കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരത് പവാര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി? 12 പാര്‍ട്ടികള്‍ ഒപ്പം, കോണ്‍ഗ്രസ് വരും, കിഷോറിന്റെ പ്ലാന്‍

Google Oneindia Malayalam News

ദില്ലി: 2024 ബിജെപിയെ വീഴ്ത്താനുള്ള സാഹചര്യങ്ങള്‍ മുന്നിലുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍. സംസ്ഥാന പാര്‍ട്ടി എല്ലാം മറന്ന് ഒന്നിക്കുകയാണ്. പ്രശാന്ത് കിഷോറാണ് ഇതിന് ചരട് വലിക്കുന്നത്. എല്ലാത്തില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഗ്രസായിരിക്കില്ല നയിക്കുക എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും ശക്തിയുടെ കാര്യത്തില്‍ ഒന്നായി നില്‍ക്കുകയാണ്. കോണ്‍ഗ്രസിന് ഈ സഖ്യത്തില്‍ മറ്റൊരു റോളുണ്ടാവും. രാഹുല്‍ ഗാന്ധി മാറിനില്‍ക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.

pic1

പ്രശാന്ത് കിഷോര്‍ പലതും മനസ്സില്‍ കണ്ടാണ് ദേശീയ തലത്തിലേക്ക് വണ്ടി കയറുന്നത്. ജയിച്ചാല്‍ പുതിയൊരു റോള്‍ കിഷോറിനുണ്ടാവും. കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹം പങ്കാളിയാവാനും സാധ്യതയുണ്ട്. പക്ഷേ മോദിയെ വീഴ്ത്താന്‍ കൃത്യമായൊരു മുഖം വേണം പ്രശാന്ത് കിഷോറിന്. ബീഹാറില്‍ ഒരിക്കലും ഒന്നിക്കില്ലെന്ന് കരുതിയ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഒന്നിച്ചത് കിഷോറിന്റെ മികവിലാണ്. അതുകൊണ്ട് പവാര്‍ അദ്ദേഹത്തെ മിഷന്‍ 2024 നടപ്പാക്കാന്‍ കിഷോറിനെ വിളിച്ചത്. ശരത് പവാറായിരിക്കും മഹാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി.

pic2

12 പാര്‍ട്ടികളെയാണ് കിഷോര്‍ അണിനിരത്തുക. എന്‍സിപിക്കൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ശിവസേന, ആംആദ്മി പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, സിപിഎം, സിപിഐ, പിഡിപി, എന്നിവയാണ് പാര്‍ട്ടികള്‍. ഡിഎംകെയുമായും തൃണമൂല്‍ കോണ്‍ഗ്രസുമായും വൈഎസ്ആര്‍ കോണ്‍ഗ്രസുമായും ആംആദ്മി പാര്‍ട്ടിയുമായും പ്രവര്‍ത്തിച്ച് പരിചയമുണ്ട് കിഷോറിന്. ഇവരെ സംസ്ഥാനങ്ങളില്‍ ജയിപ്പിച്ചതും കിഷോറിന്റെ മിടുക്കാണ്.

pic3

പവാറാണെങ്കില്‍ പിന്തുണയ്ക്കാന്‍ ഇത്രയും പാര്‍ട്ടികള്‍ തയ്യാറാണ്. ശിവസേന വന്നതോടെ മഹാരാഷ്ട്രയില്‍ 40 സീറ്റുകള്‍ വരെ മഹാഗഡ്ബന്ധന്‍ പ്രതീക്ഷിക്കുന്നുണ്ട്. മോദി വികാരം മഹാരാഷ്ട്രയില്‍ ശക്തമല്ല. സംസ്ഥാനങ്ങള്‍ക്ക് ബിജെപി ഭീഷണിയാവുന്ന സാഹചര്യമാണ് ഇത്തരമൊരു സഖ്യത്തിന് കാരണമാകുന്നത്. ഒഡീഷയില്‍ നവീന്‍ പട്‌നായിക്ക് അടങ്ങുന്നവര്‍ ബിജെപിയുടെ അടിച്ചമര്‍ത്തല്‍ നേരിട്ട് കൊണ്ടിരിക്കുകയാണ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെയുള്ള കേസുകള്‍ ഇത്തരം ബ്ലാക് മെയില്‍ രാഷ്ട്രീയമാണ്. ഇതെല്ലാമാണ് കിഷോറിന്റെ സഖ്യത്തിലേക്ക് ഈ 12 പാര്‍ട്ടി വരാന്‍ കാരണം.

pic4

കോണ്‍ഗ്രസാണ് ഇതിലെ ഏറ്റവും ദുര്‍ബല കണ്ണി. പക്ഷേ കോണ്‍ഗ്രസില്ലാതെ ഇവര്‍ക്ക് സര്‍ക്കാരുണ്ടാക്കാനുമാവില്ല. ഏത് മോശം സമയത്തും 20 ശതമാനം വോട്ട് നേടാന്‍ കഴിവുണ്ട് കോണ്‍ഗ്രസിന്. പക്ഷേ രാഹുല്‍ ഗാന്ധി പ്രചാരണത്തിലുണ്ടാവും. എന്നാല്‍ സഖ്യത്തിന്റെ നേതാവാകാനില്ലെന്ന് ഉറപ്പാണ്. അതേസമയം മമതയാ ബാനര്‍ജിയായിരിക്കും സഖ്യത്തിന്റെ അധ്യക്ഷയാവുക. ഇല്ലെങ്കില്‍ മുകുള്‍ റോയിയോ അഭിഷേക് ബാനര്‍ജിയോ നിര്‍ണായക റോളിലുണ്ടാവും. ഇപ്പോള്‍ നടന്നിരിക്കുന്നത് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ്.

