ബംഗാളിൽ ബിജെപി രണ്ടക്കം തികയ്ക്കാൻ പാടുപെടും: അങ്ങനെ സംഭവിച്ചാൽ ട്വിറ്റർ വിടുമെന്ന് പ്രശാന്ത് കിഷോർ
കൊൽക്കത്ത: പശ്ചിമബംഗാളിൽ അധികാരം പിടിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ദ്വിദിന ബംഗാൾ യാത്രയ്ക്ക് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ.
2021 ഏപ്രിൽ- മെയ് മാസങ്ങളിലായി പശ്ചിമബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ നേട്ടം ലക്ഷ്യമിട്ട് ബിജെപി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്റെ വെല്ലുവിളി.
ഭാര്യ മമതാ ബാനര്‍ജിക്കൊപ്പം; വിവാഹ മോചനം തേടാന്‍ ബിജെപി എംപി, ബംഗാളില്‍ രാഷ്ട്രീയപ്പോര്

ട്വിറ്റർ വിടുമെന്ന്
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് സീറ്റുകളുടെ എണ്ണത്തിൽ രണ്ടക്കം കടക്കാൻ പാടുപെടേണ്ടിവരും. ബിജെപിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾ പെരുപ്പിച്ച കാണിക്കുന്ന നേട്ടത്തിന് വിപരീതമായി ബംഗാളിൽ രണ്ടക്കം കടക്കാൻ പാർട്ടി പാടുപെടും. ഒരുപക്ഷേ മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ താൻ ട്വിറ്റർ വിടുമെന്നും പ്രശാന്ത് കിഷോർ ട്വിറ്ററിൽ കുറിച്ചു. തന്റെ ഈ ട്വീറ്റ് ഓർമയിൽ സൂക്ഷിക്കണമെന്നും താൻ പറഞ്ഞതിന് വിപരീതമായാണ് സംഭവിക്കുന്നതിന് വിപരീതമായി ബംഗാളിൽ ബിജെപിയ്ക്ക് വലിയൊരു വിജയമാണ് ഉണ്ടാകുന്നതെങ്കിൽ താൻ ട്വിറ്റർ ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷ്യം 200 സീറ്റ്
2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ 294 സീറ്റുകളിൽ 200 സീറ്റുകൾ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസം മുമ്പ് പരസ്യമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം പുറത്തുവരുന്നത്.

നിശബ്ദ വെടിഞ്ഞു
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 293 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് 44 സീറ്റുകളിലും സിപിഎം 26 സീറ്റുകളിലും ബിജെപി 3 സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാൽ ബംഗാളിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടയിൽ ഇതാദ്യമായാണ് പ്രശാന്ത് കിഷോർ പ്രതികരണവുമായി രംഗത്തെത്തുന്നത്. ബിജെപി നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പശ്ചിമ ബംഗാൾ സന്ദർശനം പൂർത്തിയാക്കി ഒരു ദിവസം പിന്നിടുമ്പോഴാണ് തൃണമൂൽ കോൺഗ്രസിന്റെ വോട്ടെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ വമ്പിച്ച പ്രഖ്യാപനം നടത്തുന്നത്.

അടിന്തരയോഗം
പ്രശാന്ത് കിഷോറുമായുള്ള മമത ബാനർജിയുടെ കൂടിക്കാഴ്ചയും പാർട്ടിയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും മറ്റ് ഐപിഎസി ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും മുൻകാലങ്ങളിൽ തൃണമൂൽ നേതാക്കളെ സ്വാധീനിച്ചിരുന്നു. എംപി സൗഗത റോയിയ്ക്കൊപ്പം ഡിസംബർ ആദ്യം സുവേന്ദു അധികാരിയെ കാണാനും പ്രശാന്ത് കിഷോർ ശ്രമിച്ചിരുന്നു. ഡിസംബർ 18 ന് സുവേന്ദുവിന്റെ രാജിയ്ക്ക് ശേഷം മമതാ ബാനർജി തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഫിർഹാദ് ഹക്കീം, സുബ്രതാ ബക്ഷി, അഭിഷേക് ബാനർജി, എന്നിവർക്കൊപ്പം പ്രശാന്ത് കിഷോറും അടിയന്തര യോഗം ചേർന്നിരുന്നു.