കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയുവിലെ ഭിന്നത; 'അമിത് ഷാ' പരാമർശത്തിൽ നിതീഷ് കുമാറിന് പ്രശാന്ത് കിഷോറിന്റെ 'ചുട്ട' മറുപടി!

Google Oneindia Malayalam News

ദില്ലി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ജെഡിയു നേതാവ് പ്രശാന്ത് കിഷോർ. പ്രശാന്ത് കിഷോർ ജെ‍ഡിയുവിൽ അംഗമായത് ബിജെപി നേതാവ് അമിത് ഷായുടെ നിർദേശ പ്രകാരമാണെന്ന പ്രസ്താവനയാണ് പ്രശാന്ത് കിഷോറിനെ ചൊടിപ്പിച്ചത്. ഇതിനെതിരെയാണ് രൂക്ഷ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

നിതീഷ് കുമാർ കള്ളമാണ് പറയുന്നതെന്നും എന്റെ നിറം നിങ്ങളുടേതിന് സമാനമാക്കാനുള്ള വൃഥാ ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇങ്ങനെ സത്യം വിളിച്ചുപറഞ്ഞാല്‍ ആരാണ് നിങ്ങള്‍ക്ക് അമിത് ഷായെപ്പോലെ ഒരാള്‍ നിര്‍ദ്ദേശിക്കുന്ന ആളെ കേള്‍ക്കാതിരിക്കാനുള്ള ധൈര്യമുണ്ടെന്ന് വിശ്വസിക്കുക എന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.

Nitish Kumar

നാളുകളായി ഇരുവരും തമ്മില്‍ തുടരുന്ന അഭിപ്രായ ഭിന്നതയാണ് ഇതോടെ മറനീക്കിപ്പുറത്തുവന്നത്. രാഷ്ട്രീയ തന്ത്രജ്ഞനും പാർട്ടി ഉപാധ്യക്ഷനുമായ പ്രശാന്ത് കിഷോർ ജെഡിയുവിൽ തുടർന്നാലും പുറത്തുപോയാലും പ്രശ്നമില്ലെന്ന് ജെഡിയു അധ്യക്ഷൻ കൂടിയായ നിതീഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 'വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി രാഷ്ട്രീയ തന്ത്രജ്ഞനെന്ന നിലയിൽ അദ്ദേഹം നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

ഒരു കാര്യം വ്യക്തമാക്കാം. പാർട്ടിയിൽ തുടരണമെന്നുണ്ടെങ്കിൽ പാർട്ടിയുടെ അടിസ്ഥാന ഘടന മാനിക്കേണ്ടി വരും എന്നായിരുന്നു നിതീഷ് കുമാറിന്റെ തീക്കീത്. 'നിങ്ങൾക്കറിയുമോ പ്രശാന്ത് കിഷോർ എങ്ങനെയാണ് ജെഡിയുവിൽ അംഗമായതെന്ന്? അദ്ദേഹത്തിനു പാർട്ടിയിൽ അംഗത്വം നൽകാൻ അമിത്ഷായാണ് നിർദേശിച്ചത്' എന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയായിരുന്നു.

English summary
Prashant Kishor's statement against JDU leader Nitish Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X