കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ ഭേദഗതിയില്‍ എതിര്‍പ്പുന്നയിച്ചു; പ്രശാന്ത് കിഷോറിന് ആവശ്യമെങ്കില്‍ പാര്‍ട്ടി വിടാമെന്ന്

  • By Desk
Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെതിരായ നിലപാട് സ്വീകരിച്ച പാര്‍ട്ടി ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോറിനെതിരെ ജെഡിയുവില്‍ പടയൊരുക്കും. ആവശ്യമെങ്കില്‍ പ്രശാന്ത് കിഷോറിന് പാര്‍ട്ടി വിട്ടുപോവാമെന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ അദ്ദേഹം സ്വീകരിച്ച നിലപാട് തെറ്റാണെന്നും സഞ്ജയ് സിംഗ് അഭിപ്രായപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താല്‍: യൂത്ത് ലീഗ് നിലപാട് വ്യക്തമാക്കി പികെ ഫിറോസ്പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താല്‍: യൂത്ത് ലീഗ് നിലപാട് വ്യക്തമാക്കി പികെ ഫിറോസ്

'കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാനാണ് ജെഡിയുവിന്‍റെ ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്‍റെ തീരുമാനത്തെ എതിര്‍ക്കുന്നത് അംഗീകരിക്കാനാവില്ല. പാര്‍ട്ടി തീരുമാനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ അദ്ദേഹത്തിന് പാര്‍ട്ടി വിടാം'- സഞ്ജയ് സിംഗ് പറഞ്ഞു.

 prashantkishor

പൗരത്വ ബില്ലിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് നിതീഷ് കുമാറുമായി കൂടിക്കാഴ്ച്ച നടത്താന്‍ പ്രശാന്ത് കിഷോര്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പ്രശാന്തിനെതിരെ സഞ്ജയ് സിംഗ് രംഗത്ത് വരുന്നത്. ലോക്സഭയിലും രാജ്യസഭയില്‍ പൗരത്വ ബില്ലിനെ ജെഡിയു അനുകൂലിച്ചപ്പോള്‍ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പ്രശാന്ത് കിഷോര്‍ നടത്തിയത്.

ഇന്ത്യക്ക് വേണ്ടി പക്ഷം പിടിക്കേണ്ട സമയമാണിത്... കത്തിക്കയറി സോണിയ, പിന്നാലെ പ്രിയങ്കയുംഇന്ത്യക്ക് വേണ്ടി പക്ഷം പിടിക്കേണ്ട സമയമാണിത്... കത്തിക്കയറി സോണിയ, പിന്നാലെ പ്രിയങ്കയും

മതേതര മൂല്യങ്ങളും ഗാന്ധിയന്‍ രീതിയുമുള്ള ഒരുപാര്‍ട്ടി ഒരിക്കലും പൗരത്വ ബില്ലിനെ പിന്തുണയ്ക്കാന്‍ പാടില്ലെന്നായിരുന്നു പ്രശാന്ത് കിഷോര്‍ പറഞ്ഞത്. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നിയമത്തിനെതിരെ പോരാട്ടം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

English summary
prashant kishor is free to leave the party says Sanjay Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X