കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് വോട്ടര്‍മാരെ വഞ്ചിച്ചു, 2015 മറക്കരുത്, പൗരത്വ ബില്ലില്‍ പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്

Google Oneindia Malayalam News

പട്‌ന: പൗരത്വ ബില്ലില്‍ ജെഡിയുവില്‍ പ്രതിസന്ധി കനക്കുന്നു. പ്രശാന്ത് കിഷോര്‍ വീണ്ടും നിതീഷ് കുമാറിനും നേതൃത്വത്തിനുമെതിരെ രംഗത്ത്. നിതീഷ് കുമാര്‍ ബീഹാറിലെ വോട്ടര്‍മാരുടെ വിശ്വാസത്തെയാണ് വഞ്ചിച്ചതെന്ന് കിഷോര്‍ പറഞ്ഞു. രാജ്യസഭയില്‍ നേരത്തെ പൗരത്വ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ ജെഡിയു തീരുമാനിച്ചിരുന്നു. ഇതോടെ ബിജെപിക്ക് എളുപ്പത്തില്‍ ബില്‍ സഭയില്‍ പാസാക്കാനും സാധിക്കും. ഇതിനെതിരെ കിഷോര്‍ വീണ്ടും രംഗത്തെത്തിയത്.

1

പൗരത്വ ബില്ലിനെ ജെഡിയു പിന്തുണച്ചതോടെ 2015ല്‍ പാര്‍ട്ടിയെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാര്‍ക്കുമുള്ള തിരിച്ചടിയാണ്. അന്നത്തെ വിജയം പാര്‍ട്ടി ഒരിക്കലും മറക്കാന്‍ പാടില്ല. ജെഡിയുവും അതിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവരും ഒരാളെ പോലും അത്തരത്തില്‍ ഒഴിവാക്കാന്‍ പാടില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. അതേസമയം പാര്‍ട്ടിക്കുള്ളില്‍ നിതീഷിന്റെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം ജെഡിയു നേതാവ് പവന്‍ വര്‍മയും ബില്ലിനെതിരെ രംഗത്ത് വന്നു. പൗരത്വ ബില്‍ ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണെന്നും അദ്ദേഹം പറഞ്ഞു. അത് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ എതെങ്കിലും തരത്തിലുള്ള വിവേചനം ബില്ലിലൂടെ ഉണ്ടായാല്‍ ഈ പിന്തുണ ഉണ്ടാവില്ലെന്നും ജെഡിയു രാജ്യസഭയില്‍ വ്യക്തമാക്കി. ജെഡിയുവിന് ആറ് രാജ്യസഭാ എംപിമാരാണ് ഉള്ളത്. അതുകൊണ്ട് ബില്‍ എളുപ്പത്തില്‍ പാസാക്കാന്‍ സാധിക്കും.

നിതീഷ് കുമാര്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്, 2020ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാറാണെന്ന് അവര്‍ പ്രഖ്യാപിച്ച് കൊണ്ടാണ്. നേരത്തെ അദ്ദേഹത്തെ മാറ്റണമെന്ന് ബിജെപി നേതാക്കള്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. അതേസമയം നിതീഷുമായി അടുത്ത ബന്ധമുള്ള പ്രശാന്ത് കിഷോര്‍ പരസ്യമായി പാര്‍ട്ടി നേതൃത്വത്തിനെതിരെ വന്നത് വലിയ തലവേദനയാണ്.

പാകിസ്താനിലെ മുസ്ലീങ്ങള്‍ക്ക് എന്തിനാണ് പൗരത്വം, ഇന്ത്യന്‍ മുസ്ലീങ്ങളാരും ഭയക്കേണ്ടെന്ന് അമിത് ഷാ!!പാകിസ്താനിലെ മുസ്ലീങ്ങള്‍ക്ക് എന്തിനാണ് പൗരത്വം, ഇന്ത്യന്‍ മുസ്ലീങ്ങളാരും ഭയക്കേണ്ടെന്ന് അമിത് ഷാ!!

English summary
prashant kishor sharpens attack on boss nitish kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X