pic5

19 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 204 ലോക്‌സഭാ സീറ്റുണ്ട്. ഇവ കോണ്‍ഗ്രസ് ഭരിക്കുന്നതോ അതല്ലെങ്കില്‍ പ്രതിപക്ഷ കക്ഷികള്‍ ആരെങ്കിലുമായി സഖ്യത്തില്‍ ഇല്ലാത്തതോ ആയ നിയമസഭാ മണ്ഡലങ്ങള്‍ കൂടിയാണിത്. ഇതില്‍ എട്ട് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ 25 സീറ്റുകളുമുണ്ട്. ബാക്കിയുള്ള 179 സീറ്റുകള്‍ മധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, കേരളം, പഞ്ചാബ്, ഛത്തീസ്ഗഡ്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗോവ, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു, ആന്‍ഡമാന്‍ നിക്കോാര്‍, ഛണ്ഡീഗഡ്, ലഡാക്, പുതുച്ചേരി, എന്നിവിടങ്ങളിലാണ്. ഈ സീറ്റുകളിലാണ് ഇത്തവണ പ്രതിപക്ഷം കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.

pic6

കോണ്‍ഗ്രസില്ലാതെ 339 സീറ്റുകളില്‍ ഈ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാന്നിധ്യമുണ്ട്. ഇതില്‍ 170 സീറ്റുകള്‍ നേടിയാല്‍ തന്നെ ഇവര്‍ക്ക് വലിയ വെല്ലുവിളിയാവാന്‍ സാധിക്കും. പക്ഷേ 200 സീറ്റില്‍ അധികമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ബിജെപിക്ക് 50 ശതമാനം വോട്ട് 2019ലും കിട്ടിയിട്ടില്ല എന്ന കണക്കും പ്രതിപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. കോണ്‍ഗ്രസിന് സഖ്യത്തില്‍ വന്നാല്‍ ഏറ്റവും വലിയ വെല്ലുവിളിയാവുക കേരളത്തിലാണ്. ഇവിടെ സിപിഎമ്മുമായി സഖ്യമാവാന്‍ ഒരിക്കലും സാധിക്കില്ല. 20 സീറ്റും ജയിക്കേണ്ടത് സിപിഎമ്മിന് ദേശീയ തലത്തില്‍ തന്നെ ആവശ്യമാണ്. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ലഭിച്ച 19 സീറ്റ് കുറച്ചാല്‍ 2014നേക്കാള്‍ വലിയ ദുരന്തവും ഉണ്ടാവും.

pic7

ഗാന്ധി കുടുംബം പ്രചാരണത്തിലുണ്ടാവുമെങ്കിലും സഖ്യത്തിന്റെ മുഖമാവാന്‍ ഒരിക്കലുമുണ്ടാവില്ല. രാഹുലിനും സോണിയക്കുമെതിരെ നെഗറ്റീവ് പ്രചാരണം നടക്കുന്നത് കൊണ്ട് വലിയ തിരിച്ചടി ഹിന്ദി ഹൃദയ ഭൂമിയിലുണ്ടാവുമെന്ന് ഉറപ്പാണ്. അതുകൊണ്ട് ദേശീയ മുഖമുള്ള കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളെ കൂടെ നിര്‍ത്തുകയാണ് പ്ലാന്‍. ഭൂപേഷ് ബാഗല്‍, കമല്‍നാഥ്, അശോക് ഗെലോട്ട്, മന്‍മോഹന്‍ സിംഗ് എന്നിവര്‍ക്ക് നിര്‍ണായക റോളുണ്ടാവും. സഖ്യത്തിന്റെ കടിഞ്ഞാണ്‍ മന്‍മോഹനെ ഏല്‍പ്പിക്കാനും സാധ്യതയുണ്ട്.

Recommended Video

cmsvideo
മോദീ മന്ത്രിസഭാ പൊളിച്ചെഴുതുന്നു,ഈ മൂന്ന് പേര്‍ നിര്‍ണ്ണായകം | Oneindia Malayalam
pic8

വാരണാസി, അയോധ്യ, മഥുര, ലഖ്‌നൗ, എന്നീ ബിജെപി കോട്ടകളിലെല്ലാം വിള്ളല്‍ വീണതാണ് കിഷോര്‍ പ്രതിപക്ഷ മുന്നേറ്റം സാധ്യമാണെന്ന് പവാറിനെ അറിയിക്കാന്‍ കാരണം. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇവിടെ പ്രധാന പാര്‍ട്ടി കോണ്‍ഗ്രസാണ്. ഇതെല്ലാം കോണ്‍ഗ്രസ് പിടിച്ചാല്‍ സഖ്യത്തെ നയിക്കുന്നതും കോണ്‍ഗ്രസാവും. പ്രകടനം മോശമായാല്‍ പവാര്‍ തന്നെ നയിക്കും. അതേസമയം സ്റ്റിയറിംഗ് കോണ്‍ഗ്രസിന് ലഭിക്കാനുള്ള സാധ്യത നിലവിലില്ല. കൊവിഡും തൊഴിലില്ലായ്മയും യുവാക്കളെ ബിജെപിയില്‍ നിന്ന് അകറ്റിയെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് ബിജെപി പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഇറങ്ങിയത്.

English summary
prashant kishor on the verge of stiching an alliance of 12 parties, congress may play new role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X