കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹമ്മദ് പട്ടേലിന്റെ റോളില്‍ പ്രശാന്ത്? ക്യാമ്പയിന്‍ മാനേജറാവും, കോണ്‍ഗ്രസില്‍ നാലാമനായേക്കും

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ മുഖം മാറല്‍ പ്ലാന്‍ പ്രശാന്ത് കിഷോര്‍ ഒരുക്കും. ഇപ്പോഴത്തെ മാറ്റങ്ങളും പ്രശാന്ത് നിര്‍ദേശിച്ച മോഡലിലാണ് നടക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് വമ്പനൊരു റോളാണ് വരാന്‍ പോകുന്നതെന്ന് നേതാക്കള്‍ പറയുന്നു. അടുത്ത 48 മണിക്കൂറില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന നിര്‍ണായക നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതും പ്രശാന്താണ്. ഇതോടെ 2014ന് വിരുദ്ധമായ വലിയൊരു സഖ്യത്തെ മോദിയെന്ന പോപ്പുലര്‍ നേതാവിനെതിരെ അണിനിരത്തുക എന്ന തന്ത്രമാണ് കിഷോര്‍ പയറ്റുക. 2015ലെ ബീഹാറിലെ മഹാസഖ്യത്തിന് സമാനമായൊരു റോളായിരിക്കും ഇത്.

പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്‌

1

കോണ്‍ഗ്രസില്‍ അഹമ്മദ് പട്ടേലിന് ആര്് പകരക്കാരനാവും എന്നതാണ് രാഹുല്‍ അന്വേഷിക്കുന്നത്. പ്രശാന്ത് കിഷോറിനെയാണ് ആ സ്ഥാനത്തേക്ക് കണ്ടുവെച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ സാമ്പത്തിക അടിത്തറ വര്‍ധിപ്പിക്കാനുള്ള വഴിയും കിഷോര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് കമല്‍നാഥിനെ ദേശീയ തലത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബം പോലെ സര്‍വാധികാരമാണ് പ്രശാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പ്രിയങ്ക ഗാന്ധിയാണ് ആദ്യം തയ്യാറായത്. രാഹുലിന് മുന്‍ അനുഭവമുള്ളത് കൊണ്ട് പിന്നീടാണ് തീരുമാനിക്കാന്‍ സാധിച്ചത്.

2

രാഹുലിനോടും പ്രിയങ്കയോടും മാത്രം ഉത്തരം പറയാന്‍ ബാധ്യതയുള്ള നേതാവായി കിഷോര്‍ മാറുമെന്നാണ് സൂചന. അതായത് പാര്‍ട്ടിയിലെ ക്യാമ്പയിന്‍ മാനേജറുടെ റോളാണ് കിഷോറിന് വരാന്‍ പോകുന്നത്. ഒപ്പം കോണ്‍ഗ്രസിലെ തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനവും നല്‍കിയേക്കും. ഈ പദവി പ്രകാരം സംഘടനയുടെ ചുമതലയാണ് പ്രശാന്തിനുണ്ടാവുക. ഗ്രൗണ്ട് ലെവിലെ മാറ്റങ്ങളാണ് നിലവില്‍ കിഷോര്‍ നിര്‍ദേശിച്ചത്. ഇത് പരീക്ഷിച്ച് നോക്കാനാണ് രാഹുലിന്റെയും തീരുമാനം. മിഷന്‍ 2024 എന്ന ഫോര്‍മുല നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളില്‍ സര്‍വേ അടക്കമുണ്ടാവും. സോഷ്യല്‍ മീഡിയയില്‍ മാത്രം റീച്ച് പോരെന്ന് നിലപാടിലാണ് കിഷോര്‍.

3

രാഹുല്‍ മനസ്സില്‍ കാണുന്ന മാറ്റങ്ങള്‍ പൂര്‍ണമായ തോതില്‍ നടപ്പാക്കാന്‍ സാധിക്കുന്നില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ നാലാം ശക്തി കേന്ദ്രമായി പ്രശാന്തിനെ മാറ്റുകയാണ് രാഹുലിന്റെ പ്ലാന്‍. ഇതിലൂടെ പലരും രാഹുലിനോട് ഇടയുമെന്നും അദ്ദേഹത്തിനറിയാം. മമത പാര്‍ട്ടിയില്‍ മാറ്റം കൊണ്ടുവന്നപ്പോഴും ഇതേ എതിര്‍പ്പുകളുണ്ടായിരുന്നു. എന്നാല്‍ അവസാന ജയം അപ്പോഴും മമതയ്‌ക്കൊപ്പമായിരുന്നു. രാഹുലിനെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയ നഷ്ടം സംഭവിക്കുമെന്ന് പ്രശാന്തിന് അറിയാം. പാര്‍ട്ടിയിലെ പുതിയ അധികാര കേന്ദ്രമായി കിഷോര്‍ വന്നാല്‍ അതോടെ പല നേതാക്കളും പുറത്തുപോവേണ്ടി വരും.

