കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും നന്ദി; നിതീഷ് കുമാറിന്റെ 100 കോടി പ്രഖ്യാപനത്തില്‍ പ്രശാന്ത് കിഷോര്‍

Google Oneindia Malayalam News

പാട്‌ന: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. 600 ലേറെ പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. രാജ്യത്ത് ഇതുവരേയും 12 പേരാണ് കൊറോണ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിട്ടുള്ളത്. അതില്‍ ഒരാള്‍ ബീഹാറിലാണ്.

സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെതിരെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. കൊറോണ രോഗത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ ബീഹാറുകാരെ നാട്ടിലെത്തിക്കാന്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ആരോപണം. എന്നാല്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇന്ന് നീതീഷ് കുമാര്‍ 100 കോടി രൂപയുടെ ദുരിതാശ്വാസപാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ നിലപാട് തിരുത്തിയിരിക്കുകയാണ് പ്രശാന്ത് കിഷോര്‍.

നിതീഷ് കുമാര്‍

നിതീഷ് കുമാര്‍

കൊറോണ വൈറസ് രോഗത്തിനെതിരെ നീതീഷ് കുമാര്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് കിഷോര്‍. 'വലിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം ലോക്ക്്ഡൗണ്‍ കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദിവസക്കൂലിക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി പുതിയ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ഇതില്‍ മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നുള്ള 100 കോടിയും ഉള്‍പ്പെടും. ഇതിന് കാരണക്കാരായ എല്ലാവര്‍ക്കും നന്ദിയറിയിരക്കുന്നു.' എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്.

പ്രഖ്യാപനങ്ങള്‍

പ്രഖ്യാപനങ്ങള്‍

കുടിയേറ്റ തൊഴിലാളികള്‍ക്കായി നൂറ് കോടി പ്രഖ്യാപിച്ചത് കൂടാതെ സംസ്ഥാനത്ത് സ്‌ക്കൂളുകള്‍ അഭയകേന്ദ്രങ്ങളാക്കുമെന്നും നിതീഷ് കുമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള കാര്യങ്ങള്‍ സജ്ജമാക്കുമെന്നും നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു.

പ്രശാന്ത് കിഷോര്‍

പ്രശാന്ത് കിഷോര്‍

സംസ്ഥാനത്ത് കൊറോണ പ്രതിരോധത്തിനായി അടിയന്തിര സഹായം പ്രഖ്യാപിക്കാത്തതില്‍ പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ബീഹാറുകാര്‍ പെട്ട് പോയെന്നും അതിന് കാരണക്കാരന്‍ നിതീഷ് കുമാര്‍ ആണെന്നുമായിരുന്നു പ്രശാന്ത് കിഷോറിന്റെ വിമര്‍ശനം. നിതീഷ് കുമാറിനെയോര്‍ത്ത് നാണക്കേട് തോന്നുന്നെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ലോക്ഡൗണ്‍

ലോക്ഡൗണ്‍

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെതിരേയും പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയിരുന്നു. സാഹചര്യത്തിനനുസരിച്ച് പ്രവൃത്തിക്കാത്തത് കൊണ്ടാണ് രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നതെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വിമര്‍ശനം. ലോക്ക്ഡാണ്‍ പ്രഖ്യാപിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ 21 ദിവസം എന്നത് വലിയ കാലയളവാണെന്നും സര്‍ക്കാരിന് പറ്റിയ വീഴ്ച്ചയാണ് ഇതിന് കാരണമെന്നുമായിരുന്നു പ്രശാന്ത് കിഷോറിന്റെ വിമര്‍ശനം.

English summary
Prashant Kishor praised Nitish Kumar today for the Bihar government's Rs 100-crore Relief Fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X