കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയുവില്‍ രണ്ടാമനായി പ്രശാന്ത് കിഷോര്‍... ആദര്‍ശ രാഷ്ട്രീയം പിന്തുടരും... നീക്കങ്ങള്‍ ഇങ്ങനെ!!

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ അഗ്രണഗണ്യനായ പ്രശാന്ത് കിഷോര്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തന്റെ രാഷ്ട്രീയ പ്രവേശനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കരുതിയത് പോലെ തന്നെ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ തന്നെ അദ്ദേഹം അംഗത്വമെടുത്തിരിക്കുകയാണ്. നിതീഷിന് ഒരുപാട് കടപ്പാടുണ്ട് പ്രശാന്ത് കിഷോറിനോട്. അതുകൊണ്ട് അദ്ദേഹത്തെ ഒരിക്കലും കൈവിടാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.

അതേസയമം നിരവധി തന്ത്രങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്നിരിക്കുന്നത്. ഇനി മുതല്‍ ഒരുപാര്‍ട്ടിക്കും രാഷ്ട്രീയ തന്ത്രം നല്‍കില്ലെന്നാണ് അദ്ദേഹത്തിന്റെ കടുത്ത തീരുമാനം. നിതീഷിനായി ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുമായി തന്ത്രങ്ങള്‍ ഒരുക്കുന്ന നീക്കമാണ് ഇനി പ്രശാന്ത് കിഷോറിനുള്ളത്. അതേസമയം ജയസാധ്യതയുള്ള ഒരു മണ്ഡലം പ്രശാന്ത് കിഷോറിന് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.

 നിതീഷിനെ രക്ഷിച്ച തന്ത്രം

നിതീഷിനെ രക്ഷിച്ച തന്ത്രം

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടി തകര്‍ന്നടിഞ്ഞിരുന്നു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുമ്പോള്‍ നിതീഷിന് മുമ്പില്‍ നിരവധി വെല്ലുവിളികളുണ്ടായിരുന്നു. ഈ സമയത്താണ് അദ്ദേഹം നിതീഷിനൊപ്പം ചേര്‍ന്നത്. പിന്നീട് ജെഡിയുവിനെ ഭരണത്തിലേക്ക് നയിക്കുന്നത് അദ്ദേഹമാണ്. ഇടഞ്ഞുനിന്ന ആര്‍ജെഡി അവര്‍ക്കൊപ്പം സഖ്യം ഉണ്ടാക്കുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിതീഷ് കുമാറിന് ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാവുകയായിരുന്നു.

രാഷ്ടീയ പിന്‍ഗാമി

രാഷ്ടീയ പിന്‍ഗാമി

പ്രശാന്ത് കിഷോര്‍ ജെഡിയുവില്‍ ചേര്‍ന്നതോടെ അദ്ദേഹത്തെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചിരിക്കുകയാണ് നിതീഷ് കുമാര്‍. അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ബീഹാര്‍ സര്‍ക്കാരില്‍ സുപ്രധാന പദവി പ്രശാന്ത് കിഷോറിന് ലഭിക്കുമെന്നാണ് വിവരം. അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ ഇത്ര അടുപ്പമുള്ള ബന്ധങ്ങള്‍ക്ക് നിലനില്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ ബീഹാറില്‍ സ്ഥിതി വ്യത്യസ്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം.

ചാണക്യതന്ത്രങ്ങള്‍

ചാണക്യതന്ത്രങ്ങള്‍

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ജെഡിയുവിന് മുന്നിലുള്ള വഴി. ഇതിനനുസരിച്ചുള്ള തന്ത്രങ്ങള്‍ പ്രശാന്ത് കിഷോര്‍ തയ്യാറാക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അദ്ദേഹം ഉള്‍പ്പെടുത്തും. പാര്‍ട്ടിയുടെ മുന്നോട്ടുള്ള വഴിയാണ് പ്രശാന്ത് കിഷോറെന്ന് നിതീഷ് പാര്‍ട്ടി അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുക പ്രശാന്തായിരിക്കും. ബിജെപിയെ മെരുക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട്.