4

മാറ്റങ്ങള്‍ രാഹുല്‍ കിഷോര്‍ വരുന്നതിന് മുമ്പ് തന്നെ ആരംഭിച്ച് കഴിഞ്ഞു. പഞ്ചാബില്‍ സിദ്ദുവും തെലങ്കാനയില്‍ രേവന്ത് റെഡ്ഡിയും കേരളത്തില്‍ കെ സുധാകരനും മഹാരാഷ്ട്രയില്‍ നാനാ പടോലെയും അധ്യക്ഷന്മാരായി വന്നതും ഉടച്ചുവാര്‍ക്കുന്നതിന് വേണ്ടിയാണ്. ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ വിശ്വസ്തനായ ഗണേഷ് ഗോഡിയലും വന്നു. അസമില്‍ ഭൂപന്‍ ബോറ വന്നു. ഇത് രാഹുലിന്റെ വിശ്വസ്തനാണ്. രാജസ്ഥാനിലും ഗോവയിലും ഇതേ ട്രെന്‍ഡാണ് ആവര്‍ത്തിക്കാന്‍ പോകുന്നത്. ഗോവയില്‍ ഗിരീഷ് ചോഡന്‍കര്‍ സ്ഥാനമൊഴിയും. ഈ മാറ്റത്തിന് കൃത്യമായൊരു ലക്ഷ്യവും രാഹുലിന് മുന്നിലുണ്ട്.

5

രാഹുലിന് പുതിയ ടീം ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാവും. അതിനര്‍ത്ഥം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഡിസംബറില്‍ തിരിച്ചെത്തിയേക്കുമെന്നാണ്. അതേസമയം രാഹുലിന് ഉള്ളതിനേക്കാള്‍ അടുപ്പം പ്രിയങ്കയുമായി പ്രശാന്തിനുണ്ട്. പാര്‍ട്ടിയിലെ ട്രബിള്‍ഷൂട്ടര്‍ റോള്‍ പ്രിയങ്ക ഏറ്റെടുത്തതും കിഷോറിന്റെ നിര്‍ദേശപ്രകാരമാണ്. പ്രിയങ്കയാണ് ഡാറ്റാ അനലറ്റിക്‌സ് ടീമിനെ പോലെ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ കിഷോറിനായി ഒരുക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രം തന്നെയാണ് പ്രധാന ലക്ഷ്യം. പ്രിയങ്കയെ യുപിയില്‍ സഹായിക്കാനും പ്രശാന്തുണ്ടാവും. എസ്പിയുമായി അദ്ദേഹം സംസാരിച്ചേക്കും.

6

അതേസമയം യുവാക്കളെയും പ്രോത്സാഹിപ്പിക്കാന്‍ ഇതിനിടയില്‍ രാഹുല്‍ ശ്രമിക്കുന്നുണ്ട്. ഒഡീഷയില്‍ നിരഞ്ജന്‍ പഥക്കിനെ മാറ്റി പുതിയ നേതാവിനെ കൊണ്ടുവരും. ബംഗാളില്‍ മമതയുമായി സഖ്യം വരുന്നതിന് മുമ്പ് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റും. ഒഡീഷയില്‍ ചെറുപ്പക്കാരനായ നേതാവ് സംസ്ഥാന അധ്യക്ഷനാവുമെന്നാണ് സൂചന. സീനിയര്‍ നേതാക്കളെ എല്ലാ കാര്യത്തിലും കോണ്‍ഗ്രസിന്റെ മുഖമാക്കിയാല്‍ അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നഷ്ടമുണ്ടാക്കുമെന്ന് രാഹുല്‍ കരുതുന്നു. പകരം മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്കും വലിയ റോള്‍ നല്‍കാനാണ് തീരുമാനം. രേവന്ത് റെഡ്ഡി, സിദ്ദു എന്നിവരുടെ നിയമനം ഈ സൂചന. നല്‍കുന്നത്. നാനാ പടോലെയും ബിജെപിയില്‍ നിന്ന് വന്നതാണ്.

