'തൃണമൂലിൽ ചേരുന്നതിൽ പ്രധാന പങ്കുവഹിച്ചത് പ്രശാന്ത് കിഷോർ' : ശത്രുഘ്‌നൻ സിൻഹ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഇടപെടലിനെ തുടർന്ന് താൻ തൃണമൂൽ കോൺഗ്രസിൽ ചേർന്നതെന്ന് നടനും മുൻ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നൻ സിൻഹ. തൃണമൂൽ കോൺഗ്രസിൽ മമതാ ബാനർജിക്കൊപ്പം പ്രവർത്തിക്കുകയെന്നത് വലിയ ആദരവും അതേ സമയം അവസരവും ആണെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി അസൻസോൾ പാർലമെന്‍റ് മണ്ഡലത്തിൽ നിന്ന് താൻ മത്സരിക്കുമെന്നും സിൻഹ പറഞ്ഞു. തന്‍റെ സഹോദരൻ യശ്വന്ത് സിൻഹയും പ്രശാന്ത് കിഷോറും ഈ മാറ്റത്തിൽ പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പ്രശാന്ത് കിഷോറും താനും വളരെ സൗഹാർദപരമായ സംഭാഷ്‌ണത്തിൽ ഏർപ്പെട്ടു. ഞങ്ങൾ പല വിഷയങ്ങളും ചർച്ച ചെയ്‌തു. അദ്ദേഹം എന്നോട് തൃണമൂൽ കോൺഗ്രസിൽ ചേരാൻ ആവശ്യപ്പെട്ടുവെന്നും സിൻഹ വ്യക്തമാക്കി. ശരിയായ വഴിയിലേക്ക് എത്താൻ തെറ്റായ വഴിയിലൂടെ ആദ്യം പോകേണ്ടി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തുകൊണ്ടാണ് കോൺഗ്രസ് വിട്ടതെന്ന ചോദ്യത്തിന് അത് പറയാൻ പറ്റിയ സാഹചര്യം ഇതല്ലെന്നും അവിടെ ഒരുപാട് കാര്യങ്ങളുണ്ടെന്നും സിൻഹ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ സംഭവിച്ച തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിന്‍റെ പേരിൽ വീണ്ടും കോൺഗ്രസിനെ വിമർശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദർശവും പ്രത്യയശാസ്ത്രവുമില്ലാത്ത വെറും നടനാണ് ശത്രുഘ്നൻ സിൻഹയെന്നായിരുന്നു കോൺഗ്രസിന്‍റെ വിമർശനം. കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെക്കാതെയാണ് സിൻഹ ടിഎംസിയുടെ ലോക്‌സഭ സ്ഥാനാർഥിയായത്. ഇത് ബിഹാർ കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. വേദിയും പണവും ഉള്ളിടത്തേക്ക് പോകുന്ന നടൻ മാത്രമാണ് സിൻഹയെന്ന് രാജേഷ് റാത്തോഡ് പരിഹസിച്ചു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശത്രുഘ്നൻ പട്‌നയിൽ കോൺഗ്രസ് സ്ഥാനാർഥിയായപ്പോൾ അദ്ദേഹത്തിന്റെ പത്നി യുപിയിലെ ലക്നൗ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് ശത്രുഘ്നൻ ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്നത്. മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെ മണ്ഡലമായ അസൻസോളിൽ നിന്നാണ് സിൻഹ മത്സരിക്കുന്നത്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രമുഖ നേതാക്കളെയും പ്രാദേശിക പാർട്ടികളെ ഉൾപ്പടെ ഒപ്പം നിർത്താനാണ് മമതാ ബാനർജി ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മമതയുടെ വിജയത്തിന് ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോറും രാഷ്‌ട്രീയ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ട് തൃണമൂൽ കോൺഗ്രസിന് ഒപ്പം തന്നെയുണ്ട്.
-
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം










Click it and Unblock the Notifications