്. തുടര്‍ച്ചയായുള്ള ചര്‍ച്ചകള്‍ കൊണ്ട് പ്രശാന്ത് തന്റെ റോളിന് ഗൗരവമുള്ളതാക്കി മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോടകം പരസ്യ പ്രസ്താവനകളും നടത്തി കഴിഞ്ഞു. ഇതെല്ലാം അദ്ദേഹം കോണ്‍ഗ്രസിലെത്തുമെന്നതിന്റെ ഉറപ്പുകളാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ മൊത്തത്തില്‍ അമ്പരപ്പിച്ചുള്ള നീക്കങ്ങളാണ് പ്രശാന്ത് നടത്തിയിരിക്കുന്നത്.
600 സ്ലൈഡുകളുള്ള ഒരു പ്രസന്റേഷനാണ് കോണ്‍ഗ്രസ് നേതൃത്വത്തിനായി പ്രശാന്ത് ഒരുക്കിയത്. ഏതൊക്കെ രീതിയില്‍ കോണ്‍ഗ്രസിനെ മാറ്റിയെടുക്കാമെന്ന കാര്യങ്ങളാണ് ഈ പ്രസന്റേഷനിലുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ പ്രസന്റേഷന്‍ മുഴുവന്‍ കണ്ടിട്ടില്ല.

പ്രശാന്ത് ഒരേ സമയം രണ്ട് കാര്യങ്ങളാണ് നടപ്പാക്കുന്നത്. ഒന്ന് കോണ്‍ഗ്രസിന്റെ അടിമുടി അഴിച്ചുപണിയും മറ്റൊന്ന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാനുള്ള ഗെയിം പ്ലാനുമാണ്. ഈ മാസം ഇനിയുള്ള ദിവസങ്ങളില്‍ പ്രശാന്തുമായി സഹകരിക്കുന്ന കാര്യം കോണ്‍ഗ്രസ് പ്രഖ്യാപിക്കും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 370 സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. ഇത് പ്രശാന്തിന്റെ നിര്‍ദേശം അനുസരിച്ചാണ്. ഒപ്പം സംസ്ഥാനങ്ങളില്‍ വിവിധ കക്ഷികളുമായി സഖ്യമുണ്ടാക്കാനും കോണ്‍ഗ്രസ് ശ്രമിക്കും. അതിനുള്ള പ്ലാന്‍ പ്രശാന്ത് തയ്യാറാക്കും. വിവിധ മുഖ്യമന്ത്രിമാരുമായും പ്രശാന്ത് ചര്‍ച്ചകള്‍ നടത്തും. കോണ്‍ഗ്രസിന്റെ സഖ്യകാര്യം പ്രശാന്തിന്റെ കൈകളില്‍ ഭദ്രമാണ്.

സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ കാര്യത്തിലും നിര്‍ദേശങ്ങളുണ്ട്. കോണ്‍ഗ്രസ് ശക്തമായി നില്‍ക്കുന്നതോ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നതോ ആയ സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്നാണ് നിര്‍ദേശം. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡീഷ, എന്നീ സംസ്ഥാനങ്ങളിലും പുതിയ തുടക്കമാണ് പ്രശാന്ത് നിര്‍ദേശിക്കുന്നത്. പുതിയ നേതൃത്വത്തെ കൊണ്ടുവന്ന് ആദ്യ മുതല്‍ സംഘടനയെ വളര്‍ത്തി കൊണ്ടുവരിക എന്നതാണ് തന്ത്രം. ഗുജറാത്തില്‍ പാട്ടീദാര്‍ നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ പ്രശാന്ത് നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രശാന്തിന്റെ നിര്‍ദേശവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമോ എന്ന കാര്യത്തില്‍ പ്രഖ്യാപനമുണ്ടാവുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