7

ഗുജറാത്തില്‍ പാര്‍ട്ടി ആകെ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ അവിടേക്ക് സച്ചിന്‍ പൈലറ്റിനെ അയക്കാനാണ് തീരുമാനം. ഇത് ഏകദേശം ഉറപ്പിച്ച് കഴിഞ്ഞു. ബംഗാളില്‍ ജിതിന്‍ പ്രസാദയ്ക്ക് പകരം ടീം രാഹുലില്‍ നിന്നുള്ള നേതാവ് ചുമതലയേല്‍ക്കും. പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കുമ്പോള്‍ നാല് വര്‍ക്കിംഗ് പ്രസിഡന്റ് എന്ന ഫോര്‍മുലയും രാഹുലിന് മുന്നിലുണ്ട്. ഒരേസമയം നാല് നേതാക്കളെ വളര്‍ത്തിയെടുക്കുകയെന്ന പ്ലാനാണിത്. സംഘടനാ തലത്തിലേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രമേശ് ചെന്നിത്തല, ടിഎസ് സിംഗ് ദേവ് എന്നിവരെത്തും.

8

ലോക്‌സഭയിലെ കാര്യങ്ങള്‍ ജി23 നേതാക്കളെയാണ് രാഹുല്‍ ഉപയോഗപ്പെടുത്തുന്നത്. കമല്‍നാഥിന്റെ ആവശ്യകത ഇവര്‍ രാഹുലിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അശോക് ഗെലോട്ട്, ഭൂപീന്ദര്‍ ഹൂഡ എന്നിവരെയും ദേശീയ തലത്തില്‍ വേണമെന്നാണ് സോണിയ ആവശ്യപ്പെടുന്നത്. ജനാര്‍ധന്‍ ദ്വിവേദി പാര്‍ട്ടിയിലെ പ്രായപരിധി 65 മുതല്‍ 70 വരെ ആക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇവര്‍ക്ക് ഈ പ്രായം പിന്നിട്ടാല്‍ മറ്റ് പദവികളൊന്നും പാര്‍ട്ടിയില്‍ നല്‍കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഈ പ്രായം പിന്നിട്ടവര്‍ക്ക് എല്ലാ കാര്യങ്ങളിലും ചുറുചുറുക്കോടെ ഇടപെടാന്‍ കഴിയില്ലെന്ന് രാഹുലിന് നേരത്തെ ബോധ്യപ്പെട്ടിരുന്നു.

9

ഹരിയാന, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവയാണ് പെട്ടെന്ന് മാറ്റങ്ങള്‍ സംസ്ഥാന സമിതിയില്‍ ഉണ്ടാവാന്‍ പോകുന്ന ഇടങ്ങള്‍. അതേസമയം പാര്‍ലമെന്റിലും ഇതേ രീതിയിലുള്ള തന്ത്രമാണ് 17 രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതുവരെ രാഹുലിനൊപ്പം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. ബിഎസ്പി പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുന്ന സമയത്ത് തന്നെയാണ് രാഹുല്‍ ഇത്തരമൊരു ഒത്തുചേരല്‍ നടത്തുന്നത്. മോദിയില്‍ നിന്ന് വിഭിന്നമായി ജനാധിപത്യ മാര്‍ഗമാണ് രാഹുല്‍ ഉപയോഗിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ മറികടന്നുള്ള നീക്കം പോലും രാഹുല്‍ നടത്തുന്നില്ല എന്നതാണ് തന്ത്രപരമായ സമീപനം.

10

സഖ്യ രാഷ്ട്രീയത്തിന് വേണ്ട ടീം വര്‍ക്കാണ് രാഹുല്‍ മനസ്സിലാക്കിയിരിക്കുന്നത്. രാഹുല്‍ മാത്രമാണ് പ്രതിപക്ഷത്തെ ക്രെഡിബിളായിട്ടുള്ള ഏക ബദലെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നുണ്ട്. നിലവില്‍ പാര്‍ട്ടിക്ക് വേണ്ടത് പ്രശാന്ത് കിഷോറിനെ പോലുള്ള ഒരാളെയാണ് പല സീനിയര്‍ നേതാക്കള്‍ക്കും അഭിപ്രായമുണ്ട്. എന്നാല്‍ പ്രശാന്തിന് റോള്‍ ലഭിക്കുന്നതോടെ പലര്‍ക്കും പദവികള്‍ നഷ്ടമാകുമെന്ന ഭയം കോണ്‍ഗ്രസിലെ ജൂനിയര്‍ നേതാക്കള്‍ക്കുമുണ്ട്. അതാണ് തീരുമാനം വൈകാന്‍ കാരണം. എന്നാല്‍ ഇതിനെ രാഹുല്‍ മറികടക്കുമെന്നാണ് പ്രതീക്ഷ.

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

English summary
prashant kishor may appointed as campaign manager in congress, rahul gandhi will decide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X