കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധൈര്യമുണ്ടെങ്കില്‍ സിഎഎ നടപ്പാക്കൂ; അമിത് ഷായെ വെല്ലുവിളിച്ച് പ്രശാന്ത് കിഷോര്‍, ഇത് നല്ല സൂചനയല്ല

Google Oneindia Malayalam News

പട്‌ന: പൗരത്വ നിയമം നടപ്പാക്കുന്ന വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ജെഡിയു ഉപാധ്യക്ഷനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. പ്രതിഷേധം നിങ്ങള്‍ കാര്യമാക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ മടിക്കുന്നതെന്ന് പ്രശാന്ത് കിഷോര്‍ ചോദിച്ചു.

പ്രതിഷേധിക്കുന്നവരെ കാര്യമാക്കുന്നില്ലെന്നും എന്തുവന്നാലും നിയമം നടപ്പാക്കുമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ പ്രഖ്യാപിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെ വനിതകളുടെ വന്‍ പ്രതിഷേധം ലഖ്‌നൗവില്‍ നടക്കവെയാണ് പിന്നോട്ടില്ലെന്നു അമിത് ഷാ പറഞ്ഞത്. ഇതിനെതിരെ ശക്തമായ ഭാഷയില്‍ രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് കിഷോര്‍....

 പ്രശാന്ത് കിഷോറിന്റെ വാക്കുകള്‍

പ്രശാന്ത് കിഷോറിന്റെ വാക്കുകള്‍

സര്‍ക്കാരിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നതും വിമത സ്വരം ഉയര്‍ത്തുന്നതും നല്ല അടയാളമല്ലെന്നും സര്‍ക്കാരിന്റെ ശക്തിയുടെ സൂചനയല്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. അമിത് ഷാ, നിങ്ങള്‍ പ്രതിഷേധങ്ങള്‍ കാര്യമാക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് പൗരത്വ നിയമവും എന്‍ആര്‍സിയും നടപ്പാക്കാന്‍ വൈകുന്നത്. നിയമം നടപ്പാക്കുമെന്ന് പറയുന്നത് രാജ്യത്തോട് ധിക്കാരപരമായി നടത്തിയ പ്രഖ്യാപനമാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

പ്രതിഷേധത്തിന് കാരണം

പ്രതിഷേധത്തിന് കാരണം

സിഎഎയും എന്‍ആര്‍സിയും മുസ്ലിം വിരുദ്ധവും ഭരണഘടന ലംഘനവുമാണെന്ന ചൂണ്ടിക്കാട്ടിയാണ് രാജ്യത്ത് പ്രതിഷേധം നടക്കുന്നത്. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കാനുള്ള തീരുമാനം ആദ്യമാണ്. അത് ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

 വിജ്ഞാപനം ഇറക്കി

വിജ്ഞാപനം ഇറക്കി

രേഖകള്‍ കൃത്യമായി ഹാജരാക്കാന്‍ സാധിക്കാതെ വരുന്ന മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് എന്‍ആര്‍സി എന്നും ആക്ഷേപം ഉയര്‍ന്നതോടെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്. പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് ജനുവരി 10ന് സര്‍ക്കാര്‍ പുതിയ നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയത്.

Recommended Video

cmsvideo
Sc hearing Record Number Of Petitions On CAA | Oneindia Malayalam
ജെഡിയുവില്‍ ഭിന്നത

ജെഡിയുവില്‍ ഭിന്നത

ലഖ്‌നൗവില്‍ ചൊവ്വാഴ്ച ബിജെപി നടത്തിയ സിഎഎ അനുകൂല റാലിയിലാണ് നിയമം നടപ്പാക്കുമെന്ന് അമിത് ഷാ വീണ്ടും പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് ജെഡിയു ഉപാധ്യക്ഷന്റെ പ്രതികരണം. പൗരത്വ ബില്ലിനെ പാര്‍ലമെന്റില്‍ അനുകൂലിച്ച പാര്‍ട്ടിയാണ് ജെഡിയു. എന്നാല്‍ പാര്‍ട്ടിയിലെ പ്രമുഖരായ പ്രശാന്ത് കിഷോര്‍, പവന്‍ വര്‍മ തുടങ്ങിയവര്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി.

സൗദി രാജകുമാരനെതിരെ പുതിയ ആരോപണം; ആമസോണ്‍ മേധാവിയുടെ ഫോണ്‍ ചോര്‍ത്തി- റിപ്പോര്‍ട്ട്

English summary
Prashant Kishor's Dig At Amit Shah On CAA Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X