യാതൊരു പ്രതീക്ഷകളോ ഉപാധികളോ ഇല്ലാതെ കോണ്‍ഗ്രസില്‍ ചേരാമെന്ന് പ്രശാന്ത് അറിയിച്ചിട്ടുണ്ട്. താന്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി ഏറ്റവും അടിത്തട്ട് മുതല്‍ നടപ്പാക്കിയാല്‍ മതിയെന്നാണ് പ്രശാന്തിന്റെ ആവശ്യം. കോണ്‍ഗ്രസിന്റെ ആത്മാവ് നിലനിര്‍ത്തി, അടിമുടി പൊളിച്ചെഴുത്തുകയാണ് പ്രശാന്ത് നിര്‍ദേശിച്ചിരിക്കുന്നത്. അഗ്രസീവായി കോണ്‍ഗ്രസ് മാറണമെന്ന് പ്രശാന്ത് പറയുന്നു. പ്രവര്‍ത്തകരമായി കൂടുതല്‍ ഇടപഴകാനും ആശയവിനിമയം നടത്താനുള്ള നേതൃത്വം തയ്യാറാവണമെന്ന് പ്രശാന്ത് നിര്‍ദേശിക്കുന്നു. 2024ല്‍ പുതുതായി വലിയൊരു വിഭാഗം വോട്ടര്‍മാര്‍ രൂപം കൊള്ളുമെന്ന് പ്രശാന്ത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഈ പുതിയ വോട്ടര്‍മാരില്‍ ദരിദ്രര്‍, ഗ്രാമീണര്‍, കര്‍ഷകര്‍, സ്ത്രീകള്‍, എ്ന്നിവരുണ്ടാവും. ഇവരെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസിന് സാധിക്കേണ്ടത്. പ്രശാന്ത് ഇന്ത്യയുടെ വോട്ടുബാങ്കിനെ പറ്റിയുള്ള ധാരണയാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ചര്‍ച്ചയായിരിക്കുന്നത്. കാലത്തിനനുസരിച്ച് മാരാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നാണ് പ്രശാന്തിന്റെ ഉപദേശം. മാധ്യമങ്ങളെ കൂടുതല്‍ ആശ്രയിച്ചുള്ള, മധ്യസ്ഥരെ ഉപയോാഗിച്ചുള്ള രീതി കോണ്‍ഗ്രസ് അവസാനിപ്പിക്കണം. പകരം പ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്ത് അവരുമായി സംസാരിക്കാന്‍ തയ്യാറാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ യുവാക്കളെ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്നാണ് പരാതി.

പല ജില്ലകളിലും തിരഞ്ഞെടുപ്പുകള്‍ നടക്കാത്തത് കൊണ്ട് യുവാക്കളെ വേണ്ട വിധത്തില്‍ ഉപയോഗിക്കാനോ വളര്‍ത്തിയെടുക്കാനോ കോണ്‍ഗ്രസിന് സാധിച്ചില്ല. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനും രണ്ടായിരിക്കണമെന്ന് കര്‍ശനമായി പ്രശാന്ത് ആവശ്യപ്പെട്ടുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടുതല്‍ യാത്ര ചെയ്ത് പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ തയ്യാറാവണം. യുപിഎ അധ്യക്ഷയായി സോണിയ തുടരുന്നത് വളരെ നല്ലതായിരിക്കുമെന്നും പ്രശാന്ത് നിര്‍ദേശിച്ചിട്ടുണ്ട്. അശോക് ഗെലോട്ടിന്റെയും ഭൂപേഷ് ബാഗലിന്റെയും പൂര്‍ണ പിന്തുണ പ്രശാന്തിനുണ്ട്. ഗെലോട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബ്രാന്‍ഡെന്നാണ് പ്രശാന്തിനെ വിശേഷിപ്പിച്ചത്. അതേസമയം ഗാന്ധി കുടുംബം അദ്ദേഹത്തെ സ്വീകരിക്കാനായി തയ്യാറായി നില്‍ക്കുകയാണ്.












Click it and Unblock the Notifications