കോണ്‍ഗ്രസിനുള്ള പ്ലാന്‍ തയ്യാറാക്കി പ്രശാന്ത്, രാഹുലിന് പോലും എതിര്‍പ്പില്ല, ഇതുവരെയില്ലാത്ത തന്ത്രം

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് സംഘടന കരുത്തുറ്റതാക്കുന്നു. പ്രശാന്ത് കിഷോറിനെ കൊണ്ടുവരാന്‍ ധാരണയായിരിക്കുകയാണ്. കോണ്‍ഗ്രസിന് മുന്നില്‍ പ്രശാന്ത് 2024 മുന്നില്‍ കണ്ടുള്ള പ്ലാന്‍ അവതരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ ഈ പ്ലാന്‍ അംഗീകരിക്കുന്നവര്‍ ധാരാളമുണ്ട്.

അതേസമയം രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കരുതെന്നാണ് പ്രധാന നിര്‍ദേശം. 2019ല്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായത് തന്നെ ഇത്തരമൊരു പ്രചാരണത്തിലായിരുന്നു. മോദിയും രാഹുലും തമ്മിലുള്ള താരതമ്യമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്.

1

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്തിനോട് പാര്‍ട്ടിയില്‍ ചേരാനാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന് മുന്നില്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട് പ്രശാന്ത്. വിശദമായ ഈ പദ്ധതി സോണിയാ ഗാന്ധിയുടെ വസതിയില്‍ വെച്ചാണ് പ്രശാന്ത് അവതരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളും സോണിയയുടെ വസതിയിലുണ്ടായിരുന്നു. കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത പ്രശാന്ത് അറിയിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിനോട് പാര്‍ട്ടിയില്‍ ചേരാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളുമായി മികച്ച സഖ്യമുണ്ടാക്കണമെന്നാണ് പ്രശാന്ത് നിര്‍ദേശിച്ചിരിക്കുന്നത്.

2

കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരാന്‍ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും പ്രശാന്ത് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസ് അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. മുമ്പ് പലവട്ടം കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയതാണ്. എന്നാല്‍ ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളെ അംഗീകരിച്ചിരുന്നില്ല. പക്ഷേ 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണ് പ്രശാന്ത് മുന്നോട്ട് വെച്ച ലക്ഷ്യം. തൃണമൂല്‍ നേരത്തെ പ്രശാന്തിന്റെ ഇടപെടലിലൂടെ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുത്തിരുന്നു. ഇത് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിരുന്നു.

3

കോണ്‍ഗ്രസ് 2024ല്‍ തിരിച്ചുവരാന്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. അതിനായി തന്നെയാണ് പ്രശാന്തിനെ വിളിച്ചുവരുത്തിയത്. പാര്‍ട്ടിയില്‍ പക്ഷേ എല്ലാവര്‍ക്കും ഒരേ നിലപാടല്ല ഉള്ളത്. രണ്ട് മണിക്കൂര്‍ നീണ്ട അവതരണമാണ് പ്രശാന്ത് നടത്തിയത്. വിജയിക്കാന്‍ ആഗ്രഹിക്കുന്ന 350 മുതല്‍ 400 സീറ്റ് വരെ കോണ്‍ഗ്രസ് ടാര്‍ഗറ്റ് ചെയ്യണമെന്നാണ് പ്രശാന്തിന്റെ പ്രധാന നിര്‍ദേശം. സഖ്യകക്ഷികള്‍ കോണ്‍ഗ്രസ് 200 സീറ്റില്‍ മത്സരിച്ചാല്‍ മതിയെന്ന നിലപാടിലാണ്. ഇത് പക്ഷേ കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ സാധിക്കില്ല. പക്ഷേ 400 സീറ്റ് എന്നത് കോണ്‍ഗ്രസിന് സ്വീകാര്യമായ കാര്യമായിരിക്കും. രണ്ടാമത്തെ നിര്‍ദേശം മറ്റ് പാര്‍ട്ടികളുമായുള്ള സഖ്യമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

4

രാഹുല്‍ ഗാന്ധിയുടെ റോള്‍ എന്തായിരിക്കണമെന്ന കാര്യത്തില്‍ പ്രത്യേക ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. പക്ഷേ പ്രതിപക്ഷ സഖ്യത്തിന് ഒരു മുഖമുണ്ടാകണമെന്ന് പ്രശാന്ത് നിര്‍ദേശിച്ചിട്ടുണ്ട്. പക്ഷേ അത് രാഹുല്‍ ഗാന്ധിയായിരിക്കുമോ എന്ന് ഉറപ്പില്ല. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ഈ മാറ്റത്തിന് കാരണം സോണിയാ ഗാന്ധിയാണ്. അടിമുടി മാറണമെന്ന് സോണിയ ആഗ്രഹിക്കുന്നുണ്ട്. അതിനായി സമയം പാഴാക്കരുതെന്നും സോണിയ കരുതുന്നു. പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഒരു ചെറിയ ഗ്രൂപ്പിനെ സോണിയ രൂപീകരിക്കും. ഇവരുടെ നിര്‍ദേശപ്രകാരമായിരിക്കും മുന്നോട്ട് പോക്ക്. പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുമോ എന്ന കാര്യത്തില്‍ മാത്രമാണ് ചെറിയൊരു തര്‍ക്കമുള്ളത്.

5

അടുത്ത ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അഹമ്മദ് പട്ടേലിന് ശേഷം കോണ്‍ഗ്രസിന്റെ അണിയറ നീക്കങ്ങളെ ഒന്നിപ്പിക്കാന്‍ ശേഷിയുള്ള ഒരു നേതാവിനെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ ഐക്യമുണ്ടാക്കാന്‍ അടക്കം മികച്ചയാള്‍ പ്രശാന്ത് തന്നെയാണെന്ന് സോണിയ കരുതുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ ഒരു പദവിയും വേണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ തവണത്തെ യുപി തിരഞ്ഞെടുപ്പില്‍ തന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കാന്‍ ഗാന്ധി കുടുംബം പോലും തയ്യാറായില്ലെന്ന പരാതി പ്രശാന്തിനുണ്ട്. അദ്ദേഹത്തിന്റെ വര്‍ക്കിംഗ് സ്റ്റൈലാണ് പ്രശ്‌നം. പല നേതാക്കള്‍ക്കും മുകളിലായിട്ടാണ് പ്രശാന്തിന്റെ പ്രവര്‍ത്തനം. പക്ഷേ കോണ്‍ഗ്രസ് തോറ്റ് നില്‍ക്കുന്ന സമയത്ത് പ്രശാന്തിന്റെ സേവനം ആവശ്യം തന്നെയാണെന്ന് നേതാക്കള്‍ കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+