ബീഹാര്‍ വികാസ് മിഷന്‍

ബീഹാര്‍ വികാസ് മിഷന്‍

പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പേ പ്രശാന്ത് കിഷോര്‍ നിതീഷിന്റെ ഭരണത്തെ വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്. ബീഹാര്‍ വികാസ് മിഷന്‍ എന്ന സര്‍ക്കാരിന്റെ ഏറ്റവും മികച്ച പദ്ധതി തയ്യാറാക്കിയത് പ്രശാന്താണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള ഏറ്റവും ജനകീയമായ പദ്ധതിയായിരുന്നു ഇത്. അതേസമയം ബീഹാര്‍ വികാസ് മിഷന്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നത് പ്രശാന്ത് കിഷോര്‍ വരുന്നത് വഴി സാധിക്കും.

ഇനിയുള്ള വെല്ലുവിളികള്‍

ഇനിയുള്ള വെല്ലുവിളികള്‍

തന്റെ കുടുംബമാണ് പ്രശാന്ത് കിഷോറെന്ന് നിതീഷ് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ ബീഹാറില്‍ പ്രശാന്ത് കിഷോര്‍ വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുക പ്രയാസകരമാകും. ഒന്നാമത്തെ കാര്യം നിതീഷിന്റെ പ്രതിച്ഛായ ഇടിഞ്ഞിരിക്കുകയാണ്. രണ്ടാമത്തേത് ലാലുവിന്റെ ആര്‍ജെഡി കരുത്താര്‍ജിച്ചിരിക്കുകയാണ്. നിതീഷ് ബിജെപിയുമായി ചേര്‍ന്നത് സംസ്ഥാനത്ത് വന്‍ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുന്നത് അവര്‍ക്ക് ദോഷം ചെയ്യുമെന്ന് വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തില്‍ ജെഡിയു ഒറ്റയ്ക്ക് മത്സരിക്കുമോ എന്നാണ് കണ്ടറിയേത്.

ബിജെപി കടുത്ത ഭീഷണി

ബിജെപി കടുത്ത ഭീഷണി

ലാലുവിനേക്കാളും വലിയ ഭീഷണി ബിജെപിയാണെന്ന് പ്രശാന്ത് കിഷോറിനെ നിതീഷ് അറിയിച്ചിട്ടുണ്ട്. സ്വന്തം മണ്ഡലം ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹയ്ക്ക് ബിജെപി നല്‍കുമെന്ന ഭയം നിതീഷിനുണ്ട്. സംസ്ഥാനത്തെ മുസ്ലീം വിഭാഗം നിതീഷുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. അവര്‍ക്ക് ലാലുവിന്റെ ഭരണമാണ് വേണ്ടത്. മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം അഴിമതിയും വര്‍ഗീയ സംഘര്‍ഷങ്ങളും നിതീഷിനെ പരാജയഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഈ പ്രശ്‌നങ്ങളാണ് പ്രശാന്ത് കിഷോറിന് പരിഹരിക്കാനുള്ളത്.

പ്രശാന്ത് കിഷോര്‍ വന്ന വഴി

പ്രശാന്ത് കിഷോര്‍ വന്ന വഴി

ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചാണ് പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ മേഖലയില്‍ എത്തുന്നത്. 2012ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അണിയറയില്‍ നീക്കം നടത്തിയത് കിഷോറായിരുന്നു. പിന്നീടുള്ള രണ്ട് വര്‍ഷത്തിനിടയില്‍ സിഎജി എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റത്തിന് വേണ്ടിയായിരുന്നു ഇത്. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗംഭീര വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതോടെയാണ് പ്രശാന്ത് കിഷോര്‍ ദേശീയ പ്രശസ്തനാവുന്നത്.

നരേന്ദ്ര മോദി 68ന്റെ നിറവില്‍.... ചായ്‌വാലയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ വളര്‍ച്ച!!നരേന്ദ്ര മോദി 68ന്റെ നിറവില്‍.... ചായ്‌വാലയില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ വളര്‍ച്ച!!

ബിജെപി 5 സീറ്റുകള്‍ പോലും നേടില്ല; ധൈര്യമുണ്ടെങ്കില്‍ ഷാ ഇവിടെ വന്ന് മത്സരിക്കണമെന്ന് വെല്ലുവിളിബിജെപി 5 സീറ്റുകള്‍ പോലും നേടില്ല; ധൈര്യമുണ്ടെങ്കില്‍ ഷാ ഇവിടെ വന്ന് മത്സരിക്കണമെന്ന് വെല്ലുവിളി

English summary
Prashant Kishor joins jdu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X